Posts

Showing posts from July, 2022

Discarded plastics Into "Timex Waterbury Ocean"

Image
Timex recently introduced their new timepiece with affordable price. This new watch features a case made from recycled plastic collected from the ocean. Company Timex collaborated with 'Tide', an award-winning Swiss organization that pioneered a system for collecting and reusing discarded plastic. Here Timex is using fishermen to collect the discarded plastics from the ocean across the globe. The Timex Waterbury Ocean uses #tide material for its resin case and bracelet, and the watch’s a unique speckled color pattern. #from pollution to solution #from waste to wrist Suhaib. P, Assistant Professor of Commerce, Al Shifa College of Arts and Science, Perithalmanna Perithalmanna

അയലപായസം

  “ ഇതിപ്പോ ഒന്നും രണ്ടും തവണയല്ല ഞാനിതു കേൾക്കുന്നത് . അങ്ങനെ വിട്ടാൽ പറ്റില്ലാലോ . അവളുടെ വിചാരം അവൾക്കു മാത്രമേ ഇതൊക്കെ അറിയൂ എന്നാണ് .” ഇതെല്ലം അബിയുടെ ആത്മഗതമാണ് . ഇനി ആരാണ് അബി എന്ന് പറയാം . എന്റെ സുഹൃത്ത് . വളരെ കാലമായുള്ള അടുത്ത സുഹൃത്തുക്കളിൽ ഒരാൾ . കക്ഷി കഴിഞ്ഞ ലീവിന് നാട്ടിൽ വന്നു . സുഹറയെയും കെട്ടി രണ്ടു മാസത്തെ ലീവും കഴിഞ്ഞു ഇപ്പോൾ സൗദിയിലാണ് ഉള്ളത് . പതിവായുള്ള ഒന്ന് വീതം രണ്ടു നേരം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഫോൺ വിളികൾ നടക്കുന്നതിനിടയിൽ സുഹറ ചോദിക്കാറുണ്ട് “ ങ്ങള് ചോറ് കയ്ചോ ” എന്ന് . ആ ഒരു ചോദ്യം മതി അബിക്ക് ഉമ്മാന്റെ ചോറും അയലക്കറിയും ഓർക്കാൻ . ഹോ അതൊക്കെ ഒരു കാലം . ഈ സംഭാഷണം എന്നും അവസാനിക്കുന്നത് സുഹറയുടെ കളിയാക്കലിലാണ് . “ അയല ഏതാ , മത്തി ഏതാ എന്ന് തിരിച്ചറിയാത്ത നിങ്ങൾക്കു ഇതൊക്കെ എങ്ങനെ അറിയാന അല്ലെ .” എന്നുള്ള ചോദ്യം അബി കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചായി . ഇവിടെ ആണ് നമ്മുടെ സംഭവങ്ങളുടെ തുടക്കം . എന്ത് വന്നാലും വേണ്ടില ഇന്ന് അയലക്കറി വച്ചിട്ട് തന്നെ കാര്യം . അബി

ഇക്കാറസ്‌

 മൃതിയറ്റ് കിടക്കുന്ന ദീപനെ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ യാതൊരു വിധത്തിലുള്ള ഞെട്ടലും തോന്നിയില്ല. അവന്‍റെ അടങ്ങാത്ത സ്വാഭിമാനവും അവനെയോര്‍ത്തുള്ള ഭയവും കൂടിച്ചേര്‍ന്ന് എന്‍റെ മനസ്സിലെ ഭയങ്ങളെ മുമ്പേ അടക്കം ചെയ്തിരുന്നു. പക്ഷേ അനക്കമറ്റ് കിടക്കുന്ന ദീപന്‍റെ രക്തം നുകരാനൊരീച്ച വന്നിരുന്ന് എനിക്ക് പിടിച്ചില്ല. ആരും തന്നെ ദീപനെ തൊടുന്നതവന് ഇഷ്ടമല്ല. ഞാന്‍ പോലും അവനെ തൊടുന്നതവനിഷ്ടമല്ല. അത്കൊണ്ട് തന്നെ അതിനെ ഓടിക്കാനുറച്ച് ഞാന്‍ കയ്യൊന്ന് മുന്നോട്ടാഞ്ഞ് വീശി. അറിയാതെന്‍റെ വിരല്‍ തുമ്പ് അവന്‍റെ കവിളില്‍ പോറിയിരിക്കണം. അവനെന്നെ രൂക്ഷമായൊന്ന് തുറിച്ച് നോക്കിയ പോലെ എനിക്ക് തോന്നി. ഭദ്രന് വേണ്ടി നിരഞ്ജനയെ അമ്പലക്കടവ് ഗ്രാമത്തിന്‍റെ അതിര്‍ത്തി കടത്തിക്കൊടുക്കാമെന്ന് വാക്കുകൊടുത്തിട്ടുണ്ടെന്ന് ഞാനറിഞ്ഞത് വെെകിയാണ്. ഞാനീ ഭദ്രനെ ഇന്നുവരെ കണ്ടിട്ടില്ല. ഞാനവനെ അതിന്‍റെ പേരില്‍ ചോദ്യം ചെയ്തപ്പോഴും ഉപദേശിച്ചപ്പോഴും അവന് തെല്ലും അലോസരമുണ്ടാക്കിയില്ല.  തമ്പിയെ ശത്രുവാക്കുന്നത് കാലനെ ശത്രുവാക്കുന്നിന് തുല്യമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്നെ വല്ലാതൊന്നു നോക്കി. പട്രോക്ലസ് ട്ര