Posts

Showing posts from May, 2024

ഗ്രഹൺ; ഭൂമിയിലേക്കിറങ്ങിവന്ന സ്വർഗ്ഗം

  ഹി മാചലിലെ കസോൾ മാർക്കറ്റ് ഏരിയയിൽ നിന്ന് ഗ്രഹൺ സ്ട്രീറ്റ് വഴി നടന്ന് പാലം കടന്നാൽ ഗ്രഹനിലേക്കുള്ള 4x4 പിക്ക് - അപ്പ് ട്രക്കുകൾ ലഭിക്കും . അവിടുത്തെ ഒരു വിധം എല്ലാ ബേക്കറികളിലും ലഭിക്കുന്ന ചോക്കോ ബ്രൗണി വാങ്ങി കയ്യിൽ വച്ചിട്ടുണ്ട് . നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബ്രൗണി ഓവനിൽ വച്ച് ചൂട് ആക്കി അതിൽ മെൽറ്റഡ് ചോക്ലേറ്റും ഒഴിച്ച് ഒരു ഐസ്ക്രീം കൂടിനകത്താക്കിയാണ് വില്പന . കയ്യിൽകിട്ടിയ ബ്രൗണി ഹിമാചലിലെ കൊടും തണുപ്പത്ത് നാവിലെ രുചി പതിന്മടങ്ങാക്കി . പാലം കടന്ന് ഗ്രഹനിലേക്ക് പോകാനൊരുങ്ങി നിൽക്കുന്ന പിക്ക് അപ്പ് വാൻ ഡ്രൈവറോട് 200 രൂപ പറഞ്ഞുറപ്പിച്ച് പുറകിൽ കയറി നിൽപ്പായി . പുറകുവശം തുറന്ന മഹീന്ദ്ര പിക്ക് അപ്പ് വാൻ ആണ് . അതികം വൈകാതെ യാത്ര ആരംഭിച്ച ട്രക്കിൽ എന്നെക്കൂടാതെ മൂന്ന് നാല് ഗ്രാമ വാസികളും , ഗ്രാമത്തിലെ എന്തൊക്കെയോ നിർമാണപ്രവർത്തികൾക്കുള്ള കല്ലും , സിമന്റും എല്ലാം ഉണ്ടായിരുന്നു . ഒട്ടും തന്നെ ടാർ ചെയ്യാത്തതോ , ചെയ്ത ടാർ ഇളകിപ്പോയതോ എന്ന് മനസ്സിലാകാത്തവിധം മലമടക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കു