ഗണിതവും മനുഷ്യനും സമൂഹവും
a^2 – b^2 =…….. ബ ബ ബ ബാ……ഹേ “ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ്. Without Mathematics ഭൂമി വെറുമൊരു വട്ടപ്പൂജ്യം” ~ചാക്കോ മാഷ് രണ്ടാമത്തെ പീരീഡിന്റെ തുടക്കം. എന്നത്തേയും പോലെ ബോർഡിൽ നിരത്തി വെച്ചിരിക്കുന്ന സമവാക്യങ്ങളെ ലാകവത്തോടെ നോക്കികൊണ്ട് ലാസ്റ്റ് ബെഞ്ചിലിരിക്കുന്ന അർജുൻ ചോദിച്ചു.”മാഷേ, എന്തിനു വേണ്ടിയാണ് ഈ സമവാക്യങ്ങളും അവയുടെ ഉത്തരങ്ങളുമെല്ലാം ഞങ്ങൾ പഠിക്കുന്നത്. ഇവയൊന്നും ജീവിതത്തിൽ ഉപയോഗിക്കുന്നേ ഇല്ലല്ലോ”.... ആ സംശയത്തിന് മറുപടിയെന്നോണം മാഷ് ഒരു ചോദ്യം അങ്ങോട്ടു ചോദിച്ചു. “ഞാൻ ഈ ബോർഡിൽ എഴുതിയിരിക്കുന്ന സമവാക്യം നിങ്ങളുടെ ദൃഷ്ടിയിൽ നിന്ന് എത്ര അകലത്തിലാണ് “. ഈ ഒരു ചെറിയ കാര്യത്തിൽ നിന്ന് വ്യക്തമാണ് ഗണിതത്തിന്റെ ഉപയോഗങ്ങൾ. ഗണിതം മനുഷ്യചരിത്രത്തിന്റെ ആദ്യകാലങ്ങളിൽ നിന്ന് തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദിമ മനുഷ്യർക്ക് ഗണിതം അവരുടെ ദൈനംദിന ജീവിതത്തിൽ അത്യാവശ്യമായിരുന്നു. അവർക്ക് വസ്തുക്കളെ എണ്ണേണ്ടിയിരുന്നു, അളവുകൾ കണക്കാക്കേണ്ടിയിരുന്നു, സമയം നിർണയിക്കേണ്ടിയിരുന്നു.ആദിമ മനുഷ്യർക്ക് വേട്ടയും മത്സ്യബന്ധനവും അവരുടെ ജീവിതത്തിന്റെ അടിസ്ഥാനമായിരുന്നു.അ...