വഴിയാത്രക്കാരൻ
ജീവിതം കൊണ്ട് ഞാൻ വഴിയാത്രക്കാരനാണ്
ജനനം തൊട്ട് മരണം വരെ വിധിയോട് കലഹിച്ച് കടന്ന് പോകുന്നവൻ
കണ്ടുമുട്ടലുകളുടെ പറുദീസയിൽ ഞാൻ പലതിനോടും മുഖാമുഖം നിന്നു.
അൽപ്പ സമയത്തെ ചിലവഴിക്കലുകൾക്ക് ശേഷം പുതിയ അനുഭവങ്ങളിലേക്ക് തള്ളിവിടപ്പെട്ടവൻ
കൂടെ നിന്നതും കൂടെ വന്നതും ശ്വാസം നിലക്കുംവരെ മാത്രം..
ബാക്കിയായത് സ്വന്തമെന്ന് തോന്നിയവരുടെ ചില നിമിഷങ്ങളിലെ ഓർമകളിൽ മാത്രം
കാലത്തിന്റെ കാഴ്ച്ചകളിൽ കാഴ്ച്ചക്കാരനായ് നടന്ന് നീങ്ങീയത് ഒരു വഴിയാത്രക്കാരനായ് മാത്രം ...
Irshad.K
Assistant Professor of Arabic
Al Shifa College of Arts and Science, Kizhattoor, Perinthalmanna
Really touched , thank you for the nice experience...
ReplyDelete