ഹിസ് സ്റ്റോറി
2021 ഏപ്രിൽ 25ന് സി ടി വി യിൽ സംപ്രേക്ഷണം ആരംഭിച്ച ഇപ്പോഴും അതിൻറെ സെക്കൻഡ് പാട്ട് ഇറക്കാൻ ബാലാജി വിഷൻ എന്ന പ്രൊഡ്യൂസേഴ്സ് കോടതി കയറി ഇറങ്ങേണ്ടി വരുന്ന ഒരു ഹിന്ദി ടെലി സീരിസാണ് ഹിസ് സ്റ്റോറി. സത്യ ദീപ് മിശ്ര, പ്രിയ മണി, മൃണാൾ ദാസ് ദാസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി തയ്യാറാക്കിയ ടെലി സീരീസ് ഇതുവരെ ഇന്ത്യൻ സീരിയസ് മേഖലയിൽ ആരും കൈവെക്കാത്ത എന്നാൽ ഇപ്പോഴും ഒരു വെറുപ്പോടും അവജ്ഞയോടെ മാത്രം സമൂഹം നോക്കിക്കാണുന്ന ഒരു വിഭാഗത്തെ അതെ അതെ വളരെ തന്മയത്വത്തോടെ കൂടി അവതരിപ്പിക്കാനും ഈ സീരീസിന് സാധിച്ചിട്ടുണ്ട് . ഈയൊരു സീരിയലിലെ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നുള്ള രീതിയിലും ഈ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറായി എന്നുള്ള രീതിയിലും പ്രിയാമണി എന്ന് നായിക എടുത്തിട്ടുള്ള ധൈര്യം പ്രശംസനീയമാണ്. ആർഭാടങ്ങൾക്ക് നടുവിൽ ജീവിക്കുന്ന സ്വന്തമായി മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകൾ നടത്തുകയും ചെയ്യുന്ന അതിലുപരി 20, പത്ത് എനി വയസ്സുള്ള രണ്ടു ആൺ കുട്ടികളുടെ അമ്മ കഥാപാത്രമാണ് ആണ് പ്രിയാമണി അവതരിപ്പിച്ചിട്ടുള്ളത്. സമൂഹത്തിനും സുഹൃത്തുക്കൾക്കും മുന്നിൽ അതിൽ മാതൃകാ ദമ്പതികൾ എന്ന് അവകാശപ്പെട്ടിരുന്ന സാക്ഷി കുണാൽ എന്നീ ദമ്പതികളുടെ ജീവിതത്തിനിടയ്ക്ക് അപ്രതീക്ഷിതമായോ അല്ലാതെയോ പ്രീത് എന്ന ഒരു ആൺസുഹൃത്ത് കടന്നു വരുന്നതിൻ്റെയും അത് സാക്ഷി അറിയുന്നതിനേ തുടർന്ന് അവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും. അതിനെ ഒരു സ്ത്രീ എന്ന നിലക്ക് സാക്ഷി കൈകാര്യം ചെയ്യുന്നതും. സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും തന്മയത്വത്തോടെ കുണൽ പ്രീത് ബന്ധം അവതരിപ്പിക്കുന്നതും അവസാനം സാക്ഷി മുൻകൈ എടുത്ത് അവരുടെ വിവാഹം നടത്താൻ തയ്യാറാവുന്നടതാണ് സീരീസ്ൻറ ആദ്യഭാഗം അവസാനിക്കുന്നത്. സമൂഹം അവജ്ഞയോടെ നോക്കിക്കാണുന്ന ഒരു വിഭാഗത്തെ കേന്ദ്രകഥാപാത്രമാക്കി ഒരു സീരിസ് അണിയിച്ചൊരുക്കി എന്നിടത്താണ് ഇതിൻറെ അണിയറപ്രവർത്തകരുടെ വിജയം.
Mr. Rohith. R
Head, Dept. Of Commerce
Al Shifa College of Arts and Science Kizhattoor Perinthalmanna
Comments
Post a Comment