മൊബൈൽ ഫോൺ കവരുന്ന സമയം

മൊബൈൽ ഫോണിന്റെ കണ്ടെത്തൽ നമ്മുടെ പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ് എന്നാൽ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോർട്ട്‌ ഇവിടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നു.

ഒരു ദിവസം ഒരു വ്യക്തി ശരാശരി ജോലി ചെയ്യുന്നത് 8 മണിക്കൂർ ആണെങ്കിൽ ഇന്ത്യയിലെ സ്മാർട്ട്‌ ഫോൺ ഉപഭോക്താക്കളിൽ ഒരുദിവസം ശരാശരി 4.8 മണിക്കൂർ ആപ്പുകളിൽ ചെലവഴിക്കുന്നുണ്ട് എന്നുള്ളത് നമ്മുടെ സമയത്തെ എത്രകണ്ട് കവർന്നെടുക്കുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ.ഒരു പരിധി വരെ സമയം ലാഭിക്കാൻ വേണ്ടി വന്നിട്ടുള്ള മൊബൈൽ ഫോൺ വൈരുദ്ധ്യമായി കൂടുതൽ സമയം കവർന്നെടുക്കുന്ന സാഹചര്യത്തിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് . ഒരു തലമുറയെ പൂർണമായും നിഷ്ക്രിയരാക്കുന്ന ഉപകരണമായി മൊബൈൽ ഫോൺ മാറുമ്പോൾ കൂടുതൽ ഗൗരവത്തോടെ ആ വിഷയം മനസ്സിലാക്കുകയും കൃത്യമായി സമയക്രമീകരണം ചെയ്യേണ്ടതുമുണ്ട്.

ഇനി നമുക്ക് മൊബൈൽ ആപ്പിന്റെ ഡൌൺലോഡ് ഒന്ന് പരിശോധിക്കാം. 2021ലെ ആദ്യപകുതിയിൽ 480 കോടി ഡൗൺലോഡുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത് ഈ കണക്ക് ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ ഡൗൺലോഡിങ്ങ് അഞ്ചിലൊന്ന് ഇന്ത്യയിൽ നിന്നാണ് എന്നുള്ളത് ഏറെ അതിശയിപ്പിക്കുന്നതാണ്. ആ വിഷയത്തിൽ അമേരിക്ക ഇന്ത്യയുടെ താഴെയാണ് എന്നുള്ളതും ശ്രദ്ദേയമാണ്.

ഇനി ആപ്പുകളിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്നത് ഏതാണ് എന്ന് പരിശോധിക്കുമ്പോൾ ലുഡോ കിംഗ് ഗെയിം ആണ് എന്ന് വിലയിരുത്തുന്നു. പിന്നീട് കൂടുതലായി കാണാൻ കഴിയുന്നത് യുപിഐ പെയ്മെന്റ് ഇടപെടുകളിലാണ്, ഏകദേശം 800 കോടി ഇടപാടുകളാണ് യുപിഐ പെയ്മെന്റ് ലൂടെ നടന്നത് എന്ന് കണക്കുകൾ രേഖപെടുത്തുന്നു.

 സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ഗുണങ്ങളും ഒപ്പംതന്നെ ദോഷവും ഒളിഞ്ഞു കിടക്കുന്നുണ്ട്. ദോഷ വശം നമ്മുടെ ഭാഗമായി വരുന്നത് നമ്മുടെ ജീവിതത്തെയും സമയത്തെയും കവർന്നെടുക്കുകയാണ് എന്ന ബോധ്യത്തിൽ നിന്നും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അവലംബം: ആപ്പ് ആനി റിപ്പോർട്ട്‌,മാതൃഭൂമി

Mr. Muhammed Noufal. M 

Head, Dept. of Economics 

Al Shifa College of Arts and Science 

Kizhattoor, Perinthalmanna


.

Comments

Post a Comment

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം