പ്രളയം
മനുഷ്യ മനസ്സുകൾ തമ്മിൽ അകലം കണ്ട ദൈവം വഴിദൂരങ്ങൾ തമ്മിൽ ലയിപ്പിച്ചു
അകന്നു നീങ്ങിയ ബന്ധങ്ങളെ ചെങ്ങാടത്തിൽ ഒരുമിപ്പിച്ചു
മനുഷ്യനെന്നതിന് അർത്ഥം പ്രകടമാകും വിധം
ആസ്വാസത്തിന്റെ കൈകൾ നീട്ടി
അമ്മയാണ്, മകനാണ്, രക്ഷിതാവാണ്
നഷ്ട വിലാപത്തിന്റെ മനസ്സുകൾക്ക്
നാമങ്ങൾ നൽകിയ ബന്ധങ്ങൾ നൽകി
നാൾ വഴിയിൽ കൊഴിഞ്ഞ് പോയ നന്മയുടെ ഇതളുകൾക്ക് പുനർജനി നൽകാൻ
പേമാരിയുടെ വികൃതമായ രൂപം..
പ്രളയം...
Irshad. K
Assistant Professor of Arabic
Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment