യുക്രൈനും റഷ്യയും പിന്നെ നാറ്റോയും.

 രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സേന വിന്യാസമാണ് റഷ്യ യുക്രൈൻ അതിർത്തി പ്രദേശങ്ങളിൽ വിന്യസിപ്പിച്ചിച്ചിരിക്കുന്നത്. സൈനിക ശക്തിയിൽ ലോക രാഷ്ട്രങ്ങളിൽ വെച്ച് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റഷ്യ ഇരുപത്തി രണ്ടാം സ്ഥാനക്കാരനായ യുക്രൈനെ ഇത്രയതികം പേടിക്കേണ്ടതിന്റെ കാര്യമെന്ത്? അമേരിക്കയും ഫ്രാൻസുമടങ്ങുന്ന വലിയ യൂറോപ്യൻ ശക്തികൾ യുക്രൈനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്തിന്? യുക്രൈൻ റഷ്യ വിഷയത്തിൽ NATO യുടെ പങ്ക് എന്താണ്..?

യുദ്ധത്തിന്റെ കാരണങ്ങളെ വിഷയമാക്കി സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലെ അന്തി ചർച്ചകളുമൊക്കെ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ് അതേസമയം യുദ്ധം രണ്ട് രാജ്യങ്ങളിലുമുണ്ടാക്കിയെക്കാവുന്ന അനന്തര ഫലത്തേപറ്റി നയതന്ത്ര വിദ്ധക്തർ വിലയിരുത്തി തുടങ്ങിയിട്ടുമുണ്ട്. വർഷങ്ങളായി യുക്രൈനു മേൽ ആക്രമണത്തിനായി തക്കം പാത്തിരുന്ന റഷ്യക്ക് കാരണങ്ങൾ ഏറെയുണ്ട്. എന്നിരുന്നാലും ഇപ്പോൾ തുടങ്ങി വെച്ചിരിക്കുന്ന യുദ്ധത്തിനായി റഷ്യയെ ചോടിപ്പിച്ചിരിക്കുന്നത് യുക്രൈൻ നാറ്റോയിൽ അംഗത്വം സ്വീകരിക്കാനൊരുങ്ങുന്നു എന്നതാണ്. എന്താണ് നാറ്റോ? NATO എന്നാൽ North American Treaty Organization അമേരിക്കയുൾപ്പെടുന്ന ഒരു പാശ്ചാത്യ സൈനിക ശക്തിയായാണ് ഏപ്രിൽ 4,1949 ൽ 12 രാജ്യങ്ങളുടെ അംഗബലത്തോടെ നാറ്റോ നിലവിൽ വരുന്നത്. ബെൽജിയത്തിലെ ബ്രസൽസിലാണ് നാറ്റോയുടെ ആസ്ഥാനം . നാറ്റോ അംഗമായ ഏതെങ്കിലും രാജ്യത്തെ മറ്റൊരു രാജ്യം അക്രമണത്തിനോ അതിനിവേശത്തിനോ ശ്രമിച്ചാൽ പിന്നീട് നാറ്റോ അംഗരാജ്യങ്ങളെല്ലാം ചേർന്ന് ആ രാജ്യത്തെ എതിർത്ത് നിൽക്കുക ആക്രമണത്തിനിരയായ രാജ്യത്തിന്‌ സൈനീകമായും സാമ്പത്തികമായും സഹായങ്ങൾ നൽകുക എന്നതൊക്കെയാണ് നാറ്റോ സംഘടനയുടെ പ്രധാന ഉദ്ദേശങ്ങൾ . ജർമ്മനി, ഫ്രാൻസ്, പോളണ്ട്, uk തുടങ്ങിയ വലിയ യൂറോപ്യൻ ശക്തികളും മറ്റു യുറെഷ്യൻ രാജ്യളും ചേർന്ന് 30 അംഗങ്ങളുള്ള വലിയൊരു സഖ്യ കക്ഷിയായാണ് നാറ്റോ ഇപ്പോൾ നിലനിൽക്കുന്നത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന ലാത്തിയ, ലിത്വനിയാ തുടങ്ങിയ രാജ്യങ്ങളെല്ലാം നേരെത്തെ തന്നെ നാറ്റോയിൽ അംഗങ്ങളായി കഴിഞ്ഞു. തീവ്രവാദത്തിൽ നിന്നും മറ്റു അതിർത്തി പ്രശ്നങ്ങളിൽനിന്നുമൊക്കെ രക്ഷനേടി നാറ്റോയിൽ അഭയം തേടിയ രാജ്യങ്ങളാണിവ. 

യുക്രൈൻ നാറ്റോയിൽ അംഗമായാൽ റഷ്യക്ക് മേലുണ്ടാവുന്ന സുരക്ഷ ഭീഷണിയാണ് റഷ്യയെ ആസ്വസ്ഥമാകുന്നത്. റഷ്യയുമായി അതിർത്തി പങ്കിടുന്നതും മറ്റു അയൽരാജ്യങ്ങളെല്ലാം നാറ്റോയിൽ അംഗത്വം നേടിയൽ വലിയ സൈനീക ശക്തിയോടെ റഷ്യയെ അവർക്ക് നേരിടാം... വേഗതയുള്ള ബലിസ്റ്റിക് മിസൈൽ ഉൾപ്പടെ വലിയ സേന പരിശീലനവുമൊക്കെയാണ് നാറ്റോ യുക്രൈനായി നൽകാൻ ഒരുങ്ങിയിരുക്കുന്നത് എന്നതൊക്കെയും റഷ്യക്ക് ഭയപാടുണ്ടാകുന്നതാണ്......

നാറ്റോ അംഗ രാജ്യങ്ങളെല്ലാം തന്നെ റഷ്യക്ക് എതിരെ പ്രതിരോധം തുടങ്ങിയത് പോലെയാണ്. സൈനീക സഹായം നൽകുന്നത് തുടരുമെന്നത് അമേരിക്ക നേരെത്തെ തന്നെ അറിയിച്ചിട്ടുമുണ്ട്. പൂർണ്ണയും സ്വാതന്ത്ര രാഷ്ട്രമായി നിലനിൽക്കുന്നൊരു രാജ്യത്തിന്‌ ഏത് ചേരിയിൽ നിലനിൽകണമെന്നും ഏത് തരം താല്പര്യങ്ങളെ സംരക്ഷിക്കണമെന്നുള്ള തീരുമാനങ്ങളിലെല്ലാം സായുധബലം കൊണ്ടുമാത്രം മറ്റൊരു രാജ്യത്തിന്റെ കടന്നുകയറ്റം ന്യായികരിക്കാൻ സാധിക്കുന്നതല്ല.....അതെ സമയം ചൈന റഷ്യക്ക് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുമുണ്ട്. ഇരുരാജ്യങ്ങളും ചർച്ചകൾക്ക് തയാറാവണമെന്നാണ് ഇന്ത്യയുടെ നിലപാട്. 

ചേരി തിരിഞ്ഞുള്ളൊരു മറ്റൊരു മഹായുദ്ധത്തിലേക്ക് ലോക രാഷ്ട്രങ്ങളൊന്നും തന്നെ എത്തി ചേരില്ലെന്ന് പ്രത്യശിക്കാം.

Yaswanth Viswam. T

Assistant Professor of Commerce 

Al Shifa College of Arts and Science Kizhattoor, Perinthalmanna


Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം