സ്മരണയിൽ ബീഗം രൊക്കെയാ ഷെകവത്

 സ്ത്രീ ശക്തികരണത്തെ കുറിച്ച് സ്വപ്നം കാണുകയും മുൻ നിരയിൽ നിന്ന് തൂലികയിലൂടെ പ്രബുദ്ധരാക്കാൻ ശ്രമിക്കുകയും ചെയ്ത ശക്തയായ എഴുത്തുകാരിയാണ് ബീഗം രൊക്കെയാ ഷെകാവത്. സയൻസ് ഫിക്ഷൻ എഴുതിയ ആദ്യ ഇന്ത്യൻ വനിതയാണ് ബീഗം രൊക്കെയാ ഷെകാവത് ഹുസൈൻ. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ ബംഗാളിലെ രാംപൂരിൽ ആയിരുന്നു അവരുടെ  ജനനം.

 1905 ൽ beegum തന്റെ ആദ്യത്തെ നോവലായ sultanas dreams പ്രസിദ്ധീകരിച്ചു. ഭാവിയിൽ നടക്കുന്ന ഒരു കഥയായാണ് അവർ തന്റെ നോവലിനെ അവതരിപ്പിച്ചത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ച, ശാരീരിക ക്ഷമത കൂടിയ ജോലികളെല്ലാം യന്ത്രങ്ങൾ ചെയ്യുമെന്ന അവസ്ഥ, സൗരോർജത്തെ വൈദ്യുതി ആക്കി മാറ്റുന്നതിലൂടെ വൈദ്യുതി സുലഭം ആവുന്നു, പുരുഷന്മാർ വിരാജിച്ചിരുന്ന സമസ്ത മേഖലകളിലേക്കും സ്ത്രീകൾ കടന്നെത്തുന്നു, സ്ത്രീകൾക്ക് മേൽക്കോയ്മയുള്ള ഒരു പുതു ലോകം സൃഷ്ടിക്കപ്പെടുന്നു എന്നു തുടങ്ങി അനവധി ആശയങ്ങൾ അവരുടെ

രചനകളിൽ പ്രകടമാവുന്നു. സമാനമായ മറ്റൊരു സ്ത്രീപക്ഷ നോവൽ കൂടി അവർ എഴുതിയിട്ടുണ്ട്. അതിന്റെ പേരാണ് the essence of lotus. സ്ത്രീയുടെ വളർച്ചയെയും വികാസത്തെയും കുറിച്ച് സ്വപ്നം കാണുകയും അതിനുവേണ്ടി പേന ആയുധമാക്കി സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്തു എന്ന് നമുക്ക് ഇവരുടെ കൃതികൾ വായിച്ചെടുക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും.

 സ്ത്രീകൾ നേടിയ പല നേട്ടങ്ങളുടെയും പിന്നിൽ ശക്തമായ സ്വാധീനം ചെലുത്തിയ ഇത്തരം ക്രാന്തദർശികൾ ആയ വ്യക്തികളുടെ സാനിധ്യവും സാമീപ്യവും നമുക്ക് കാണാൻ കഴിയും. സ്ത്രീശാക്തീകരണത്തിന്റെ പ്രയോക്താക്കളിൽ എന്നും നിറം മങ്ങാതെ  beegum rokayo യുടെ പ്രതിമ മങ്ങാതെ നിൽക്കും, ഓർക്കപ്പെടും എന്നതിൽ സംശയമില്ല.

Mr. Muhammed Noufal. M, Head, Dept of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna.


Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices