ഏകാന്തപഥികൻ
തേടി അലഞ്ഞു ഞാൻ ഒരിടം
ദൂരെയുടെ ശൂന്യതയിലാഴ്ത്തിയ നോവുന്ന തേങ്ങലിന്റെദാരുണമായ ശബ്ദത്തിന് ആശ്വാസമാകുന്ന ഒരിടം..
എവിടെയാണ് ആ മരീചിക
കാഴ്ചക്കപ്പുറത്ത് മങ്ങിയ പ്രകാശത്തിന്റെ വെട്ടത്തിൽ കണ്ട പ്രതിരൂപങ്ങൾക്ക് കൂട്ട് പോകാനിറങ്ങയത്
പാതിവഴിയിൽ ഉപേക്ഷിക്കില്ല എന്ന
മനസ്സിന്റെ ഉറപ്പാണ്
അടുക്കും തോറും അകലങ്ങളിലേക്ക് യാത്രയാവുകയാണ് ഇന്നിൽ
ഞാൻ കാണുന്ന രൂപം..
തെറ്റിയത് എനിക്കാണ് ..
എന്റെ നിഴലിനെ രൂപമായ് കണ്ടത് തെറ്റ്
എന്റെ ഉള്ളിലെ തേങ്ങലിനെ തിരിച്ചറിയാതെപോയത് തെറ്റ്..
മുന്നേ നടന്നതും പിന്നെ ഗമിച്ചതും
എന്നിലെ ഞാനായിരുന്നു..
അറിയുകയായിരുന്നു എന്നിലെ ഏകാന്തപഥിയെ..
Irshad. K
Assistant Professor of Arabic
Al Shifa College of Arts and Science Kizhattoor, Perinthalmanna
Comments
Post a Comment