മലയാളഭാഷ
ജീവികൾക്ക് തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ് ഭാഷ എന്നുപറയുന്നത്. ഭാഷ മനുഷ്യരെ മറ്റുജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരാക്കിത്തീർക്കുന്ന ഒരു സവിശേഷപ്രതിഭാസമാണ്.തന്റെ ചുറ്റുപാടുമുള്ള പൊതു സമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്.ഇന്ത്യയിൽ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ് മലയാളം.മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർത്ഥം ഉള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡവാക്കുകൾ ചേർന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.മലയാള ഭാഷ സംസ്കൃതത്തിൽ നിന്ന് ഉദ്ഭവിച്ചതാണെന്നും അതല്ല സംസ്കൃതവും തമിഴും കൂടിക്കലർന്ന ഒരു മിശ്രഭാഷയാണെന്നും ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നു. എന്നാൽ ഗവേഷണങ്ങൾ ഇതിനെയെല്ലാം നിരാകരിക്കുകയും "മലയാളം മലനാട്ടു തമിഴിൽ നിന്നു് ഉദ്ഭവിച്ചു" എന്നും "മലയാളം മൂല ദ്രാവിഡ ഭാഷയിൽ നിന്ന് തമിഴിനൊപ്പം ഉണ്ടായി" എന്നുമുള്ള രണ്ട് സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു
.ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ് മലയാളം.സർക്കാർ ജോലി ലഭിക്കുന്നതിന് മലയാള ഭാഷ പഠിച്ചിരിക്കണമെന്ന് നിയമം ഉണ്ട് .72 സര്‍ക്കാര്‍ വകുപ്പുകളിലും, 31 സ്വയംഭരണ സ്ഥാപനങ്ങളിലും, 44 പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലും മലയാള ഭാഷ ഭരണഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്ക് വേണ്ടത്ര അംഗീകാരമോ പരിഗണനയോ ലഭിച്ചിരുന്നില്ല. വിദേശഭാഷയും അധികാരവര്‍ഗഭാഷയുമായിരുന്ന ഇംഗ്ലീഷിനായിരുന്നു ഇവിടെ പ്രാമുഖ്യം കല്പിച്ചിരുന്നത്. എന്നാല്‍, സ്വാതന്ത്യ്രാനന്തരം പ്രാദേശിക ഭാഷോന്നമനത്തിനായി എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമയോടെ പ്രയത്നിച്ചതിന്റെ ഫലമായാണ് ഭരണഘടന അംഗീകരിച്ച ഒരു ഭാഷാനയം നിലവില്‍വന്നത്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിലെയും ഭൂരിപക്ഷ ഭാഷ അവിടത്തെ മാതൃഭാഷയും, ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദി ദേശീയ ഭാഷയും ആയിരിക്കണമെന്ന് നിയമം വന്നു.
ഇന്ത്യയിലെ ശ്രേഷ്ഠഭാഷ പദവിയില്‍ എത്തുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. ഇതിന് പുറമെ നിരവധി പ്രത്യേകതകളുണ്ട് മലയാളത്തിന്. ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി ഉണ്ടാകുമെന്നതും ഇതിന് ഒരു ഉദാഹരണം മാത്രമാണ്.
ഔദ്യോഗിക ഭാഷാ പദവിയും ശ്രേഷ്ഠ ഭാഷ പദവിയും അടക്കം ലഭിച്ചിട്ടുള്ള മലയാളത്തിന്റെ ചില പ്രത്യേകതകള്‍ .
ഭാഷാഭേദങ്ങൾ
ഇന്ത്യയില്‍ നിരവധി ഭാഷകള്‍ ഉണ്ടെങ്കിലും,കേരള സർവകലാശാല ഭാഷാശാസ്ത്ര വിഭാഗം നടത്തിയ ഭാഷാഭേദ പഠനത്തിൽ 12 പ്രാദേശിക ഭേദങ്ങൾ മലയാളത്തിനുണ്ട് എന്ന് കണ്ടെത്തുകയുണ്ടായി. മലയാളത്തിനു തെക്കൻ (തിരുവിതാംകൂർ), മധ്യകേരള (കോട്ടയം), തൃശ്ശൂർ, മലബാർ എന്നീ നാലു പ്രാദേശിക രൂപങ്ങളാണു പ്രധാനമായും ഉള്ളത്. ഇതിന് പുറമെ ഭൂപ്രകൃതി അനുസരിച്ച് ഉച്ഛാരണത്തില്‍ മാറ്റങ്ങളുമുണ്ടാകാം.ഇവ തന്നെ ഉച്ചാരണത്തിൽ മാത്രമെ നിലനിൽക്കുന്നുള്ളു. അച്ചടി ഭാഷയിൽ അധികമായ് കോട്ടയം രീതിയുടെ സ്വാധീനം കാണാം. ആദ്യകാല അച്ചുകൂടങ്ങൾ പലതും കോട്ടയത്തും സമീപ പ്രദേശങ്ങളിലും ആയതാകാം ഇതിനു കാരണം.
ഏറ്റവും ബുദ്ധിമുട്ടേറിയ ഏഷ്യന്‍ ഭാഷകളിൽ ഒന്ന് എന്ന പദവിയും മലയാളത്തിനുണ്ട്. ഇത് അനുസരിച്ച് പേര്‍ഷ്യന്‍ ഭാഷയും വിയറ്റ്നാമിസ് ഭാഷയും എല്ലാം മലയാളത്തിന് താഴെയാണ് വരിക. മലയാളികള്‍ക്ക് ഒരു പരിധിവരെ മറ്റുഭാഷകള്‍ തനതായ രീതിയില്‍ സംസാരിക്കുവാന്‍ സാധിക്കും. എന്നാല്‍, മറുഭാഷക്കാര്‍ക്ക് ഇത് ഏറെ ശ്രമകരമായ ഒന്നാണ്. പശ്ചാത്യരാജ്യങ്ങളില്‍ പലര്‍ക്കും മലയാളി പേരുകള്‍ പോലും ഉച്ഛാരണം തെറ്റാതെ സംസാരിക്കാന്‍ സാധിക്കാറില്ല. യു. എ. ഇ.-യിലെ നാല് ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളമാണ്. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്
ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാഷകളിലൊന്നാണ് മലയാളം. എന്നാലും ഒരു സ്വതന്ത്ര ഭാഷ എന്ന തരത്തില്‍ മലയാളത്തിന് നാനൂറോളം വര്‍ഷമാണ് പഴക്കം കല്‍പ്പിക്കുന്നത്.
മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും സംസ്കൃതവും ആണ്. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ് അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതാകാം കാരണം.ഹിന്ദിയും, അറബിയും, ഉർദുവും, യൂറോപ്പിയൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട്.
Ms. Febina. K, Asst. Prof. of Malayalam, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment