The Pursuit of Happiness

മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരം നേടിയതും അതെ പുരസ്കാര ദാന ചടങ്ങിൽ അവതാരകന്റെ മുഖത്തടിച്ചതുമൊക്കെയാണ് വിൽ സ്മിത്ത് എന്ന നടനെകുറിച്ചുള്ള പുതിയ വാർത്തകൾ...... ഒരു അഭിനേതാവെന്ന നിലയിൽ നേടിയെടുകാവുന്ന ഏറ്റവും വലിയ ബഹുമതിക്ക് അർഹനായിട്ടും സ്മിത്തിന്റെ ഭാര്യയോടുള്ള body shaming പരാമർശവും അദ്ദേഹത്തിന്റെ പ്രതികരണവുമൊക്കെയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്......
വാർത്തകൾ എന്തുതന്നെയായാലും വിൽ സ്മിത്ത് എന്ന പ്രതിഭയെയും അദ്ദേഹത്തിന്റെ അസാമാന്യ പ്രകടനത്തേയുമെല്ലാം അത്ഭുതതോടെ നോക്കിയിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ King Richard എന്ന സിനിമയിലൂടെയാണ് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്കാർ പുരസ്‌കാരം നേടുന്നത്.... എന്നിരുന്നാലും സ്മിത്ത് എന്ന കലാകാരന്റെ മുഖം മനസ്സിൽ പതിഞ്ഞിരിക്കുന്നത് 2006 ൽ പുറത്തിറങ്ങിയ "The pursuit of happiness" എന്ന inspirational സിനിമയിലൂടെയാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് മികച്ച അന്താരാഷ്ട്ര സിനിമകളെ ഇഷ്ട്ടപെടുന്ന ഒരുകൂട്ടം സിനിമ പ്രേമികളുടെ വലിയ അഭിപ്രായങ്ങളാണ് ഈ സിനിമ തിരഞ്ഞു പിടിച് കാണാൻ ഇടയാക്കിയത്. കണ്ട് തീർക്കുന്നവർക്ക് ഓരോരുത്തർക്കും പറയാം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മാസ്റ്റർ പീസ് ഐറ്റം തന്നെയാണെന്ന്. ജീവിതത്തിലെ ഏറ്റവും കൂടുതൽ തിരിച്ചടികൾ നേരിടുന്ന സമയം തുടരെ തുടരെ ഉണ്ടാകുന്ന അപമാനങ്ങൾ വ്യക്തി ബന്ധങ്ങളുടെ തകർച്ച ഒരു സമയം സ്വന്തം ഭാര്യ പോലും അയാളെ അപേക്ഷിക്കുന്നു..... തന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും തനിക്ക് ചുറ്റുമുള്ളവരാരും മനസിലാകുന്നില്ല..... അഞ്ചോ ആറോ വയസ് മാത്രം പ്രായമുള്ള തന്റെ മകനെ പോലും സംരക്ഷിക്കാൻ സാധിക്കാതെ വരുന്നൊരു അച്ഛന്റെ നിസ്സഹായാവസ്ഥയുമെല്ലാം വളരെ വൈകാരികമായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.....
തന്റെ നിശ്ചയദാർട്യവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കി പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യം നേടിയെടുക്കുന്ന ചെറുപ്പക്കാരനെ ഓർത്ത് സിനിമക്ക് അവസാനം നമ്മൾ അഭിമാനിക്കും. ജീവിതത്തിലെ വിജയങ്ങളൊന്നും നമ്മെ തേടി വരുന്നതിലോ പൂർവികരുടെ വിജയപാതയിൽ വളരെ സുരക്ഷിതമായി മുന്നോട്ട് പോകുന്നതിലോ വലിയ കാര്യമില്ലെന്നും സ്വപ്രയക്തം കൊണ്ട് വിജയങ്ങളെ നേടിയെടുക്കുമ്പോഴതിന് അനന്തമായ ആർത്ഥങ്ങളുണ്ടെന്നും സിനിമ പറഞ്ഞു വെക്കുന്നു. 
ചിത്രത്തിൽ മകനായി അഭിനയിച്ചിരിക്കുന്നത് സ്മിത്തിന്റെ യഥാർത്ഥ മകനാണെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.....2006 ൽ സിനിമ പുറത്തിറങ്ങിയപ്പോൾ സ്മിത്തിന് ഓസ്കാർ ലഭിക്കാത്തതിൽ ആരാധകർക്ക് വലിയ നിരാശ തോന്നിയിരുന്നു....അത്രമാത്രം ലോകമെമ്പാടും ചിത്രത്തെ ഏറ്റെടുത്തിരുന്നു.....വൈകിയാണെങ്കിലും സ്മിത്തിന്റെ ഈ നേട്ടത്തിൽ സിനിമ പ്രേമികൾ വലിയ സന്തോഷത്തിലാണ്. 
ആഴമേറിയ പ്രേമേയത്തെ നാടക്കിയതാകളില്ലാതെ അവതരിപ്പിച്ച സംവിധാനശൈലിയും തിരകഥയുടെ മികവും പ്രശംസനിയാർഹമാണ്.

Mr. Yashwant Viswam, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices