കടലാസ്..
എന്തോ കുറിച്ച് തന്ന കടലാസ് കൈയ്യിൽ തന്നിട്ടാണ് ബസ്സ് കയറ്റി വിട്ടത്, വായനയറിത്തത് കൊണ്ടും കണ്ണ് പിടിക്കാത്തത് കൊണ്ടും വായിക്കാനൊന്നും നിന്നില്ല.
തിരക്ക് കുറവായത് കൊണ്ട് ഇരിപ്പിടം കിട്ടാൻ പ്രയാസം ഉണ്ടായില്ല. എപ്പോഴോ നിദ്രയിലേക്ക് ആണ്ട്പോയിരുന്നു. ടിക്കറ്റെടുക്കാൻ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് ഉണർന്നത്. "എവിടേക്കാ" കണ്ടക്ടറുടെ ചോദ്യത്തിന് മറുപടിപറയാൻ നിന്നില്ല, കൈയിലുള്ള കടലാസ് നീട്ടി ഒപ്പം ചുരുട്ടിപിടിച്ച നൂറിന്റെ നോട്ടും. 'ഇവിടെ ഇറക്കിക്കൊടുക്കുക' എന്ന തലക്കെട്ടിൽ എഴുതിയ വരികൾ വായിച്ചു. സഹതാപം കൊണ്ടാകണം മുഖത്തേക്ക് ഒന്ന് നോക്കിയ അയാൾ പണം വാങ്ങാതെ പറഞ്ഞു, 'രണ്ട് സ്റ്റോപ്പ് കഴിഞ്ഞിട്ടാണ് ഇതിൽ എഴുതിയ വൃദ്ധസദനം'.
Irshad. K
Assistant Professor of Arabic
Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment