മനോമി
"ഒരാൾ തന്റെ അകത്തു കാണുന്ന വർണ്ണമാണ് തന്റെ ദൈവ സങ്കല്പത്തിന് കൊടുക്കുന്നത്. കാപ്പിരികൾ ദൈവത്തെ കറുത്തവനായി സങ്കല്പിക്കും. ബുദ്ധന് ആരാധകർ എത്രയുണ്ടോ അത്രയും നിറങ്ങളുമുണ്ട്, കാരണം ഞാൻ കാണുന്ന ചുവപ്പിൽ നിന്ന് വ്യത്യസ്തമായിരിക്കും നീ കാണുന്ന ചുവപ്പ്. "
മനോമി
ഏതാനും വർഷങ്ങൾക്കിപ്പുറവും മനോമിയോ ഓർക്കുന്നു.... തീവ്രമായ വംശീയതയയുടെ പേരിൽ തോക്കിൻ മുനയിൽ ഇല്ലാതായി തീർന്ന ശ്രീലങ്കൻ ജനതയെ ഓർക്കാതെ മനോമിയെ മുഴുവപ്പിക്കാൻ കഴിയില്ല..... അർത്ഥമില്ല ആക്രമണങ്ങൾ ലോകത്തിന്റെ പലകോണുകളിലും നിറത്തിന്റെയും ദേശത്തിന്റെയും പേരിൽ മാത്രം നടക്കുമ്പോൾ വംശിയതക്ക് ചൂട്ട് കത്തിക്കുന്ന സംഘടനകളുടെ വളർച്ചയും ഭയാനകമാണ്.... ജീവനെടുക്കുന്ന രാഷ്ട്രീയങ്ങൾ അവരുടേതായ ന്യായികരണങ്ങൾ ഉയർത്തുന്ന കാലം വരെയും അഭയാർത്ഥികൾ പലായനം നിർത്തുന്നത് വരെയും...വംശ വിദ്വേഷങ്ങൾ അവസാനിക്കുന്നില്ല....നാം കാണാത്ത ദൂരെ ഏതോ കോണുകളിൽ നിന്നും ഇപ്പോഴും ശാന്തിക്കും സമാധാനത്തിനുമായുള്ള പ്രത്യാശ നിറഞ്ഞ പ്രാർത്ഥനകളാണ്.... അതും പുതിയ സുപ്രഭാതങ്ങൾക്ക് വേണ്ടി മാത്രം ...
പ്രിയപ്പെട്ട എഴുത്തുകാരി കമല ദാസ് മനോമിയിലൂടെ പറഞ്ഞുവെക്കുന്ന രാഷ്രിയത്തെ സംഗീർണ്ണമായി മാത്രമേ സമീപിക്കാനാവു... എന്നിരുന്നാലും കാലം ആവശ്യപ്പെട്ട മറ്റൊരു രചനയാണെന്ന് ഉറപ്പിക്കാം.
Yashwant Viswam, Assistant Professor of Commerce, Al Shifa College of Arts and Science Kizhattoor, Perinthalmanna
Comments
Post a Comment