ചിന്തയിലെ ചിതലുകൾ!
ഒരു കാലത്ത് ഫിലിം നമുക്ക് കാണിച്ചു തന്നിരുന്ന സ്ഥിരം കഥാപാത്രങ്ങൾ ഉണ്ട്.
അമ്മായിഅമ്മ- മരുമോൾ പോര്, കള്ളുകുടിയൻ ഭർത്താവ്,
സഹനശക്തിയുള്ള ഭാര്യ, തലതിരിഞ്ഞ കുട്ടികൾ, ചൊവ്വദോഷക്കാരിയായ മകൾ, കുടുംബഭരണം കൊണ്ടുനടക്കുന്ന
കാരണ്ണോൻമാർ, പ്രണയത്തിനു വേണ്ടി ത്യാഗം ചെയുന്ന കമിതാകൾ, അഭിപ്രായം പറഞ്ഞാൽ തല്ലാൻ
ഓങ്ങുന്ന അച്ഛൻ അല്ലെങ്കിൽ അമ്മാവൻ, പെൺമക്കളെ കെട്ടിച്ചു വിടാൻ പെടാപാടുപെടുന്ന അച്ഛൻ
അല്ലെങ്കിൽ ഏട്ടൻ, പഠിക്കുന്ന കാലം തോന്ന്യാസം കാട്ടിനടക്കുന്ന പണക്കാരുടെ മക്കൾ,
.. അങ്ങനെ ഒരു നീണ്ട നിര ...
80കളിലെയും 90കളിലെയും സിനിമകൾ
ഇന്നും നമ്മെ സ്വാധീനിക്കുന്നു.അതാണ് ശരി, അങ്ങനെ ആവണം സംസ്കാരം എന്ന് വരുത്തി തീർത്തു.
ഇന്നും ഒരു തലമുറ ഉണ്ട്. അത് അതേപടി ഫോള്ളോ ചെയുന്നു.
നമ്മുടെ സിനിമകൾ മാറി. സ്വഭാവികമായും,
സമൂഹത്തിലെ ജടപ്പിടിച്ച ചിന്തകൾ ഇല്ലാത്തവും.
മാറേണ്ടത് ഇതൊക്കെ ആണ് :
• പ്രണയത്തോടുള്ള കാഴ്ചപ്പാട്: പ്രണയം സ്വഭാവികമായൊരു കാര്യമാണ്. അത് സമൂഹത്തിൽ അംഗീകരിക്കാൻ തുടങ്ങണം
• വിവാഹത്തോടുള്ള കാഴ്ചപ്പാട്: വിവാഹം എന്നതല്ല ഹാപ്പിലി എവെർ ആഫ്റ്റർ എന്ന് വിചാരം നല്ലതാണ്. ഒരു മനുഷ്യന്റെ ultimate goal എന്നപോലെ വിവാഹത്തെ കാണുന്നത് അവസാനിപ്പിക്കണം. കുടുംബത്തിന്റെ അമിതമായ കൈകടതേൽ നിർത്തണം. മറ്റൊരു വ്യക്തി ആണ്, മോൾ ആയിക്കോട്ടെ മോൻ ആയിക്കോട്ടെ. തീരുമാനം വ്യക്തിനിഷ്ട്ടം ആവണം.
• കുടുംബത്തോടുള്ള കാഴ്ചപ്പാട്: കുടുംബം ഒരു യുദ്ധകളമല്ല. പരസ്പര വിശ്വാസവും, സ്നേഹവും, കരുതലും നൽകുന്ന ഇടമാകണം. ( ചില ചാനലുകൾ കാണിച്ചു തരുന്ന കഥയല്ലാത്ത ജീവിതങ്ങൾ പകർത്താതിരിക്കുക )
• വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാട്: വിദ്യാഭ്യാസം വ്യക്തിസ്വാതന്ത്രം ആവണം. ഏതൊരു മനുഷ്യനും അത് നേടാനും പ്രയത്നിക്കാനും കഴിയും. അതിന് തടയിടുന്ന ഒന്നും നല്ലതിനല്ല. സമൂഹത്തിൽ 'നിലയും വിലയും' എന്ന വിചാരം കൊണ്ട് നടക്കാതെ ചേരുന്നത് തിരഞ്ഞെടുക്കാൻ പഠിക്കുക.
• ജോലിയോടുള്ള കാഴ്ചപ്പാട്: ജോലി എന്നത് ആർക്കും അലങ്കാരം അല്ല. ആവശ്യമാണ്. അതിന് ഒരു തടസവും സമൂഹം ചെയ്യാതെ ഇരിക്കുക
• കുറവുകളോടുള്ള കാഴ്ചപ്പാട്: കുറവുകൾ എന്തുമായിക്കോട്ടെ അത് അക്‌സെപ്റ്റ് ചെയ്യാൻ പഠിക്കുക. നമ്മൾ മനുഷ്യരാണ്. കുറവുകൾ സ്വഭാവികമാണ്. അത് നമ്മെ ബാധിക്കുന്ന വിഷയമല്ല.
• സൗന്ദര്യത്തോടുള്ള കാഴ്ചപ്പാട്: നിറം, ശരീരപ്രകൃതി വെച്ച് ഇതാണ് സൗന്ദര്യം ഇതുമാത്രമാണ്. മറ്റേതെല്ലാം വൈരൂപം ആണ് എന്ന് തീരുമാനിക്കാൻ നമ്മൾ ആരാണ്. തിരിച്ചും ചിന്തിച്ചു തുടങ്ങിയാൽ എന്താവും എന്ന് അറിയുക. ഒരു പൂന്തോട്ടം പോലെ ഏഴു നിറങ്ങളും പല രൂപത്തിലും ഭാവത്തിലും നിറയട്ടെ
• വ്യത്യാസങ്ങളോടുള്ള കാഴ്ചപ്പാട്: ജാതി, മതം,ജൻഡർ, നിറം, ദേശം, സംസ്കാരം എല്ലാം വ്യത്യാസങ്ങൾ ആണ്. പക്ഷെ, നമ്മൾ വെറും മനുഷ്യരാണ്. വിചാരങ്ങളും വികാരങ്ങളും ഒരു പോലെ ആണ്. മനസിലാക്കാൻ ശ്രമിക്കുക.
• ലോകത്തൊടുള്ള കാഴ്ചപ്പാട് : ലോകം എത്ര അതിരിട്ടു നികത്താൻ നോക്കിയാലും നമ്മൾ ഇതെല്ലാം കാണാനും അറിയാനും പഠിക്കാനും വന്നവരാണ്. ഒന്നിലും ഒതുങ്ങികൂടാതിരിക്കുക. ലോകം വിശാലമാണ്.
Ms. Sithara Parveen
Assistant Professor of Psychology
Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment