പുതിയ കാലത്തെ എഴുത്ത്
ഇന്ന് എഴുതാൻ കാരണങ്ങളും കാര്യങ്ങളും വേദികളും ഒരുപാടാണ്. എഴുത്തിനെ പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നത് പുതിയ കാലത്തിന്റെ മാറ്റമാണ്. പക്ഷേ, പ്രോത്സാഹനം ഒരു ട്രെൻഡിങ് മാത്രമാണ്. ഓരോ പ്രോത്സാഹനവും ഒരു നേരമ്പോക്കയോ ആൾക്കൂട്ടമനസ്ഥിതി അനുസരിച്ചോ മാറിക്കൊണ്ടിരിക്കുന്നു.
ഇന്നിന്റെ എഴുത്തിനെ കുറിച്ച് പറയുമ്പോൾ ഇന്നെലെകൾ എങ്ങനെ ആയിരുന്നു എന്ന് നമ്മൾ ഓർക്കേണ്ടതുമുണ്ട്. എഴുത്തിനെ പണ്ടുമുതലെ ഭയമായിരുന്നു ഒരു കൂട്ടർക്ക്. തെറ്റിനെ എഴുത്തിന്റെ രൂപത്തിൽ ചോദ്യം ചെയ്യാൻ എഴുത്തുക്കാരൻ ശ്രദിച്ചപ്പോൾ അഭ്യസ്തവിദ്യരായ ഒരു തലമുറ ഉണ്ടായിരുന്നില്ല. എന്നിട്ടും ചോദ്യങ്ങൾ എഴുത്ത് രൂപത്തിൽ പ്രത്യക്ഷപെട്ടുകൊണ്ടിരുന്നു. അന്ന് അതിനെ അക്രമം കൊണ്ട് നേരിട്ട് കൊണ്ടിരുന്നു. എന്നിട്ടും എന്തെ ചോദ്യങ്ങൾ നിലയ്ക്കാതെ പോയത്? എഴുത്തുകാരൻ ഭയത്തിനധീതമാവണം. ഒരു വ്യക്തി താല്പര്യത്തെ തൃപ്പ്തിപെടുത്തുന്നതിൽ അപ്പുറം അത് സമൂഹമനഃസാക്ഷിക്ക് മുതല്കൂട്ടായിരിക്കണം.
എഴുത്തിനു മന്ത്രികശക്തി കൈവരുന്നത് അത് കാലങ്ങൾ കടന്ന് സഞ്ചരിക്കുമ്പോളും മാറ്റങ്ങൾക്കു വഴികാട്ടുമ്പോളുമാണ്. ഓരോ കാലത്തിന്റെയും വളർച്ചയും താഴ്ചയും അടയാളപ്പെടുത്തിരിക്കുന്നത് എഴുത്താണ്.
Ms. Sithara- Parveen, Asst. Prof. of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment