ജനഗണമന
ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലൂടെ നടന്ന് പോയ ഒരു തിരകഥയാണ് 'ജനഗണമന' എന്ന സിനിമയിലൂടെ സംവിധായകൻ തുറന്നുകാട്ടുന്നത്.
നിയമവും നിയമവ്യവസ്ഥയും നീതിയുടെ പര്യായമാകേണ്ടിടത്ത്, നിരപരാധികളെ തുറങ്കിലടക്കുന്ന,കൊന്ന് കളയുന്ന, നിഷേധാത്മകമായ പ്രവർത്തന ആവർത്തിച്ച്കൊണ്ടേയിരിക്കുന്നു എന്നും അതോടൊപ്പം സാമൂഹിക പിന്നോക്ക വിഭാഗത്തിന്റെ മേലിലുള്ള അധിക്രമത്തിന്റെ കഥ യും സിനിമ മുന്നോട്ട് വെക്കുന്നു.
ജനഗണമന എന്ന സിനിമയിലൂടെ സമൂഹത്തോട് ഒരുപാട് കാര്യങ്ങളുടെ തുറന്നുപറച്ചിലുകളാണ് ഒരോ രംഗവും പ്രതിനിധാനം ചെയ്യുന്നത്.
ഒന്നാമതായി സ്ത്രീ വിദ്യാഭ്യാസത്തിന്റെയും ശാക്തീകരണത്തിന്റെയും ഉത്തമ ഉദാഹരണമാണ് പ്രൊഫസർ സബാ എന്ന കഥാപാത്രവും മാതാവ് ഷബാന മറിയവും. മകളെ വിദ്യാഭ്യാസത്തോടൊപ്പം ശക്തമായ ശാക്തീകരണ ബോധ്യത്തോടെ വളർത്തിയ റിട്ടോഡ് പ്രധാന അധ്യാപിക എന്ന തലക്കെട്ടിൽ നമുക്ക് വായിച്ചെടുക്കാവുന്നതാണ്.
ഇന്ത്യയിൽ പ്രതികരണ ശേഷിയെ ഇല്ലാതെയാക്കുന്നതും അവരുടെ സുരക്ഷിതത്വം എത്രമാത്രം ഉറപ്പ് വരുത്തുന്നു എന്നതും സിനിമയുടെ ഭാഗമാണ്.
പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള വിവേചന സമീപനം വിദ്യാഭ്യാസ സ്ഥാപനത്തിൽ എങ്ങിനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് വിദ്യ എന്ന കഥാപാത്രത്തിലൂടെ "Institutional Murder" എന്ന socially discriminated murder നമുക്ക് കാണിച്ച് തരുന്നു. 2016 ൽ ഹൈദരബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി രോഹിത്ത് വെമുലയുടെ ആത്മഹത്യയും ഇതോടൊപ്പം വായിക്കപ്പെട്ട് പോകുന്ന ഒന്ന് തന്നെ.
രാഷ്ട്രീയ അധികാരത്തിന് വേണ്ടി നിയത്തെപോലും നോക്കുകുത്തിയാക്കികൊണ്ട് നിതിന്യായ വ്യവസ്ഥയെ കപളിപ്പിക്കുന്നതും അതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥ വൃന്ദം, അവരുടെ ഇടപെടലുകൾ, എന്നിവ കൃത്യമായി അവതരിപ്പി ച്ചിട്ടുണ്ട്.
ഭരണ പ്രക്രിയയിലും സാമൂഹിക ചുറ്റുപാടിലും ഇന്ത്യയെന്ന 'ജനാധിപത്യ' രാജ്യത്ത് സംഭവിക്കുന്നവയുടെ നേർകാഴ്ച്ചയാണ് സിനിമയിൽ ഉടനീളം പറഞ്ഞ് കണ്ടിരിക്കുന്നത്.
മാറ്റങ്ങൾ വിധേയമാക്കേണ്ട സമൂഹിക വിവേചനവും, നീതി നിഷേധിക്കുന്ന നിരപരാധികളടെ സംരക്ഷണത്തിന്റെ ആവശ്യകതയും , അധികാര മോഹങ്ങളുടെ പിന്നാമ്പുറങ്ങളിലെ ചെയിതികളും, സ്ത്രീ ശാക്തീകരണവും, സുരക്ഷിതത്വ ബോധവും, നിയമ വ്യവസ്ഥയുടെ കൃത്യതയുള്ള നിലപാടുകളും നടപ്പിലാക്കലുകളും ചർച്ചചെയ്യുന്ന 'ജനഗണമന' മികച്ച ചിത്രീകരണം തന്നെയാണ്.
Irshad. K
Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor Perinthalmanna
Comments
Post a Comment