പെരുന്നാൾ വസ്ത്രം..
പെരുന്നാളിന്റെ ആരവങ്ങൾ നാടിനെയും നഗരത്തേയും ആനന്ദത്തിലാക്കിയിരുന്നു. കൂട്ടുകാരുമൊത്ത് വസ്ത്രം എടുക്കാനായി കടയിൽ എത്തിയപ്പോൾ ആകെ തിരക്ക്. വാരിവലിച്ചിട്ട വസ്ത്ര കൂമ്പാരത്തിന് മുന്നിൽ എല്ലാവരും പുതുവസ്ത്രം തിരയുന്ന തിരക്ക്. എവിടെ നിന്ന് തുടങ്ങണം എന്ന് അറിയാതെ ശങ്കിച്ചുന്നിന്നെങ്കിലും പിന്നെ കൂട്ടത്തിന്റെ കൂടെകൂടി. തിരച്ചിലുകൾ തകൃതിയായി നടന്നുകൊണ്ടിരുന്നു. പാകമാകുന്നതിന്റെ നിറം പ്രശ്നം, നിറം നേക്കുംമ്പോൾ വലിപ്പം പ്രശ്നം.
പിന്നെ അൽപ്പം തിരിഞ്ഞാലും വേണ്ടില്ല മനസ്സിന് ഇണങ്ങുന്ന ഒന്നെ എടുകൂ എന്ന് നിർബന്ധമുണ്ടായത്കൊണ്ട് തിരച്ചിലിൽ മുഴുകി..
അപ്പോഴാണ് എടുത്തിട്ട കൂട്ടത്തിൽ അവിടെ ടേബിളിൽ വലിച്ചിട്ട മറ്റൊരു വസ്ത്രം കണ്ടത്..
ഏതൊരാളുടെയും വലിപ്പം നോക്കി മുറിച്ചെടുക്കുന്ന വെള്ളുത്ത നിറമുള്ള 'കഫൻ പുട'
പണക്കാരനും പവപ്പെട്ടവനും എന്ന് വേർത്തിരിവില്ലതെ ഏതൊരു മനുഷ്യന്റെയും അവസാനത്തെ വസ്ത്രം. ധരിക്കുന്നവന് തുണിയുടെ നിറത്തിലും വലുപ്പത്തിലും പരാതിയില്ലത്ത... ആര് കാണുമെന്ന വേവലാതിയില്ലത്ത... വസ്ത്രം.
ആരടെയോ അവസാന യാത്രക്ക് വേണ്ടി മുറിച്ച് വെച്ച തുണിയുടെ ബാക്കി..
ആ മനുഷ്യന് അറിഞ്ഞിരുന്നില്ല ഈ പെരുന്നാളിന് അണിയേണ്ടത് ഈ വസ്ത്രം മായിരിക്കുമെന്ന്.
എനിക്കും നിനക്കും നമുക്കുമൊക്കെ ഒരുങ്ങിയിരിപ്പുണ്ട് ഇതുപോലൊരു അവസാനത്തെ വസ്ത്രം.....
Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment