ആശങ്കകൾക്കിടയിലെ സ്വാതന്ത്ര്യം...


രാജ്യം 75 മത് സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ മാറ്റത്തിന്റെ പ്രകടമായ ധാരാളം ഉദാഹരണങ്ങൾ കാണാൻ കഴിയും. ഭരണഭരണീയരുടെ സമന്വയ ശ്രമഫലമായാണ് നാം ഇന്ന് അഭിമാനപൂർവ്വം കെട്ടിപ്പടുത്ത രാജ്യം നമ്മോട് ചേർന്ന് നിൽക്കുന്നത്. പൂർവികരായ ധാരാളം സമരസേനാനികളുടെ ജീവത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സമചിത്തതയോടെയുള്ള പ്രവർത്തനത്തിന്റെയും ഫലമായാണ് നാമിന്ന് ആസ്വദിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുന്നത്. വൈദേശിക ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നാം നേടിയെങ്കിലും സാമൂഹികപരമായ ധാരാളം അനാചാരങ്ങളിൽ നിന്നും അനിഷ്ട സംഭവങ്ങളിൽ നിന്നും സ്വാതന്ത്ര്യം ഇനിയും നേടേണ്ടിയിരിക്കുന്നു. പിന്നാക്ക അബല വിഭാഗങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിന് ഇപ്പോഴും കടിഞ്ഞാണിടാൻ നമുക്ക് കഴിയാതെ പോകുന്നത് സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. സ്വാതന്ത്ര്യം വിശാലമായി, പൂർണാർത്ഥത്തിൽ എല്ലാ ഇന്ത്യക്കാർക്കും ആസ്വദിക്കാൻ കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും രാജ്യത്ത് നിലനിൽക്കുന്ന അവകാശ നിഷേധങ്ങൾ സ്വാതന്ത്ര്യത്തിന്റെ മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് എന്ന് ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു. സ്ത്രീ ഉന്നമനത്തിനും കുട്ടികൾക്ക് എതിരെ ഉള്ള ചൂഷണത്തിലും ഓരോ വർഷം കഴിയുമ്പോഴും വർദ്ധനവ് കാണുന്നത് ശുഭസൂചകമല്ല.

രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ മർദിത, പീഡിത വിഭാഗങ്ങൾക്ക് നീതി നിഷേധിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ പരിധി പരിമിതപെടുത്തുന്നതായി കാണാൻ കഴിയും. എല്ലാവരെയും ഉൾകൊള്ളുന്ന ഗാന്ധിജി സ്വപ്നം കണ്ട, നെഹ്‌റു സ്ഥാപിക്കാൻ ശ്രമിച്ച നാനാത്വത്തിൽ ഏകത്വം ഉൾക്കൊണ്ട്‌ കൊണ്ട് പരിധിയില്ലാതെ സ്വാതന്ത്ര്യം ആസ്വദിക്കുന്ന മികച്ച ഇന്ത്യയെ നമുക്ക് രൂപപ്പെടുത്താം

ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ...

                                            

Mr. Muhammed Noufal. M 

Head, Dept of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 


Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം