കാഴ്ച്ചപ്പാടുകൾ..
ഉടുത്ത് നടന്നാൽ വമ്പ്, ഉടുക്കാതെ നടന്നാൽ പിരാന്ത്. ഈ പഴമൊഴി പലപ്പോഴായി നമ്മളൊക്കെ കേൾക്കാറുണ്ട്. വരികളിൽ എത്രമാത്രം ആശയത്തെ ഉൾക്കുള്ളിച്ചാണെന്നൊ ആ പറച്ചിൽ. സമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന ഓരോരുത്തരും അനുഭവിക്കേണ്ടിവന്ന പതിരുള്ളൊരു വാക്ക്. എന്തിനെയും ഏതിനേയും നിരൂപണ ബുദ്ധിയിൽ മാത്രം കാണുന്നവരുണ്ട്. പലപ്പോഴും സാഹചര്യത്തോട് നീതിപുലർത്താത്ത ഒരുതരം നിരൂപണം. നല്ലത് ചെയ്താലും ചെയ്തില്ലെങ്കിൽ കുറ്റം. പുതുതലമുറയിലേക്ക് എത്തിക്കുന്ന പലരും നിരൂപണ രംഗത്ത് സജീവമായി പറഞ്ഞും പരന്നും നടക്കുന്നവരാണ്. ഒരോ വ്യക്തിയും സാഹചര്യത്തെ സമീപിക്കുന്ന രീതികൾക്ക് അനുസരിച്ച് ഈ പറച്ചിലുകളിലെ ആശയത്തിന്റെ സംഭവത്തിൽ മാറ്റം വരുന്നു.
കാഴ്ച്ചപ്പാടുകൾ മാറുന്നിടത്ത് ആശയവും മാറും. പണ്ട് ഒരു വ്യക്തി ഒരു ആഢംബര വാഹനത്തിന്റെ നമ്പർ നോക്കി പറഞ്ഞത്രെ 'എത്ര മനോഹരമായ വണ്ടിയാ പക്ഷെ നമ്പർ പന്ത്രണ്ടെ മുപ്പത്തിനാലാണ്', കേൾക്കുന്നവരും ചിന്തിച്ച് പോകും ശരിയാണല്ലോ എന്തെ അങ്ങനെ എന്ന്.. യാഥാർത്യത്തിൽ 1234 എന്ന ഫാൻസി നമ്പറിനെ അവതരിപ്പിച്ച ശൈലിയിൽ മാറ്റം വന്നപ്പോൾ ആശയത്തിലും മാറ്റം തോന്നിക്കുന്നരീതിയിലേക്ക് മാറി എന്നതാണ്.
ഒരോരുത്തരും നോക്കിക്കാണുന്നരീതിയിൽ മാറ്റം വരുന്നിടത്തെ നല്ല ആശയങ്ങളെ സൃഷ്ടിക്കാൻ കഴിയു.
ഉടുത്ത് നടന്നപ്പൊ വമ്പ് എന്ന പറഞ്ഞവർ..
വമ്പത്തരം ആണ് എന്ന് പറയാതിരിക്കാൻ ഉടുക്കാതെ നടന്നപ്പൊ ഭ്രാന്തനാക്കിയതും ഈ കാഴ്ചപാടിന്റെ മാറ്റമാണ്.
സമൂഹം ഇങ്ങനെയൊക്കെയാണ് നിങ്ങൾ നന്നായാലും അതിനെ നല്ലതായി പറയാൻ പലപ്പോഴും മടികാണിക്കും.
മാറും..
മാറണം..
മാറ്റണ്ടെ..?
Irshad. K
Assistant Professor of Arabic, Al Shifa College of Arts and Science
Comments
Post a Comment