നിനക്കായ്
ഓർമ്മകൾ മായുമോ നീർക്കുമിളകൾ പോൽ
ജീവനിൽ സ്ഫുരിക്കുന്ന ഓർമ്മകളെ
കാലത്തിനൊക്കുമോ സ്വപ്നത്തിലുള്ളൊരു ജീവിതയാത്രതൻ തേർതളിക്കാൻ,.....
ഓർമ്മകൾ മായുമോ നീർക്കുമിളകൾ പോൽ
എന്നുമനശ്വരശിലയായ് മാറുമോ
എന്നു ലഭിക്കുമീ ശാപമോക്ഷം.,....... ആ ആ ആ.......
ഏഴഴകുള്ളൊരു വാർമഴവില്ലേ
മായരുതേ എന്നും മായരുതേ
ഓർമ്മകൾ മായുമോ നീർക്കുമിളകൾ പോൽ
മധുരപ്രതീക്ഷതൻ ഞാണുകെട്ടീ
മലരിട്ടു പിടിച്ചീടുവാൻ........
ഒടുങ്ങാത്ത മോഹത്തിൻ സാക്ഷിയായ് തീരുവാൻ
ഓർമ്മകൾ ശേഷിപ്പു ഓർമ്മകൾ മാത്രം
ഓർമ്മകൾ മായുമോ നീർക്കുമിളകൾ പോൽ
Ms. Sakunthala. M
Assistant Professor Sociology
Al-Shifa College of Arts and Science, Kizhattor, Perinthalmanna
Comments
Post a Comment