പരീക്ഷണo

 ഓർത്തുപോവുകയാണ് ഒരു നിമിഷം…….

എഴുതിയ ഞാൻ ഉൾപ്പെടെ വായിക്കുന്ന നിങ്ങൾ, എത്ര ഭാഗ്യവാൻമാരും ഭാഗ്യവതികളും ആണ്?

ജീവിതത്തിന്റെ കുത്തിയൊഴുക്കുകൾക്കിടയിൽ, നമ്മളിൽ പലരും  ഓർക്കാൻ മറന്നു പോകുന്ന ഒന്ന്……….

വഴിയോരങ്ങളിൽ എവിടേക്കെന്നില്ലാതെ…...........എന്തെന്നില്ലാതെ…..കീറിപ്പറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ്പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ വൃദ്ധജനങ്ങൾ ഭിക്ഷയാചിക്കുന്ന കാഴ്ച പലപ്പോഴും ചിലരുടെയെങ്കിലും മനസ്സിനെ അലോസരപ്പെടുത്താതിരിക്കില്ല. ആരാണ് അവരെ അവിടെ എത്തിച്ചത്?

  ഇതുപോലെ അന്ധന്മാർ, ബധിരൻമാർ, മൂകൻമാർ, അംഗവൈകല്യമുള്ള ആളുകൾ, എഴുതാനും വായിക്കാനും കഴിവില്ലാത്തവർ, മാനസികരോഗികൾ, അനാഥകൾ, അഗതികൾ , ആശുപത്രി കിടക്കകളിൽ എരിഞ്ഞുതീരുന്നവർ…………അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട്, മേൽപ്പറഞ്ഞ രണ്ടു വിഭാഗത്തിലും പെടാത്ത എത്രയോ വിഭാഗം ആളുകൾ വേറെയും.

ഒരു നെടുവീർപ്പോടെ, നമുക്ക് ലഭിച്ച എണ്ണാവുന്നതില്പര൦ അനുഗ്രഹങ്ങളെക്കുറിച്ചോർത്ത്പോവുകയാണ്…… ..

                                                                                                       സ്തുതി.

Shaneeba Puthen Peedikakkal,

Assistant Professor of Commerce,

Alshifa college of Arts and Science, Keezhattur.

Comments

Popular posts from this blog

എതിരില്ലാത്ത എതിര്

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

Ensuring Integrity: Best Practice to Prevent Exam Malpractices