പുതിയ പ്രതീക്ഷകൾ, കലാലയങ്ങളിൽ

 പ്രശസ്തനായ ജർമ്മൻ സൈക്കോളോജിസ്റ്റ് അദ്ദേഹത്തിന്റെ ഡവലപ്‌മെന്റൽ തിയ്യറിയിൽ പറയുന്ന ഒരു പ്രധാന കാലഘട്ടം ആണ് കൗമാരകാലം... ഈ പ്രായത്തിൽ കുട്ടികൾ അവരുടെ വ്യക്തിത്വം തേടുന്ന കാലമാണ്... അവർ എന്താണ് , ആരാണ് എന്നിങ്ങനെ പല ചോദ്യങ്ങളും അവരിൽ ഉണ്ടാകും... ജീവിതത്തിൽ പല മേഖലയിൽ നിന്നും ലഭിക്കുന്ന പല അനുഭവങ്ങളും ചേർത്താണ് അവർ അവരുടെ വ്യക്തിത്വം മനസിലാക്കുന്നത്... 

ഇത്തരത്തിൽ അവരെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവരുടെ കലാലയം... 

ഇന്ന് കോളേജുകളിലേക്ക് പല പ്രതീക്ഷകളുമായി ഒരുപാട് പേരാണ് പുതിയൊരു ചുവടു വെക്കുന്നത്. അവിടെ അവർ അവരുടെ മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടും... 

അവിടെ അവർക്ക് നല്ലത്തിലേക്കും ചീത്തത്തിലേക്കുമുള്ള വഴികൾ തുറന്ന് കിടക്കും, ഏത് വേണം എന്നത് അവർ തന്നെ തീരുമാനിക്കും. എന്നാൽ അവരുടെ ചിന്തകളെ സ്വാധീനിക്കുന്ന വലിയ പങ്ക് ആളുകളുണ്ട്.. അവരുടെ മാതാ പിതാക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ... 

അവർക്ക് തുറന്ന് സംസാരിക്കാനുള്ള, ഭയപ്പാടില്ലാത്ത എന്തും പറയാൻ കഴിയുന്ന ഒരു സാഹചര്യം അവർക്ക് ചുറ്റിനും ഒരുക്കുക... ഒരുപാട് ജീവിതങ്ങളുടെ നേർ കാഴ്ച്ചകൾ കാണിക്കുക. ഇത്തരത്തിൽ അവരുടെ ചിന്തകളെ അവർ തന്നെ രൂപപ്പെടുത്തി എടുക്കട്ടേ... 

നമ്മുക്ക് അതിലേക്ക് അവരെ കൈപിടിച്ച് ഉയർത്താം. അവർക്ക് അവരുടെ ജീവിതത്തിൽ നല്ല ചില അനുഭവങ്ങൾ പകർന്നവാരാകാം... 

ഒരു വിദ്യാർത്ഥിയും മോഷക്കാരനോ മോഷക്കാരിയോ അല്ല. അവനെ നയിക്കുന്ന അല്ലെങ്കിൽ അവളെ നയിക്കുന്ന അവരുടെ ചിന്തകൾ മികച്ചതാക്കാം.

നമ്മുടെ പിള്ളേരും നല്ല നാളെയുടെ പ്രതീകങ്ങൾ ആകാം. അതിലേക്ക് ഒന്നിച്ചു മുൻകരുതൽ തേടാം.

Mr. Abdul Jaleel, Head, Dept of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം