മാർക്കിട്ടു...
ഭാഗം 1
ഉച്ചഭക്ഷണ ശേഷമുള്ള പിരിയഡിലേക്ക് ധ്രുതഗതിയിൽ പോകുന്ന അധ്യാപകൻ. ഗോവണി കയറിയാണ് ക്ലാസ്സിലെത്തേണ്ടത്. അപ്പോഴതാ ഏകദേശം അഞ്ചാം സ്റ്റെപ്പിൽ നിറയെ ഭക്ഷണാവശിഷ്ടങ്ങൾ. ഇത് കണ്ട അധ്യാപകൻ ആകെ അങ്കലാപ്പിലായി. ക്ലാസിൽ പോകണോ അതോ ക്ലീൻ ചെയ്യണോ? പ്രശ്നമാണ് മുന്നിൽ പരിഹാരം വേണം. ഒന്നും ആലോചിച്ചില്ല. പെട്ടെന്ന് അടുത്ത ക്ലാസിലെ മുറവും ചൂലും സംഘടിപ്പിച്ച് സംഗതി ഉഷാറാക്കി. എല്ലാം വൃത്തിയാക്കി കഴിഞ്ഞ് വരുമ്പോൾ അകലെ നിന്നെല്ലാം വീക്ഷിച്ച രക്ഷിതാവ് അധ്യാപകനൊരു മാർക്കിട്ടു. ഒപ്പം സ്കൂളിനും.
ഭാഗം 2
ക്ലാസ് ആരംഭിച്ചപ്പഴേ അമ്മുക്കുട്ടിയുടെ അസ്വസ്തകൾ അധ്യാപകൻ ശ്രദ്ധിച്ചിരിന്നു. പാഠം ഫുൾസ്റ്റോപ്പിലെത്തിയിട്ടു വേണം കാര്യമന്വേഷിക്കാൻ എന്ന് വിചാരിച്ചപ്പോഴേക്കും സംഗതി കൈവിട്ടു. കഴിച്ച ഭക്ഷണം ഇരട്ടി സ്പീഡിൽ തിരിച്ചു വന്നിരിക്കുന്നു. സന്തോഷത്തൊടെ കളിപ്പാട്ടങ്ങൾ വാങ്ങിത്തരാം എന്ന് പറഞ്ഞ് കൈവീശി തിരിച്ച് വന്ന അച്ചനോടുള്ള ദേഷ്യത്തേക്കാൾ വലുതായിരിന്നു ഭക്ഷണത്തോട്. ഒരു പാത്രത്തിൽ നിന്നാണ് അകത്താക്കിയത്. പക്ഷെ പുറത്ത് വന്നപ്പോൾ ബെഞ്ചിലും, ഡെസ്കിലും, നിലത്തും കൂടാതെ കളർഫുൾ ഡ്രസ്സിലും. അടുത്തുള്ളവരെല്ലാം അകലേക്ക് നീങ്ങി. എന്തോ അപരാധം ചെയ്തതു പോലുള്ള ഫീലായിരുന്നു സതീർത്യർക്ക്. ഒരു പക്ഷെ ആ സാഹചര്യം അങ്ങെനെയായിരിന്നതു കൊണ്ടാവാം. പക്ഷെ മ്മടെ കുട്ടികളുടെ മാഷ് മുറവും ചൂലും എടുത്ത് എല്ലാം വൃത്തായാക്കി. അകലെ നിന്നെല്ലാം വീക്ഷിച്ച അധ്യാപകൻ മനസ്സിൽ ആ സഹപ്രവർത്തകനും മാർക്കിട്ടു.
Mr. Muhammed Noufal. M
Head, Dept of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment