എന്താ ഒരു ഗറ്റപ്പ്..
രാഷ്ട്രീയമില്ലാത്തവനും കിട്ടി, ഇല്ലാത്ത രാഷ്ട്രീയത്തിന്റെ പേരിൽ ജീവന് പൊലിഞ്ഞപ്പോൾ രക്തസാക്ഷിത്വം..
പകലിന്റെ വെളിച്ചതിൽ ആളെ തിരിയുമെന്നത് കൊണ്ടാണത്ത്രെ കൊലക്കത്തികൾ രാത്രിയുടെ ഇരുട്ടിനെ കൂട്ടു പ്രതിയാക്കിയത്...
അവസാന ശ്വാസം നിലക്കുംവരെ അവർ തിരഞ്ഞത് മരണപ്പെടേണ്ട കാരണത്തെയാണത്രെ..
എന്തിനെന്നറിയാതെ വെട്ടികീറപ്പെട്ടപ്പോൾ അവരെ പുതക്കാൻ പല വർണ്ണകൊടികൾ മത്സരിച്ചത്രെ..
മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ അവസാനയാത്രയിൽ പതിനായിരങ്ങൾ പുഷ്പാർച്ചന നടത്തിയത്രെ..
ജിവന്റെ ജിവനാവരുടെ ആത്മാർത്ഥമായ കരച്ചിലുകൾ മാത്രമാണത്രെ രംഗത്തെ അലോസരപ്പെടുത്തിയത്
പിന്നെ പിന്നെ വർഷാ വർഷം അനുസ്മരണങ്ങളുടെ കൊട്ടിയാഘോഷങ്ങൾ..
സ്മാരക മന്ദിരങ്ങൾ.. അങ്ങനെ അങ്ങനെ...
ആത്മാക്കളുടെ ലോകത്തെ വൈകുന്നേര ചർച്ചയിൽ അവർ പരസ്പരം പറഞ്ഞു വത്രെ..
"മരണമായാൽ ഇത് പോലെ വേണം..
എന്താ ഒരു ഗറ്റപ്പ്.."
Irshad. K
Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment