ജനിക്കാതെ മരിച്ച അഥിതി

 


നിഗൂഢതകളുടെ ആത്മീയാചാര്യൻ ഭഗവാൻ രജനീഷ് ഓഷോ 1931 ഡിസംബർ 11 മധ്യപ്രദേശിലെ കച്ചവധ എന്ന ഗ്രാമത്തിൽ ജനിച്ചു. സാഗർ യൂണിവേഴ്സിറ്റിയിൽനിന്നും ഫിലോസോഫ്‍യിൽ ബിരുധാനാന്തര ബിരുദത്തിനുള്ള സ്വർണ മെഡൽ കരസ്ഥമാക്കിയ അദ്ദേഹം പിന്നീട് കോളേജ് പ്രൊഫസറായി ജോലിചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും യാഥാസ്ഥിക മതപുരോഹിതരുമായി നിരവധി സംവാദങ്ങൾ നടത്തുകയും ചെയ്തു. 1970 കളിലാണ് ഓഷോയുടെ വഴിത്തിരിവായ വിപ്ലാത്മക ധ്യാനപ്രവർത്തനം ഉടലെടുക്കുന്നത്. നിരവധി ഡോക്ടർമാരും രാഷ്ട്രീയക്കാരും മനഃശാസ്ത്ര വിദഗ്ധരും ദാരാളം ആളുകൾ അദ്ദേഹത്തിൻ്റെ ക്ലാസ്സുകളിലേക് സ്ഥിര സന്ദർശകരായി മാറി.

എൺപതുകളുടെ അവസാനത്തോടെ അദ്ദേഹത്തിൻ്റെ വിമർശനാത്മക ചിന്തകളെ ഉൾക്കൊള്ളാനാവാതെ കോളേജ് അധികൃതർ പുറത്താക്കി.  കാലഘട്ടത്തിൽതന്നെ  തീവ്രമായി അദ്ദേഹം ' നിഗുഢതയുടെ ചുവന്ന റോസ്' (Mistry of Red Rose) എന്ന ധ്യാനമുറ പരിശീലിപ്പിക്കാൻ തുടങ്ങി. അപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ആശയങ്ങൾ പ്രചരിച്ചിരുന്നു. പേരിനു മുൻപിലുള്ള ഭഗവാൻ ഒഴിവാക്കി അദ്ദേഹം അവബോധമാണെൻറെ മതം അസ്ഥ്‌വിത്വമാണ് എന്റെ ദൈവമെന്നു കൂട്ടിച്ചേർത്തു.

യേശുവിന് ശേഷം ഒരു മഹാനായ മനുഷ്യൻ എന്നാണ് അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരൻ ടോം റോബിൻസ് അദ്ദേഹത്തെ  പറ്റി  പറയുന്നത്. നിശബ്തതയിലൂടെ സത്വത്തിലൂടെയും സാന്നിത്യത്തിലൂടെയും സ്നേഹത്തിലൂടെയും പങ്കുവെക്കുന്നതിലൂടെയും അസ്‌തിവിത്വത്തിന്റെ നിഗൂഢവത്കരിക്കുന്ന ആളാണ് വിവേകി. അയാളുള്ളപ്പോൾ എല്ലാ കാര്യങ്ങളെയും വിശ്വാസത്തോടെയും ആദരവോടെയും നാം നോക്കിത്തുടങ്ങും. നിശബ്ദതയുടെ വാചാലതയെയും ശിലയുടെ സംഗീതത്തെയും ആസ്വദിച്ചു തുടങ്ങും. ഒരു കുട്ടിയെപ്പോലെ നിഷ്കളങ്കനാവാൻ ആരുടെ സനിത്യമാണോ പ്രാപ്തമാക്കുന്നത്, കാറ്റിലും മഴയിലും വെയിലും നൃത്തം വയ്ക്കാൻ ആരാണോ പ്രാപ്തനാകുന്നത്  ആ മനുഷ്യനാണ് വിവേകി, കാരണം അയാൾ നിങ്ങളെ കൂടുതൽ പ്രകൃതിയിലേക് അടുപ്പിക്കുന്നു. പ്രകൃതിയോടുള്ള സാമീപ്യം എന്നത്  നിങ്ങളോടുതന്നെയുള്ള സാമീപ്യമാകുന്നു. ജീവിക്കാൻ ഒരു സദാചാര സംഹിതയോ ധർമ്മ വ്യവസ്ഥയോ അദ്ദേഹം നിങ്ങൾക് നൽകുന്നില്ല, ഒരു അച്ചടക്കവും അടിച്ചേല്പിക്കുന്നില്ല സ്വന്തം ദർശനവും ഉൾക്കാഴ്ചയും വ്യക്തിത്വവും പങ്കുവെക്കുന്നതിലൂടെ അതെല്ലാം നിങ്ങൾക് വ്യക്തമാവുന്നു. നിങ്ങളുടെ  വ്യക്തതയിൽ നിങ്ങൾ ജീവിതമാരംഭിക്കുന്നു. തീർച്ചയായും നിങ്ങളുടെ ജീവിതം അന്യന്യം തന്നെയായിരിക്കും. അത് ഗുരുവിന്റെ അനുകരണമായിരിക്കില്ല. അതൊരു അനുകരമാണെങ്കിൽ നിങ്ങൾക് കാര്യം നഷ്ടമാകും, നിങ്ങൾക്കു ഗുരുവിനെയും നഷ്ടമാവും. അത് അന്യന്യമായിരിക്കും അതിന് അതിന്റെതായ സുഗന്ധമുണ്ട്, രുചിയുണ്ട് അതാണ് ഓഷോ നൽകുന്ന പാഠം.

ഓഷോയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ:  ഒരു അധ്യാപകനാവുക എന്നത് മഹത്തായ ഒരു കാര്യമാണ്. ഒരു അധ്യാപകനാവുക എന്നാൽ എന്താണർത്ഥം? നിങ്ങൾ എപ്പോഴെങ്കിലും അതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? അധ്യാപകന്റെ ജോലി കുട്ടികളെ രണ്ടും രണ്ടും കൂട്ടിയാൽ നാലാണെന്ന് പഠിപ്പിക്കലും ഭൂപടത്തിൽ സ്ഥലം  കാണിച്ചുകൊടുക്കലും മാത്രമാണെന്നും കുട്ടികളുടെ ജീവിതത്തിൽ താങ്കൾക് മറ്റുപ്രധാന്യമില്ലെന്നും ധരിക്കരുത്. മാനവികതയെ രക്ഷിക്കാനുള്ള സാധ്യതയെ കേവലം നിശബ്ദമായ് നോക്കിനിൽകുക മാത്രമാണ് അധ്യാപകർ ചെയ്യുന്നുവെങ്കിൽ അവരെ അധ്യാപകർ എന്ന് വിളിക്കാൻ അദ്ദേഹം ഒരുക്കമല്ല. അധ്യാപകനു മഹത്തായൊരു ഉത്തരവാദിത്തമുണ്ട്. അവർ പുതിയ തലമുറയുടെ പിറവിക്കുള്ള പുതുവെളിച്ചമാണ്. അദ്ദേഹത്തിന്റെ മഹത്തായ വാക്കുകൾ എന്നും പ്രേചോദനമാണ്. കാലം മാറുമ്പോൾ കാലത്തിനനുസരിച് മാറാതിരിക്കുക എന്നുള്ളതാണ് നാം നാമല്ലാതാവുന്നതിനുള്ള പ്രധാന കാരണം.. പറക്കുക സ്വപ്നങ്ങൾ കണ്ടു ധൈര്യമായി മുന്നോട്ടു നീ.... എല്ലാവര്ക്കും വെളിച്ചമായി.

 ASHIDA A.P

ASSISTANT PROFESSOR OF COMMERCE, ACAS, 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം