ദൈവത്തിന്റെ നാട്
ദൈവത്തിന്റെ നാടെന്ന് വീമ്പ് പറഞ്ഞിടും
ദൈവത്തിൽ കണ്ണുകൾ നനച്ചിടും
ദൈവത്തിൻ സന്തതികൾ ദൈവത്തെ മറക്കവേ
ആ കണ്ണുകൾമെല്ലെ നനയാൻ തുടങ്ങി
ആ നനവൊരു കണ്ണീരായ് കണ്ണീരൊരു നീരുറവയായ്
മാതാവിൻ കണ്ണീരിൽ വിറക്കാൻ തുടങ്ങിയ നാടാവട്ടെ
വറ്റാത്ത കണ്ണീരിൽ പ്രാണനായ് തേടി
വിണ്ണിൽ താരങ്ങൾ മണ്ണിലേക്കിറങ്ങി
മണ്ണ് കാർന്നവൻ മണ്ണിനാൽ തീർന്നു
ഇറക്കിവിട്ടൊരു അംഗത്തെപ്പോൽ
പുഴ തന്നുടെ ജന്മഗൃഹങ്ങളിൽ സന്ദർശനം നടത്തി
നാട് ചേർന്ന് മനുഷ്യൻ ചേർന്ന്
കൊന്തയും പൂണുലും തൊപ്പിയും ഒന്നായ്
കടൽ പട്ടാളം ചാരത്ത് നിന്നപ്പോൾ
നാട്ടു സൈന്യം ഓരത്ത് നിന്നു
കാതിൽ ഒരുമയുടെ താളം കേട്ടു
ആ കണ്ണുകൾ
പതിയെ വറ്റാൻ തുടങ്ങി
വറ്റി തടങ്ങി നിലച്ച് തുടങ്ങി
ചെന്നായ്ക്കൂട്ടംഉണർന്നു തുടങ്ങി
Shakunthala. V, Assistant Professor of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment