നരഭോജനത്തിലെ മനഃശാസ്ത്രം
ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയിൽ വലിയ രീതിയിൽ പകച്ചു നിൽക്കുകയാണ് കേരളം. ദേശീയ മാധ്യമങ്ങളിൽ വരെ നിറഞ്ഞു നിൽക്കുന്ന ഈ കേസ് നമ്മുക്ക് നൽകുന്ന ചില സന്ദേശങ്ങൾ നോക്കാം...
1. കൊലപാതക രീതി
ഇലന്തൂരിൽ നടന്ന കൊലപാതകം നീണ്ട കാലത്തിന് ശേഷമാണ് പുറത്തു വരുന്നത്, പല കേസുകളിലും പറയാറുള്ള ദൈവത്തിന്റെ കൈ എന്ന പോലെ, രണ്ടാമത് കൊലചെയ്യപ്പെട്ട പത്മ എന്ന സ്ത്രീയുടെ മിസ്സിങ് കേസ് ആണ്... ഈ കേസ് ഇത്രയും നീണ്ടു പോകാൻ കാരണം വളരെ പ്രതികളുടെ സ്വഭാവ സവിശേഷതകൾ തന്നെയാണ്... പൊതുവെ ഇലന്തൂരിലെ കൊലപാതക പരമ്പര എടുത്തു നോക്കിയാൽ കൊലപാതക രീതിയിൽ നിന്നും മനസ്സിലാവുക ഷാഫി എന്നയാൾ ഒരു 'ഓർഗനൈസഡ് ഓഫൻഡർ' ആയിട്ടാണ്, ഇത്തരം ആളുകൾ അവരുടെ കൊലപാതകങ്ങൾ വളരെ കൃത്യമായി പ്ലാൻ ചെയ്ത് തയ്യാറെടുത്തു, തെളിവുകൾ പരമാവധി നശിപ്പിച്ചു ആയിരിക്കും ചെയ്യുക. ജന്മനാ കുറ്റവാളി ആയ ആളുകളിൽ കൂടുതലും ഇത്തരം ആളുകളാണ്...
ഈ കേസിലും ഇത്തരം 'ഓർഗനൈസഡ് ക്രൈം' കാണാൻ സാധിക്കും. കൃത്യമായ മുന്നൊരുക്കം നടത്തിയാണ് കൊലപാതകം നടത്തുന്നത്, പ്രതികളെ തിരഞ്ഞെടുക്കുന്ന രീതി - ആരോടും വലിയ അടുപ്പം ഇല്ലാത്ത ആരും അന്വേഷിച്ചു വരാൻ സാധ്യത കുറഞ്ഞ ചില ആളുകൾ മാത്രമാണ് അവർ ഇരകളായി തിരഞ്ഞു നടക്കുന്നത്. ഇരകൾക്ക് വേണ്ടി സമയമെടുത്തു കാത്തിരിക്കാനും ഇവർ തയ്യാറാണ്. അത് പോലെ മൃതദേഹം കറി വച്ചു കഴിച്ചു, പല കഷ്ണങ്ങൾ ആക്കിയും എല്ലാം തെളിവുകൾ നശിപ്പിക്കുകയാണ് ഇവർ ചെയ്തത്... ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ കുറ്റം തെളിയിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവും ഇതുവഴി. മാത്രമല്ല അന്വേഷണത്തോടുള്ള ഷാഫി എന്നയാളുടെ നിസ്സഹകരണവും എവിടെയോ ഷാഫി എന്നയാൾക്ക് വേണ്ട ലൂപ്പ് ഹോൾ അയാൾ ആദ്യമേ തയ്യാറാക്കി വച്ചിട്ടുണ്ട് എന്ന തോന്നൽ എന്നിൽ ജനിപ്പിക്കുന്നു....
2. പ്രതികളുടെ മോട്ടീവ്
തൊരു ക്രൈം എടുത്ത് പരിശോധിച്ചാലും അതിന്റെ പിന്നിൽ ചെറുതോ വലുതോ ആയ മോട്ടീവ് ഉണ്ടാവും. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പണമാണ് മോട്ടീവ് ആയിട്ട് പറഞ്ഞത്... ഈ കൊലപാതക പരമ്പര എടുത്തു പഠിച്ചാൽ കാണാൻ കഴിയും പണത്തിനപ്പുറം കൊലപാതകം തന്നെയാണ് ഇവരുടെ മോട്ടീവ്. ഓരോ കൊലപാതകം കഴിയുമ്പോഴും അടുത്ത ഇരയെ തേടി തുടങ്ങും. അത് പോലെ കടുത്ത ലൈംഗിക വ്യഗ്രത കൂടെ കേസ് ഉടനീളം പരിശോധിച്ചാൽ കാണാൻ കഴിയും. ജനനേന്ദ്രീയം കറി വച്ചു കഴിക്കുക, ജനനേന്ദ്രീയം കുത്തി അതിൽ നിന്നും ചോര ശേഖരിച്ച് വെക്കുക, ലൈംഗിക ബന്ധത്തിൽ അസാധാരണമായ രീതിയിൽ ഇടപെടുക, ലൈംഗിക ചുവയുള്ള സംസാരങ്ങൾ ഉടനീളം ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ കൂടെ ഇതിൽ കാണാം...
3. കൊലപാതകത്തിലെ ശാസ്ത്രീയത
കൊലപാതകം നടത്തിയ രീതി പരിശോധിച്ചല്ലോ നമ്മൾ അതിൽ നിന്നും എടുത്തു പറയേണ്ടതാണ് കൊലപാതകം ചെയ്ത കൃത്യത. ശരീരം പല കഷ്ണങ്ങൾ ആക്കി മുറിക്കുന്നത് വെറുതെയല്ല, മറിച്ചു ശാസ്ത്രീയമായാണ്... മുൻപ് പോസ്റ്റ് മോർടോം ചെയ്യുന്നതിൽ സഹായം നാൽകുന്നതിന് വേണ്ടി ഷാഫി ഇത് പഠിച്ചതാകാം, അതുമല്ലെങ്കിൽ ഇതുവരെ പുറത്ത് വരാത്ത ഒരു ക്രിമിനലിന്റെ കൂടെ സഹായം ഈ കേസിൽ നടന്നിട്ടുണ്ടാകാം... തെളിവുകൾ നശിപ്പിക്കുന്നതിലും ഈ ഒരു കൃത്യത കാണാം...
4. അസാധാരണം ഈ മനുഷ്യ മൃഗങ്ങൾ
ഈ കേസ് അന്വേഷിക്കുന്ന കൂട്ടത്തിൽ ആദ്യമായി അന്വേഷണം പരമ്പരയിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥർ മുതൽ വളരെ കാലം പ്രവർത്തി പരിചയമുള്ള ആളുകൾ വരെയും ഉണ്ട്.... ഇവരെ എല്ലാവരെയും ഒരേ പോലെ നടുക്കിയ ഒരു കേസ് ആണ് ഇത്... സൈക്കോളജി വച്ചു പറയുകയാണെങ്കിൽ സിഗ്മണ്ട് ഫ്രുയ്ഡ് പറഞ്ഞ തീയറിയിലെ സൂപ്പർ ഈഗോയുടെ അഭാവമാണ്. നമ്മുടെ ധാർമിക മൂല്യങ്ങൾ അനുസരിച്ച് നമ്മുടെ ഇച്ഛകളെ നിയന്ത്രിക്കുന്ന ഒന്നാണ് സൂപ്പർ ഈഗോ. ഇത് കൃത്യമായ രീതിയിൽ ഇല്ലാത്ത ആളുകൾ മനുഷ്യ മൃഗങ്ങളെ പോലെ പെരുമാറുന്നത് അതിശയം ഉളവാക്കുന്ന കാര്യമല്ല.
5. കേസിന്റെ നടപടിക്രമങ്ങൾ
ഈ കേസ് എന്തായാലും കുറച്ചു അധികം നാളുകൾ നീണ്ടു നിൽക്കും എന്നത് തീർച്ചയാണ്, കാരണം കാര്യമായി പല തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ബോധപൂർവം പോലീസ് പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ആണ് ശ്രമിക്കുക, അല്ലാത്ത പക്ഷം തെളിവുകളുടെ അഭവത്തിലോ മറ്റ് തടസങ്ങൾ കാരണമോ ഈ മൂന്ന് ആളുകളുടെയും ശിക്ഷയിൽ ഇളവ് ലഭിക്കാനോ, അതുമല്ലെങ്കിൽ കുറ്റവിമുക്തരാക്കാനോ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ കൃത്യമായ കേസ് അന്വേഷണം വേണ്ടത് അനിവാര്യമാണ്.
6. നാലാമതൊരാൾ...?
അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന ഒരു കേസിൽ ഇത്തരം ഒരു അഭ്യൂഹം പറയുന്നത് പൂർണ്ണമായും ശരിയല്ലെങ്കിലും ചില കാര്യങ്ങൾ കാണുമ്പോൾ സംശയം കൂടുകയാണ് ചെയ്യുന്നത്. ഈ നരബലിയിൽ ഉടനീളം വളരെ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്, വളരെ കൃത്യമായ രീതിയിലാണ് കൊലപാതകവും അതിന്റെ അനന്തര പ്രവർത്തനങ്ങളും ചെയ്തത്. അത് കൊണ്ട് തന്നെ ഈ കൊലപാതകങ്ങൾ നടത്തിയത് ഒരു "ഓർഗനൈസഡ് ഓഫൻഡർ" ആവാം. നിലവിൽ ഈ നരബലിയിൽ പ്രധാന സൂത്രധാരൻ ഷാഫി എന്നയാളാണ്. ഇയാൾ ആദ്യമായല്ല ഒരു പോലീസ് കേസിൽ പെടുന്നത്. പക്ഷെ അന്നൊന്നും ഇല്ലാത്ത ക്രിമിനൽ പാറ്റേണ് ആണ് ഈ കേസിൽ കാണുന്നത്. സ്വതവേ ഉള്ള കഴിവ് എല്ലായിടത്തും ഏതൊരാളും ഉപയോഗിക്കും, ഇല്ലാത്ത കഴിവ് പെട്ടന്ന് ഉണ്ടാക്കാനും കഴിയില്ല... മാത്രമല്ല ഇരകളെ പത്തനംതിട്ട വരെ എത്തിക്കുന്നതിൽ ആവശ്യത്തിന് തെളിവുകൾ ഷാഫി പുറമെ കാണിച്ചിരുന്നു. എന്ത് കൊണ്ട് അവിടെ മാത്രമായി ഷാഫിക്ക് പിഴച്ചു...? ഈ ചോദ്യമാണ് ഈ കൊലപാതകത്തിൽ നാലാമതൊരാൾ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന സംശയം എന്നിൽ ഉലവാക്കിയത്...
എന്തായാലും പോലീസ് ഈ കേസ് അന്വേഷിച്ചു ഉത്തരം കണ്ടെത്തും എന്ന് വിശ്വസിക്കാം...
- Jaleel Cholayil, Head, Dept. of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment