നീ
നീ എൻ്റെ മഴ ആയിരുന്നു
മഴ അവൾ ഒരു താളവും ആയി എന്നിലെ നർത്തകി ആയി
ചിലപ്പോൾ കരയിപ്പിക്കും
ചിലപ്പോൾ ചിരിപ്പിക്കും
ചിന്തിപ്പിച്ചു കൊണ്ട് പിന്നെ എല്ലാം അലിയിച്ചു കൊണ്ട് അവൾ
എവിടെയോ പോയി മറയും
ഞാൻ എന്നും വേഴാമ്പലിനെ പോലെ
ദാഹം തീർക്കാൻ നോക്കിയിരിക്കും
നീ കാണാതെ ഞാൻ കരഞ്ഞപ്പോൾ
എൻ്റെ കണ്ണു നീര് കാണാതിരിക്കാൻ
നീ ആർത്തു ഉല്ലസിച്ചു പെയ്തില്ലെ
ഞാൻ പിണങ്ങി അപ്പോൾ നീ ഇടിമിന്നൽ ആയി എൻ
ജനൽപാളികളിൽ എത്തി നോക്കിയില്ലേ
നിന്നോളം വെള്ളം എന്നുള്ളിൽ ഇപ്പോഴും
അലയടികുന്നുണ്ടല്ലോ
ഇനിയും വരാൻ വൈകുന്ന മഴ തുള്ളിയെ കാണാൻ
കൊണ്ട് വരും കറുത്ത മേഘങ്ങൾ
ഒരു നാൾ എൻ പ്രിയ സഖിയിയാം
നീർമനി തുള്ളികളെ
Ms. Arathi Sasikumar, Asst. Prof. of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna


Comments
Post a Comment