എന്റെ പ്രകാശ വൃക്ഷം
എന്റെ പ്രകാശ വൃക്ഷം
എന്റേതു മാത്രം... എന്നിൽ മാത്രം...
ഇന്ന്....
കടുത്ത വേനലിൽ
അത് വാടാൻ തുടങ്ങിയിരിക്കുന്നു..
ഞാൻ അതിനെ നനച്ചുകൊണ്ടേയിരുന്നു...
പക്ഷേ,....
കൊടും ചൂട് കാരണം
അത് മനസ്സ് വിങ്ങി വാടാനൊരുങ്ങുകയാണ്.
ഞാനൊരിക്കലും അതിന്റെ അന്ത്യം ആഗ്രഹിക്കുന്നില്ല.
എങ്കിലും...
കയ്യെത്താ ദൂരത്തേക്ക് അത് ഓടിയൊളികുന്നു.
ഉറപ്പില്ല അതിന്റെ തിരിച്ചു വരവ്... എങ്കിലും
പ്രതീക്ഷകൾ അസ്തമിക്കുന്നില്ല.
അവസാനം.... അത്
അസഹനീയമായ ചൂടിൽ നിന്ന് സ്വതന്ത്രയായി.
ഇനി പുതുപുലരിക്കായി കാത്തിരിക്കാം..
എന്റെ... സ്നേഹവൃക്ഷത്തിന്റെ പുതുമഴക്കായ് കാതോർത്തിരിക്കാം..
അതിന്റെ....
സ്നേഹ വിളിക്കായി...
തലോടലിനായ്.....
സ്നേഹ വിളിക്കായ്, തലോടലിനായ്..
Mr. Irshad Ameen, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment