നിറത്തിന്റെ രാഷ്ട്രീയം
ഒരുപാടുതവണ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പല ഇടങ്ങളിലും ചർച്ചചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് നിറത്തിലെ രാഷ്ട്രീയം എന്നത്. കേവലം സ്വാർത്ഥ ലാഭത്തിനുവേണ്ടി സ്വന്തം സുഹൃത്തിനെ വിഷം നൽകി കൊന്നു എന്നതിന് വിചാരണ നേരിടുന്ന പ്രതിയെ പറ്റി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥ പറഞ്ഞത് അവൾ മിടുക്കിയാണ് എന്നതാണ്. അതെ സമയം ഇറച്ചി കൈവശം വെച്ച് എന്ന കള്ളകേസ് ഉണ്ടാക്കി പിടിച്ച ആദിവാസി യുവാവിനെ പറ്റി ക്രിമിനൽ ആണ് ജയിലിൽ അടക്കണം എന്നതാണ്. കേവലം ആദിവാസി ആണ് എന്ന ഒറ്റ കാരണം മാത്രമാണ് അതിനുപിന്നിൽ. ആദിവാസി വിഭാഗത്തിനോടുള്ള അവഗണനയും പുച്ഛവും ഇന്നും ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. മാറ്റിനിർത്തപ്പെടേണ്ടവരാണ് ആദിവാസി വിഭാഗം എന്നത് കലാലയങ്ങളിൽ അടക്കം നിലനിൽക്കുന്നു എന്നത് പലപ്പോഴും ഞെട്ടലോടെ നോക്കികാണേണ്ടി വന്നിട്ടും ഉണ്ട്.
എന്നാൽ അതിനപ്പുറം നിറത്തിന്റെ രാഷ്‌ടീയം എന്നത് ജാതി വിവേചനത്തിന്റെയും വര്ണവെറിയുടെയും രൂപമാറ്റം തന്നെയാണ്. ജാതി നോക്കി പ്രണയിക്കുന്നവർ മുതൽ സ്വജാതിയിൽ ഉള്ളവരോട് കൂട്ടുകൂടുന്ന ആളുകളും ഈ നിറത്തിന്റെ രാഷ്ട്രീയാണ് മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ്.
ജാതി ചോദിക്കരുത് എന്ന് പറഞ്ഞ ഗുരുവിന്റെ പിന്മുറക്കാർ തന്നെ പിന്നീട് ജാതി രാഷ്ട്രീയത്തിന്റെ പിന്മുറക്കാർ ആയി എന്നത് എത്രത്തോളം ജാതി വ്യവസ്ഥ സമൂഹത്തിന്റെ ഓരോ നിലകളിലും എത്തിയിട്ടുണ്ട് എന്നത് തന്നെയാണ്.
സമൂഹത്തിന്റെ ഈ ചിന്താഗതി പെട്ടന്ന് മാറ്റുക എന്നത് അപ്രായോഗികം തന്നെയാണ്. സ്കൂളുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും തുടങ്ങുക എന്നതിനപ്പുറം സ്വന്തം വീട്ടിൽ നിന്ന് തുടങ്ങുക എന്നത് തന്നെയാണ് ഇതിനുണ്ട് പരിഹാരം .
Mr. Rohith. R, Head, Dept, of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment