പുഞ്ചിരി
മുകതയുടെ വിരൽത്തുമ്പിനാൽ
കുറിച്ചിടുന്ന വാക്കുകളുണ്ട്
തുലികത്തുമ്പിൽ നിന്നുതിരുന്ന
മഷിത്തുള്ളികൾക്ക് കുറിക്കാൻ
കഴിയാത്ത വിരഹ വേദനയാൽ
ഹൃദയം മരവിച്ച ഒരു കവിതയുണ്ട്
ദുഖത്തിനാഴങ്ങളിൽ ചെന്ന്
പതിച്ച ഞാൻ പൊഴിച്ചകണ്ണീരിന്
നീയെന്ന സ്വർണ്ണ നുലിനാൽ കൊരുത്ത
ആത്മബന്ധത്തിന്റെ ഈണമുണ്ടായിരുന്നു
ഓർമ്മകൾ ചിതറിയ ചില്ലുപോൽ
ഹൃത്തിൽ തറക്കുബോൾ
ഒരുമിച്ച് കോർത്ത കൈകളിൽ നിന്നും
വിരലുകൾ അകന്ന് പോകുബോൾ
തകർന്ന ഹൃദയവുമായ് കൺകൾ
നിറയാതെ നിനക്കായ് മാത്രം
നൽകുന്നൊരു പുഞ്ചിരിയുണ്ട്
ആ പുഞ്ചിരി നിനക്ക് നൽകുന്നത്
എന്നുള്ളിലെ അറിയിക്കാനാവാത്ത
വിധമുള്ള വേദനയെന്ന് നിനക്കറിയാം
ഓർമ്മകളാൽ നിറഞ്ഞ് നിൽക്കുന്ന
ഒരായുസ്സിന്റെ പുസ്തകത്തിൽ
കോർത്ത് വയ്ക്കാനുള്ള കപട പുഞ്ചിരി
Ms. Shakuntala. V, Asst. Prof. of Sociology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment