ഇങ്ങള് പോരീം... നമ്മക്ക് എവടേലും പോകാ

 ഇൗ വാക്കിൽ തുടങ്ങിയ യാത്രയുടെ ചർച്ചയാണ് ജീവിതത്തിൽ പോയതിൽവെച്ച് ഏറ്റവും മനോഹരമായ അനുഭവം സമ്മാനിച്ചത്. ഔദ്യോഗികതയുടെ സമയങ്ങൾക്ക് ശേഷം, കൂട്ടിയിരിക്കലുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒന്ന്. യാതൊരു തയ്യാറെടുപ്പുമില്ലാതെ കോളേജ് മുറ്റത്ത് നിന്ന് മക്കളുടെ വാക്കിന് സമ്മതം മൂളി ബൈക്കെടുത്ത് യാത്രതിരിക്കുമ്പോ എവിടേക്ക് എന്ന ചോദ്യം ഞാൻ ചോദിച്ചില്ല. ഷുഹൈബ് സാറിനെ പിറകിൽ ഇരുത്തി നിലമ്പൂരിന്റെ തണൽ മരങ്ങളുടെ കുളിരുമേറ്റ് യാത്ര തുടർന്നപ്പോൾ സമയം ഉച്ചയായിട്ടുണ്ട്.  

പല അഭിപ്രായങ്ങളുടെ അവസാനം നീലഗിരിയുടെ മനോഹാരിത 'The Queen of hills' ഊട്ടിയെന്ന ലക്ഷ്യസ്ഥാനത്തേക്ക്. ആശങ്കകൾ ഏറെയുണ്ടായിരുന്നു മനസ്സിൽ 'അവിടെ എത്തിപ്പെടുമോ..?' സമയം ഒരുപാട് വൈകിയിട്ടുമുണ്ട്.

നാടുകാണി ചുരത്തിൽ നിന്ന് വനാതിർഥിയും താണ്ടി ഗുണ്ടൽപ്പേട്ട് എത്തി ഭക്ഷണം കഴിച്ചു.  

'എടാ ഇനി എങ്ങട്ടാ' .. ഈ ചോദ്യം മക്കളോട് ആവർത്തിച്ച്കൊണ്ടേയിരുന്നു. 

'ഇങ്ങൾ പിന്നാലെ പോന്നാമതി' എന്ന മറുപടിയിൽ ചിരിച്ചുകൊണ്ട് കൂടെ യാത്രതുടർന്നു. 

നാട്ടിൻ പുറങ്ങളുടെ കാഴ്ച്ചകൾ കഴിഞ്ഞ ഞങ്ങൾ കാടിന്റെ അനുഭൂതിയിലേക്ക്...

മനസ്സിന് വല്ലാത്തൊരു സന്തോഷം.. 'പച്ചപ്പും ഹരിതാഭവും' ഇങ്ങനെയാണല്ലോ പറയാറ്.. ലെ.

അധികമാരും തെരഞ്ഞെടുക്കാത്ത വഴികളായത് കൊണ്ട് കാഴ്ചകൾ ആസ്വദിച്ച് തന്നെയാണ് പോക്ക്. 

വന്യജീവികൾ മേഞ്ഞ് നടക്കുന്ന കാട്ടുപത.. 

മാനും, മയിലും, കാട്ടുപോത്തും, കാട്ടാനയും, കുരങ്ങും, കുരുവിയും.... അങ്ങനെ അങ്ങനെ നിരവധി കാഴ്ച്ചകൾ കണ്ട് മസനകുടി വഴി ഊട്ടിയിലേക്ക്. കിലോമീറ്ററുകളോളം കാട്ടിലൂടെ നീണ്ട്കിടക്കുന്ന വഴി.

പലരും പറഞ്ഞ് കേട്ട അറിവുണ്ടെങ്കിലും അനുഭവിച്ചറിയുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ.. ന്റെ സാറെ...

ജീവിതത്തിൽ ഒരുപാട് യാത്രപോയിട്ടുണ്ടെങ്കിലും ഇത്രമേൽ ആസ്വധിച്ച ഒന്ന് വേറെയില്ല.

കെട്ടുപിണഞ്ഞ് കിടക്കുന്ന ചുരങ്ങൾ കേറി നീലഗിരി കുന്നുകളുടെ ഭംഗിയിലേക്ക് എത്തിയപ്പോൾ വൈകുന്നേരമായിരുന്നു. സ്ഥിരം സന്ദർശന സ്ഥലങ്ങൾ ഒഴിവാക്കി. കാണാത്ത കാഴ്ചകൾ തേടി. തേടിയ വള്ളി കലിൽ മത്രമല്ല ആകെ ചുറ്റി എന്നപോലെയായിരുന്നു സൈനു ഞങ്ങളെ കുട്ടികൊണ്ട്പോയത്. 

ചിത്രങ്ങൾ പകർത്തിയും, ചുറ്റുമിരുന്ന് പാടിയും, പറഞ്ഞും അങ്ങനെ സമയം പോയത് അറിഞ്ഞിതേയില്ല. 

രാത്രിയുടെ വെളിച്ചത്തിലെ ഊട്ടിയുടെ ഭംഗികൂടി ആസ്വധിച്ച് വീട്ടിലേക്ക് മടങ്ങി. 


ഇനിയും പോകണം എന്ന് ആഗ്രഹിക്കുന്ന വഴികൾ..

പുതിയ പുതിയ കാഴ്ചകൾ.. 

ഒത്തുചേരലുകൾ..

സൗഹൃദവലയങ്ങൾ..

നല്ല ഓർമകൾ.. 

യാത്രകൾ.. 

മസനകുടിയിലെ വനാന്തരങ്ങൾ സമ്മാനിച്ചത് വെറുമൊരു യാത്രയല്ല. ഒരുപാട് യാത്രനുഭവങ്ങളാണ്.



Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna 


Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം