ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ

മൂന്നു വർഷത്തെ അധ്യാപന ജീവിതത്തിൽ പലപ്പോഴായി വിദ്യാർഥികൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് പഠിക്കുന്ന കാര്യങ്ങൾ മനസ്സിൽ നിൽക്കുന്നില്ല, അത് ഓർത്തെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളത്.

പലപ്പോഴും ഒരു കാര്യം നമ്മൾ മറന്നു പോകുന്നത് നമ്മൾ അതിന് എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്.

ഇന്ന വിദ്യാർഥികൾക്കിടയിൽ കണ്ടുവരുന്ന ഈ മറവിക്ക് കാരണങ്ങൾ പലതാവാം. അവരുടെ മൊബൈൽ ഉപയോഗം, അല്ലെങ്കിൽ ജീവിതത്തോടുള്ള അവരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്നിവയൊക്കെ ആവാം. അതുപോലെതന്നെ ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുന്നതും,ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മറവിക്ക് കാരണമാകുന്നു.

സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികളുടെ മനസ്സുകളിൽ കയറുന്ന അനാവശ്യ ചിന്തകൾ.

ഇന്ന് നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിൽ വന്നിട്ടുള്ള ചില മാറ്റങ്ങളും കുട്ടികളെ ഇത്തരത്തിലുള്ള പഠനവൈകല്യ ത്തിലേക്ക് തള്ളി വിട്ടിട്ടുണ്ട് എന്ന് വേണമെങ്കിൽ നമുക്ക് പറയാം.

കാലോചിതമല്ലാത്തതും തുടർച്ചയായി മാറിവരുന്നതുമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ

'അതുപോലെതന്നെ പല വിദ്യാർഥികളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം ഒരു പുസ്തകം ഒരു ദിവസം കൊണ്ട് അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് പോലും പഠിച്ചെടുക്കാൻ സാധിക്കുന്നില്ല' എന്നതാണ്.

അതുകൊണ്ടുതന്നെ ഈ ഒരു പ്രശ്നത്തിന് പണ്ടെവിടെയോ ഞാൻ കേട്ടിട്ടുള്ള കാര്യങ്ങൾ വിദ്യാർത്ഥികളോട് പറയാൻ ആഗ്രഹിക്കുന്നു. 


ഒന്നാമതായിട്ട്

പഠനത്തെ നിങ്ങൾ കാര്യ ഗൗരവത്തോടുകൂടി കാണുകയും അത് ഇഷ്ടപ്പെട്ട് , മനസ്സറിഞ്ഞു കൊണ്ട് അടുത്തറിയാൻ വേണ്ടി ശ്രമിക്കുകയും ചെയ്യുക.


 വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം നിങ്ങൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ ആണെങ്കിലും അല്ലെങ്കിലും ഓർമ്മ ശക്തി വർദ്ധിപ്പിക്കുവാൻ നിങ്ങൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ചുവടെ കൊടുക്കുന്നത്.



*'PQRST'* STUDY METHOD


PQRST Study method എന്നുപറയുന്നത് പഠിച്ച കാര്യങ്ങൾ കൂടുതൽ കാലത്തോളം നമ്മുടെ മനസ്സുകളിൽ തങ്ങി നിൽക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മെത്തേഡ് ആണ്. ഇത് തോമസ്, എച്ച്.എ. റോബിൻസൺ, സ്പാഷെ ആൻഡ് ബെർഗ്, ആർ.പി. റോബിൻസൺ എന്നിവരുടെ കൃതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. 

"PQRST"

P- Preview

പാഠഭാഗം വായിച്ചു തുടങ്ങുന്നതിനു മുൻപ് ആയിട്ട് അതിലുള്ള ഉള്ളടക്കം, തലക്കെട്ടുകൾ, ഉപ തലവാചകങ്ങൾ എന്നിവ വായിച്ച് പഠിക്കാൻ ഉള്ള ആശയത്തിന് ഒരു വ്യക്തത വരുത്തുക.

Q- Question

ഓരോ പാഠഭാഗം വായിക്കുമ്പോഴും ആ പാഠഭാഗത്തു നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഉയർത്തുകയും പാഠത്തിൻറെ ഓരോ ഭാഗവും ഏതുതരത്തിലുള്ള ഉത്തരം തരും എന്ന് പ്രതീക്ഷിക്കുകയും ചെയ്യുക.

R- Read

എന്നിട്ട് പാഠഭാഗം വായിക്കുകയും പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

S- Self Recitation

വായിച്ച് പാഠഭാഗങ്ങൾ ഓർത്തെടുക്കാനും അവ കുറിച്ച് വെക്കാനും ശ്രദ്ധിക്കുക.

T- Test

അവസാനമായിട്ട് വായിച്ച ഭാഗത്തെ ആശയങ്ങളെ സ്വന്തമായിട്ട് വിലയിരുത്താൻ വേണ്ടി ശ്രമിക്കുക.

Irshad Ameen, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Post a Comment

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം