'നവീന'ത(Innovation)

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. നവീൻ താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒരുപാട് അകലെയാണ് പഠനം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. നീണ്ട അവധിക്കാലത്തല്ലാതെ അവന് വീട്ടിലേക്ക് തിരിച്ചു വരാൻ സാധിക്കുമായിരുന്നില്ല. സാമ്പത്തിക പരാധീനതയും, ബുദ്ധിമുട്ടും പലപ്പോഴും വെക്കേഷൻ സമയത്ത് പോലും സ്വഗേഹത്തിലേക്ക് തിരിച്ചുവരാൻ അവനെ പര്യാപ്തമാക്കാറില്ല. ഒരു ഗ്രാമത്തിലാണ് അവൻ ജനിച്ചു വളർന്നത് കിലോമീറ്ററോളം നടന്നാണ് അവനവന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത്. അവന്റെ ഗ്രാമത്തിൽ നിന്നും പുറത്തു പോയി പഠിക്കുന്ന ആദ്യത്തെ വ്യക്തിയാണ് അവൻ. അഡ്മിഷന്റെ ആദ്യഘട്ടങ്ങളിൽ അവന് വല്ലാത്ത അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടുവാനും നാഗരികമായ ജീവിതത്തിന്റെ ഭാഗമാവാനും ഒരുപാട് പ്രയാസപ്പെട്ടു. എങ്കിലും അവന്റെ മുന്നിലുള്ള ലക്ഷ്യവും ഗ്രാമവാസികളുടെ പ്രതീക്ഷയും പലപ്പോഴും അവിടെ പിടിച്ചു നിർത്തുകയായിരുന്നു. അധ്യാപകരുടെ പൂർണ്ണപിന്തുണയോടു കൂടിയും സുഹൃത്തുക്കളുടെ സഹകരണത്തോടുകൂടിയും അവൻ വളരെ വേഗത്തിൽ പഠനം മുന്നോട്ടു കൊണ്ടുപോയി പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. അവന്റെ ചിന്ത മുഴുക്കെയും തന്റെ ഗ്രാമത്തിന്റെ വളർച്ചയുംഅഭിവൃദ്ധിയും ആയിരുന്നു. വിദ്യാഭ്യാസത്തിലൂടെയും 'നവീനത'യിലൂടെയും മാത്രമാണ് ഗ്രാമത്തെ മുന്നോട്ടു നയിക്കാൻ കഴിയുക എന്ന് അവൻ ഉറച്ചു വിശ്വസിച്ചു.സ്വ ഗ്രാമത്തിൽ അപൂർവമായി ലഭിക്കുന്ന അവന്റെ വെക്കേഷനുകൾ ഗ്രാമവാസികളെ അക്ഷരാഭ്യാസം പഠിപ്പിക്കുന്നതിനായി ചിലവഴിച്ചു. ആദ്യമൊക്കെ ഗ്രാമവാസികളിൽ നിന്നും എതിർപ്പും, ബുദ്ധിമുട്ടും ഉണ്ടായിരുന്നെങ്കിലും പിന്നീട് അവരുടെ മക്കളെ വിദ്യാഭ്യാസപരമായി മുന്നേറുവാനുള്ള പ്രയാനത്തിന്റെ ഭാഗമാക്കുവാൻ അവർ തയ്യാറായി. ആ ഗ്രാമം വൈജ്ഞാനിക അഭിവൃദ്ധി യിലേക്കുള്ള ദ്രുത ഗതിയിലുള്ള മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. അങ്ങനെ നവീൻ വലിയ ഒരു മാറ്റത്തിന്റെ തുടക്കക്കാരനായി ഓർത്തു വെക്കുകയും ഗ്രാമത്തിന്റെ നവോത്ഥാനത്തിന്റെ മുൻ പന്തിയിൽ നിന്നും പ്രവർത്തിച്ച ദീർഘവീക്ഷണം ഉള്ള വ്യക്തിയായി കാലവും ഗ്രാമവും ഓർക്കപ്പെട്ടു. വിദ്യാഭ്യാസവും, പ്രവർത്തനവും പരസ്പര പൂരിതമാണ്. ഇവ സമഞ്ജസമായി സമന്വയിക്കുമ്പോൾ മാത്രമാണ് മാറ്റങ്ങൾ ഉണ്ടാവുന്നത്. മാറ്റത്തിന്റെ അടിസ്ഥാനം അറിവും, ഇച്ഛാശക്തിയും ആണ്. കാലത്തിന്റെ പുതിയ മാറ്റങ്ങളോടൊപ്പം സഞ്ചരിക്കണമെങ്കിൽ നാമോരോരുത്തരും നവീനെ പോലെ ത്യാഗം സഹിച്ച് അറിവ് സമ്പാദിച്ച് പുരോഗമനത്തിനായി പ്രവർത്തിക്കണം.

 നമ്മിലെ നവീനെ കണ്ടെത്തുന്നതിലൂടെയാണ് മാറ്റത്തിന്റെ കിരണങ്ങൾക്ക് സാക്ഷി യാവാൻ സാധിക്കുകയുള്ളൂ.

ഒരിക്കൽക്കൂടി, *നവീനതയാണ് മാറ്റത്തിന്റെ അടിസ്ഥാനം.*

Mr. Muhammed Noufal. M, Head, Dept of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം