സദാചാരത്തിൻ്റെ അപ്പോസ്തലൻമാർ
വിലാസിനിയേ അരി തിളച്ചെകിൽ ഇച്ചിരി കഞ്ഞി വെള്ളം ഇങ്ങോട്ട് എടുത്തേടിയെ.... രാവിലെ തന്നെ പരതു തള്ളയുടെ ശബ്ദം കേട്ട് വിലാസിനിച്ചേച്ചി അടുക്കളയിൽ നിന്ന് തല പുറത്തോട്ട് ഇട്ട് നോക്കി. ഈ തള്ളക്ക് രാവിലെ വേറെ പണി ഒന്നും ഇല്ലേ........................ ഈ സമയത്തു അരി തിളച്ചു കാണില്ല എന്ന് തള്ളക്കു നന്നായി അറിയാം പക്ഷെ രാവിലെ കേറി വന്നു ചായ ചോദിയ്ക്കാൻ ആത്മാഭിമാനം സമ്മതി ക്കാത്തതോണ്ടാണ് എന്ന് വിലാസിനി ചേച്ചിക്ക് നന്നായി അറിയാം. രാവിലെ അനത്തി വെച്ച കാപ്പിയും പറമ്പിൽ നിന്ന് ഇന്നലെ രാജേട്ടൻ പറിച്ചെടുത്ത കപ്പയും കാന്താരി ചമ്മന്തിയും പ്ലേറ്റെയിൽ ആക്കി വടക്കേപുറത്തോട്ടു നടന്നു.
പ്ലേറ്ററും കാപ്പിയും ആയി വരുന്ന വിലാസിനിയെ കണ്ടപ്പോൾ പരതു തള്ളയുടെ മുഖത്തിൽ ഒരു ചിരി പറന്നു. പ്ലേറ്റ് ഉം മുന്നിൽ വെച്ച് അകത്തോട്ട് കയറാൻ നിന്ന വിലാസിനിയുടെ മുന്നിൽ തള്ള പരദൂഷണത്തിന്റെ കേട്ട് അഴിക്കാൻ തുടങി. എടി വിലാസിനിയേ നിനക്ക് അറിയോ പടിഞ്ഞാറേതിലെ അരുണും കെട്ടിയോളും ദിവസോം അടിയാണ് അവൾ അവളുടെ വീട്ടിൽ പോയി എന്നൊക്കെ കേട്ട്. നീ രാജനോട് പോയി അരുണിനോട് ഒന്ന് സംസാരിക്കാൻ പറ , ആണോ.......? എന്നിട്ട്! എല്ലാം അറിഞ്ഞിട്ടും വിലാസിനി അറിയാത്ത പോലെ നിന്നു. അതൊക്കെ അവരുടെ വീട്ടുകാര്യം അല്ലെ നമ്മൾ ഇടപെട്ടിട് അവസാനം നമ്മൾ ആവും കുറ്റക്കാർ.വിലാസിനി ഒന്ന് നെടുവീർപ്പിട്ടു. ഇതെല്ലം കേട്ടുകൊണ്ടാണ് രാഹുൽ ഉറക്കം എണീച്ചു അടുക്കളയിലോട്ട് വന്നത്. അല്ല ഇതാര് മോനൂസല്ലേ ഇവൻ എറണാംകുളത്തോട്ടു പോയെ പിന്നെ കാണുന്നത് ഇപ്പോള നീ അങ്ങട് മെലിഞ്ഞല്ലോടാ ചെക്കാ.. അമ്മാ ഞാൻ പോയി ചിക്കൻ മേടിച്ചു വരാം. അല്ലാ ഇവിടെ എന്നും കോഴി ആണല്ലേ.... ആ....പെട്ട് ഇനി ഈ തള്ള ഇത് നാട് മുഴുവൻ പാടി നടക്കും. അല്ല ചെറുക്കാ നീ ഈ കോളത്തിൽ ആണോ കവലയിലോട്റ്റ് പോണേ അയ്യേ കുഞ്ഞു പിള്ളേരുടെ ട്രൗസറും ബനിയനും ഇട്ട് നടക്കാ. ഇപ്പോളത്തെ പിള്ളേരുടെ ഒരു കാര്യം ഇന്നലെ ആ സുജടെ മോൾ ഉണ്ട് ഒരു കുഞ്ഞുഉടുപ്പും കാൾസറായിയും ഇട്ട് വരുന്നു...കാലം പോയ പോക്കേ. ഇത് കേട്ടുകൊണ്ട് പുറത്തു പോകാൻ നിന്ന രാഹുൽ തിരിഞ്ഞു നിന്നിട് പറഞ്ഞു.
ചേച്ചി.... എന്ത് ധരിക്കണം ധരിക്കേണ്ട എന്നത് ഓരോരുത്തരുടെ സ്വകാര്യത അല്ലെ അവര്ക് അത് ഓക്കേ ആണ് എങ്കിൽ മറ്റുള്ളവർക്ക് എന്താ? ഒരു സ്ത്രീടെ വസ്ത്രം ഇച്ചിരി മോഡേൺ ആയാലോ ഇറക്കം കൂടിയാലോ ഈ കാണുന്നവർക്കുള്ള ചൊറിച്ചിൽ ഉണ്ടല്ലോ അത് നിങ്ങളുടെ കണ്ണിന്റെ കുഴപ്പം ആണ്. പിന്നെ നിങ്ങളുടെ ഈ പിൻ കുത്തിയ ബ്ലൗസും മുട്ടോളം എത്താത്ത മുണ്ടിനെക്കാളും എത്രയോ നല്ലതാണ് ഈ പറഞ്ഞ വസ്ത്രങ്ങൾ എല്ലാം. കുഴപ്പം ധരിക്കുന്ന വസ്ത്രത്തിനല്ല നിങ്ങളുടെ മനോഭാവത്തിനാണ് മാറാത്ത ചിന്താഗതിക്കാണ് നിങ്ങളുടെ തലമുറ മാത്രമാണ് ശരി എന്ന തോന്നലിനാണ്. രാത്രി വൈകി എത്തിയാലോ ജിംഇൽ പോയാലോ എല്ലാം പെണ്ണുങ്ങൾ ശരിയല്ല എന്ന് തോന്നുന്നതെല്ലാം ഈ കപട സദാചാരത്തിന്റെ കുരുപൊട്ടലാണ്. വിലാസിനിയേ ഞാൻ ഇറങ്ങുവാ... ചെറുക്കന്റെ നാവ് ശരിയല്ല നീ സൂക്ഷിച്ചോ ഇതും പറഞ്ഞു തള്ള പോകാൻ എണീച്ചു. ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വിലാസിനി കയ്യും എളിയിൽ കുത്തി പറമ്പിലോട്ട് നോക്കി നിന്നു.
Mr. Rohith. R, Asst. Prof. & Head, Dept. of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment