താമറും ആയിരൊത്തൊന്നു നുണകളും ...

 

 

വർഷം 2008, MES മമ്പാട് കോളേജിൽ പഠിക്കുന്ന സമയത്താണ് താമറിനെ  പരിജയപ്പെടുന്നദ്. അതെ വര്ഷം തന്നെ മാസ്സ് കമ്മ്യൂണിക്കേഷൻ കോഴ്‌സിനാണ് താമർ ജോയിൻ ചെയ്ദത്. എല്ലാവരോടും നല്ല സൗഹൃധം, പെട്ടെന്ന് ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്ന പ്രകൃതം.

ആദ്യ വര്ഷം തന്നെ തന്റെ ഡോക്യുമെന്ററി ഫിലിം കോളേജ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കാൻ സാധിച്ചു. “SCRAP”, എന്നായിരുന്നു ഷോർട് ഫിലിമിന്റെ പേര്, തന്റെ കൂടെയുള്ളവരും ക്യാമ്പ്‌സും എല്ലാമായിരുന്നു പ്രമേയം.ഒരു വലിയ അറിയപ്പെടുന്ന ഡയറക്ടർ ആവുക എന്ന ലക്ഷത്തിലേക്കായിരുന്നു അവന്റെ കാൽവെപ്പ്.

പഠന ശേഷം ദുബൈയിൽ ആയിരുന്നു ജോലിയും മറ്റു കാര്യങ്ങളും. അടിനടയിൽ '72 KG’, എന്ന ഷോർട്ഫിലിം പുറത്തിറങ്ങി (https://www.youtube.com/watch?v=rQtIh8htZpU). പൂർണമായും samsung galaxy note 5 ഇൽ പൂർത്തീകരിച്ച ഫിലിം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ദുബായിൽ നടന്ന ഷെയ്ഖ് മൻസൂർ ഷോർട് ഫിലിം ഫെസ്റ്റിവലിൽ (ദുബായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ, Category, samsung short film contest)  "72 കെ.ജി" ക്ക്‌ തിരഞ്ഞെടുത്ത 36 സിനിമകളിൽ നിന്നും രണ്ടാം സ്ഥാനം ലഭിച്ചിരുന്നു   ഷോർട്ട് മൂവിയിൽ ഒരു ഡയലോഗ് പോലുമില്ലായിരുന്നു.



            തൻ്റെ ആദ്യ  സിനിമ "ആയിരത്തൊന്നു നുണകൾ", ഡിസംബർ 11,12,14 തിയ്യതികളിൽ നടന്ന, 27 മത് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ കേരള (IFFK) ചലച്ചിതോത്സവത്തിൽ  പ്രദർശിപ്പിച്ചിരിക്കുന്നു. Top rated film ഇൽ മൂന്നാം സ്ഥാനത്താണ് ഫിലിം, 10 ഇൽ 8.7 റേറ്റിംഗോട് കൂടി.

IFFK യിൽ വളരെ ശ്രദ്ധ നേടിയ ഫിലിം ആണ് ആയിരൊത്തൊന്നു നുണകൾ.

 താഴെയുള്ള വരികളിൽ താമറിന്റെ സന്തോഷം നമുക്ക് കാണാം

https://www.facebook.com/1001Nunakal

സിനിമയായിരുന്നു വലിയ സ്വപ്നം, പക്ഷെ ഇത്രയും മികച്ച  പ്രതികരണം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. നന്ദി നന്ദി നന്ദി...” 

കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ..,

 



By

Suhaib. P, Assistant Professor, Department of Commerce, Al Shifa College of Arts & Science, Keezhattur, Perinthalamanna.

Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം