സ്വന്തം
കാലം തെറ്റിയിട്ടും
ഇടിപൊട്ടിയിട്ടും
പിന്നെയും മാനം കറുത്തു...
തെളിഞ്ഞു...
പിന്നെയും ചോരിചൊരിഞ്ഞു
അളവറ്റ വെള്ളം....
ആർച്ചുലച്ചുഒഴികിയപ്പോഴും
മാനം പറഞ്ഞു ...
നീ ഒരിക്കൽ ഞാനായിരുന്നു...
എന്നിലെ തുള്ളികൾ നീ ആയപ്പോൾ
അതിൽ മണ്ണുകളർന്നു
പച്ചയായ മണ്ണ് നിനക്കേകി
ചുവപ്പു നിറം...
നീ എപ്പോൾ കത്തിജ്വലിക്കുന്നു
രുദ്രഭാവത്താൽ വല്ലാതെ ചുവന്നിരിക്കുന്നു...
നാടും വഴിയും വിട്ടൊഴുകി
നീ...
ഭാവമൊട്ടുമാറാതെ
കാലമെത്ര കഴിഞ്ഞെന്നറിയുമോ?
എന്നിട്ടും നീ മാത്രമിപ്പോഴും
ചുവന്നിരിക്കുന്നു...
അതിലെത്ര സ്വപ്ങ്ങൾ എരിഞ്ഞുപോയി
എത്രെയധികം...
വാനവർണ്ണങ്ങൾ നിറഞ്ഞൊരീ
സ്വപനത്തിൽ
അവിടെ ഉണ്ട് ഞാനിപ്പോഴും
നീ ഒരിക്കൽ ഞാനായിരുന്നു...
ഒരിക്കലും നിലക്കാത്ത മഴയായ്
കാലം തെറ്റിയിട്ടും
പെയ്തൊഴിയാതെ വർഷമായി
നീ എന്നിലിപ്പോഴും
ബാക്കിയായി...
Ashida. A. P, Assistant Professor, Department of Commerce, Al Shifa College of Arts and Science, Keezhattur
Comments
Post a Comment