ജനഹൃദയങ്ങളിലേക്ക് തൊടുത്ത മിസ്സൈൽ
1931 ഒക്ടോബർ 15 ന് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന പാമ്പൻ ദ്വീപിലെ രാമേശ്വരം എന്ന മുക്കുവ ഗ്രാമത്തിലായിരുന്നു ആ ബാലന്റെ ജനനം. ഇരമ്പിയിളകുന്ന കടൽത്തിരമാലകളെ നോക്കി നെടുവീർപ്പിട്ട ആ ബാലൻ എന്നെങ്കിലുമൊരിക്കൽ തനിക്കും അതുപോലെ പറക്കാൻ കഴിയുമെന്ന് സ്വപ്നം കണ്ടു. ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ചു. അതിനായി പരിശ്രമം തുടങ്ങി. പഠിക്കുവാൻ വേണ്ടി സ്വന്തമായി വഴികൾ കണ്ടെത്തി. കാലങ്ങൾ കടന്നുപോയി..അവന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു. സ്വപ്നങ്ങളുടെ തീജ്വലയുമായി നടന്ന ആ ബാലൻ തന്റെയോപ്പം ഒരു രാജ്യത്തെയും ലോകരാഷ്ട്രങ്ങളുടെ നെറുകിലേക് എത്തിച്ചു.
അതേ, ഡോ എ പി ജെ അബ്ദുൾ കലാം.. കഠിന പരിശ്രമം കൊണ്ട് ഉന്നതിയിലേക് കുതികുമ്പോഴും തന്റെ എളിമയുള്ള പെരുമാറ്റ രീതികൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ഇന്ത്യയുടെ സ്വന്തം മിസ്സൈൽ മാൻ.
സ്വപ്നങ്ങളും, കഠിനാധ്വാനവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടികൾ എന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നും യുവമനസുകളെ ഹരം കൊള്ളിച്ചു. ജീവിതത്തിൽ ഉണ്ടാവുന്ന തോൽവികൾ ശരിയായ ദിശയിലേക്ക് ഉള്ള മാർഗങ്ങൾ ആണെന്ന് തന്റെ ജീവിതത്തെ മുൻനിർത്തി അദ്ദേഹം പറഞ്ഞപ്പോൾ യുവമനസുകൾ ആവേശഭരിതരവുന്ന കാഴ്ചയാണ് നാം ഏവരും കണ്ടത്. ഓരോ അണുവിലും നിറഞ്ഞുകിടക്കുന്ന അനിയന്ത്രിതമായ ഊർജ്ജത്തെ മനസ്സിലാക്കിയ അദ്ദേഹം തൊടുത്ത മിസൈലുകൾ ഉയരങ്ങൾ ലക്ഷ്യമാക്കി പായുകയായിരുന്നു.
Rajashree. V, Asst Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment