വ്യായാമവും മാനസികരോഗ്യവും...
കോവിഡ് എന്ന മഹാമാരിക്ക് ശേഷം വലിയ രീതിയിലുള്ള മാനസിക പ്രയാസങ്ങളിലൂടെയാണ് ഓരോ മനുഷ്യരും കടന്ന് പോകുന്നത്...
അതിൽ തന്നെ നല്ല പങ്ക് ആളുകൾക്കും ഉള്ള പ്രശ്‌നങ്ങൾ വലിയ പങ്കും പരിഹരിക്കാൻ വ്യായാമം തന്നെ ധാരാളം...
കോവിഡ് ഉണ്ടാക്കിയ ഒരു പ്രതിസന്ധി എന്തെന്നാൽ കുറച്ചു നാൾ മനുഷ്യനെ വീട്ടിൽ ഇരുത്തി മടിയനാക്കി... കോവിഡ് 2 വർഷത്തോളം നമ്മെ കൂട്ടിലടച്ചിട്ട് സ്ഥലം കാലിയാക്കി... എന്നാൽ നാം ഇന്നും ആ കൂട് തുറന്ന് പുറത്ത് വന്നില്ല എന്നതാണ് യാഥാർത്ഥ്യം...
കൃത്യമായ വ്യായാമം ഇല്ലാത്തത് കൊണ്ട് പല പ്രശ്നങ്ങളും നാം നേരിടുന്നുണ്ട്... എങ്ങിനെ ഒരു മനുഷ്യന്റെ പ്രവർത്തനങ്ങളെയും മനസിനെയും വ്യായാമം നിയന്ത്രിക്കുന്നു എന്ന് നോക്കാം...
1. രാവിലെ നേരത്തെ ഉള്ള വ്യായാമം
ഒരു വ്യക്തി രാവിലെ നേരത്തെ എണീറ്റ് കുറച്ചു നേരം വ്യായാമം ചെയ്താൽ അയാളുടെ അന്നത്തെ ദിവസം തന്നെ നല്ല ഉണർവുള്ളതാവും. ഒരു മനുഷ്യൻ ശരാശരി 6-7 മണിക്കൂർ ഉറങ്ങും. അത്രെയും നേരം നമ്മുടെ ശരീരവും അവയവങ്ങളും എല്ലാം വിശ്രമത്തിലാവും. തലച്ചോറിന്റെ പ്രവർത്തനം വളരെ ശാന്തമാവും. എന്നാൽ പലപ്പോഴും ജോലിക്ക് പോകുന്ന ആളുകൾ നേരെ എണീറ്റ് പെട്ടന്ന് ഓടി പിടച്ചു ജോലിക്ക് പോകും നേരം ഈ വിശ്രമത്തിലുള്ള നമ്മുടെ ശരീരം പെട്ടന്ന് വലിയ പണികളിലേക്ക് പോകേണ്ടി വരുന്നു... ഇത് ശരീരത്തെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നയിക്കും. പെട്ടന്ന് ക്ഷീണം വരും. മറിച്ച് കുറച്ചു നേരത്തെ എണീറ്റ് ചെറിയ വ്യായാമം ഒക്കെ ചെയ്യുമ്പോൾ പതുക്കെ നമ്മുടെ ശരീരം പതിയെ പ്രവർത്തിച്ചു ആ ദിവസത്തെ ഉർജസ്വലമായി തയ്യാറെടുക്കുന്നു.
2. ഉറക്കം മെച്ചപ്പെടുത്തുന്നു
ആദ്യ പോയിന്റ് വായിച്ച പല ആളുകൾക്കും തോന്നിയ കാര്യം രാത്രിയിൽ നേരം വൈകി കിടക്കാനെ കഴിയുന്നുള്ളൂ. അത് കൊണ്ട് തന്നെ എങ്ങിനെ രാവിലെ എണീക്കും. കാര്യം നിസാരമാണ് നമ്മൾ രാവിലെ ഉണർന്ന് വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരം കൃത്യമായി പ്രവർത്തിക്കും, ഇത് വഴി നമ്മുക്ക് ജോലി കഴിഞ്ഞ് എത്തുമ്പോൾ ഉണ്ടാക്കുന്ന മടുപ്പ് കുറക്കുകയും മറിച്ച് ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ശരീരം ചെറിയ രീതിയിൽ ക്ഷീണിക്കുകയും അത് പെട്ടന്ന് തന്നെ ഉറക്കത്തിലേക്ക് എത്താൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു.
3. ഉറക്കത്തിന്റെ നിലവാരം വർദ്ധിപ്പിക്കാം
സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുടെ ശരീരത്തിലെയും തലച്ചോറിലെയും കോശങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ പ്രവർത്തിക്കും. ഇത് ശരീരത്തിന് ആവശ്യമായ ഉറക്കം നല്ല രീതിയിൽ ലഭിക്കുവാനും ഉറങ്ങുന്ന സമയത്തിൽ കൂടുതലും ഗാഢനിദ്രയിലേക്ക് നമ്മളെ എത്തിക്കും. അത് വഴി കുറച്ചു സമയം ഉറങ്ങുമ്പോഴേക്കും ആവശ്യമായ വിശ്രമം ശരീരത്തിന് ലഭിക്കുകയും ചെയ്യുന്നു
4. അമിതഭാരം കുറയ്ക്കും
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന കലോറി വലിയ പങ്കും നാം ചിലവഴിക്കുന്നില്ല. ഇതാണ് മിക്ക ആളുകളിലും അമിതഭാരത്ത്തിനും കുടവയറിനും കാരണമാവുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ കുറച്ചു നേരം വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിൽ നിന്നും നല്ല പങ്ക് കൊഴുപ്പും ഇല്ലാതെയാക്കുകയും നമ്മെ ആരോഗ്യവാന്മാരാക്കി നിർത്തുന്നു
5. ഏതൊക്കെ രീതിയിൽ വ്യായാമം ചെയ്യാം..?
പലപ്പോഴും മിക്ക ആളുകൾക്കും വരുന്ന പ്രശ്നമാണ് എങ്ങിനെ എല്ലാം വ്യായാമം ചെയ്യാം, അതിന് കൃത്യ സമയമോ മറ്റോ ഉണ്ടോ എന്നത്....
രാവിലെ എണീറ്റ് ഓടാൻ ഇറങ്ങുന്നത്, സ്ഥിരമായി കണ്ട് വരുന്ന ചെറിയ ചെറിയ സ്‌ട്രേച്ചിങ്, ഏതെങ്കിലും കായിക വിനോദത്തിൽ ഏർപ്പുന്നത്, ഏറോബിക്ക് എക്സസൈസ്, സുമ്പ ഡാൻസ് തുടങ്ങി പല രീതിയിലുള്ള വ്യായാമവും ഉണ്ട്... ഇതിൽ നമ്മുക്ക് താൽപ്പര്യമുള്ള ഏതെങ്കിലും ഒന്ന് ചെയ്താൽ തന്നെ കൃത്യമായ വ്യായാമം നമ്മുക്ക് ലഭിക്കും.
പൊതുവിൽ രാവിലെ നേരത്തെ വ്യായാമം ചെയ്യുന്നതാണ് നല്ലത്, എന്നിരുന്നാലും വൈകുന്നേരങ്ങളിൽ വ്യായാമം ചെയുന്ന സാഹചര്യങ്ങളും ഉണ്ട്...
ഒരിക്കൽ വ്യായാമം ചെയ്യുമ്പോൾ എത്ര സമയം എന്നത് നമ്മുടെ ശരീരിക ക്ഷമതക്കും നമ്മുടെ ജോലികൾക്കും അനുസരിച്ചു ക്രമീകരിക്കുന്നതാണ് അഭികാമ്യം.
ആരോഗ്യവാന്മാരായ നല്ലൊരു സമൂഹം നമ്മിലൂടെ സാധ്യമകട്ടെ എന്ന ശുഭപ്രതീക്ഷയിൽ.
Jaleel Cholayil, Head, Department of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment