പകലും രാത്രിയും..
പകലുണ്ടായത് കൊണ്ടാണ് രാത്രി ഉണ്ടായത്
രാത്രിയുടെ വരവ് കാത്താണ് പകല് നിന്നത് ഒരുനോക്ക് കാണാൻ ഇത് വരെ കഴിഞ്ഞില്ല..
അഘാതമായ പ്രണയത്തിന്റെ വർണനകളിൽ
രാത്രിയും പകലുമില്ലാതെ കവികളാരും വാക്കുകൾ അവസാനിപ്പിച്ചിട്ടില്ല..
കാരണം.. അത്രമേൽ ആത്മബന്ധത്തിലാണ് അവർതമ്മിൽ...
ഒരാൾ ഓർമയായ് മാറിയാൽ മറ്റെയാളും ഓർമയായി..
കണ്ട് മുട്ടാത്തതിൽ പരിഭവം പറഞ്ഞില്ല..
തനിക്ക് വേണ്ടി കാത്ത് നിൽക്കുന്ന പകലുണ്ടെന്ന് രാത്രിയും, പകലിന് വേണ്ടി വേണ്ടി കാത്ത് നിൽക്കുന്ന രാത്രിയുണ്ടെന്ന് പകലും വിശ്വസിച്ച്... അങ്ങനെ..കാലങ്ങൾ ഒരുപാട്...
പകലിന്റെ വെളിച്ചതിൽ ഇരുട്ട് പകരുന്ന കാർമേഘങ്ങൾ കടന്നു വരുമ്പോൾ അറിയാതെയാണെങ്കിലും ഒന്ന് ആശിച്ചുപോയിട്ടുണ്ടാകും രാത്രി വന്നെന്ന്...
രാത്രിയുടെ യാമങ്ങളിലെ ചന്ദ്രശോഭ കണ്ട് പകലിന്റെ വരവെന്ന് തെറ്റിധരിച്ചിട്ടുണ്ടാകും രാത്രിയും..
'ഇല്ല.. കാണാൻ കഴിയില്ല.. മറക്കാനും കഴിയില്ല..
നീയില്ലാതെ ഞാനുമില്ല.. നിനോളം ആത്മബന്ധ വേറെയാരോടുമില്ല..'
തന്റെ ഓർമകുറിപ്പിൽ രണ്ടുപേരും എഴുതിവച്ചു ഇങ്ങനെ...
Irshad K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment