ഒറ്റ
ഇരുൾ മൂടിയ നാട്ടിൽ
ഇരുവരറിയാത്ത ദിക്കിൽ
ഒന്നു രണ്ടക്ഷരം കുറിച്ചു
'ഒറ്റ'
ഒറ്റയാൻ എഴുതിയ ആ ഒറ്റക്ഷരം ചൊല്ലി പലതായി പിരിഞ്ഞു
ദൈവം ഒറ്റയെന്നോ?
ചിലർ, ഒറ്റയെന്നും
മറ്റു ചിലർ ഒരുപാടെന്നും...
ഒച്ച, കലാപം, വിദ്വേഷം
ഒറ്റയാൾ പോരെ,
ഒറ്റയാക്കാനും - ഒരുപാടാക്കാനും പിന്നീട്, ഉറക്കം കെടുത്താനും...
ആ ഒറ്റയാൾ മാത്രം ഇന്നും സുഖ നിദ്രയിലാണ്.
Mr. Muhammed Noufal. M, Head, Dept of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment