അയാൾ കാലത്തിനു മുന്നേ സഞ്ചരിക്കാൻ ശ്രമിച്ചു. ശരീരം ചുക്കി ചുരുണ്ടു,നരബാധിച്ചു,പല്ലു കൊഴിഞ്ഞു, കാഴ്ച്ച കുറഞ്ഞു എങ്കിലും അയാള് ഓടിക്കൊണ്ടെ ഇരുന്നു. ഓരോ തവണയും സമയം അയാളെ പിന്നിലാക്കി.

എല്ലാവരും ഓട്ടത്തിലാണ്, രാവിലെ ബസ്സുകിട്ടാനുള്ള ഓട്ടം, സമയത്ത് സ്കൂളിൽ എത്താൻ ഉള്ള ഓട്ടം, എല്ലായിടത്തും ഒന്നാമൻ ആവനുള്ള ഓട്ടം,ഓട്ടം അത് തുടർന്നു കൊണ്ടേയിരുന്നു .ഓടി കിതച്ച്, തിളച്ച് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി മാറിയോ നമ്മൾ എല്ലവരും. ലക്ഷ്യമില്ലാതെ എല്ലുമുറിയെ പണിയെടുത്ത്, പുഞ്ചിരിക്കാൻ മറന്ന്, ഇല്ലായ്മകളെ പൊക്കിപ്പിടിച്ച് ഞാനെന്ന ഭാവം നടിച്ച് , മനസിനെ കല്ലാക്കി ഓടി തീർത്ത് ഒരു വർഷം കൂടി കടന്നു പോയിരിക്കുന്നു.

സ്ഥിരം ക്ലീശയിൽ പറയാം ഒരു കൊല്ലം കഴിഞ്ഞല്ലെ! എപ്പോഴാ ഇത് തുടങ്ങിയത്!!!......... കഴിഞ്ഞതെല്ലാം മറക്കാം മനസ്സു തുറന്നു ചിരിക്കാം , നാം തന്നെ തലയിൽ വെക്കുന്ന ഭാരങ്ങളെ മെല്ലെ താഴെ വെക്കാം, ഭാവിയെയും ഭൂതത്തെയും മറന്ന് വാർത്തമാനത്തിലൂടെ ജീവിക്കാം,താങ്ങാവാം തണലാവാം അതിലുപരി ഈ ഓട്ടത്തിടെ എവിടെയോ കളഞ്ഞുപോയ നമ്മളെ നമുക്ക് കണ്ടെത്താം,നമ്മുടെ ആഗ്രഹങ്ങൾക്കു പിന്നാലെ യാത്രചെയ്യാം...

അതിനുള്ള ഒരു തുടക്കമാവട്ടെ ഈ പുതുവർഷം. എല്ലാവർക്കും നന്മ നിറഞ്ഞ പുതുവത്സരാശംസകൾ 

Ms. Anjana. J, Assistant Professor of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 



Comments

Popular posts from this blog

From Doubts to Dreams: Redefining Marriage in My Own Way

കുറഞ്ഞുവരുന്ന മാനുഷിക മൂല്യങ്ങളിലേക്ക്...

ഇനി എത്ര ദൂരം