മറവി

അകത്തളത്തിൽ നിന്നുള്ള നീണ്ട വിളികേട്ട് ആമിനാത്ത ഓടി ചെന്ന്

ന്താ മനുഷ്യ രാവിലെന്നെ...

'ന്റെ കണ്ണടയെവടെ'

 ഹഹ്,അതിനായിരുന്നോ.. ഇന്നലെ രാത്രി

കുട്ടികളോടൊപ്പം ഇരുന്നിരുന്നില്ലേ അവടെ വെച്ചുകാണും...

അ അ ആ... ശെരിയാണ്

നിങ്ങള കണ്ണിനല്ല, ഓർമ്മക്കാണ് കൊറവ് 

ഇന്ന് ഡാക്ട്ടറെ കാണാൻ പോണം പറഞ്ഞതല്ലേ, അതോ അതും മറന്നോ?

ചെലക്കാണ്ട് കൊറച്ചു ചായ കൊണ്ടെരടി,

ഞാൻ പോവാൻ നിൽക്കെന്നെ ആണ്..

ഹഹ്.. അവിടെ എത്തുമോ ആവോ, പതിഞ്ഞ

സ്വരത്തിൽ 

ഇതും പറഞ്ഞു ആമിനാത്ത രാവിലത്തെ ജഗപൊഗ അവസാനിപ്പിച്ചു.

ചായ കുടിച്ചു പുറത്ത് ഇറങ്ങിയ അബ്ദുക്ക,

ആമിന....... ന്നൊരു നീട്ടിവിളി

ആ വലിപ്പിന്നു ഒരു 50 ഉർപിക എടുക്ക്

ഇറങ്ങിയപ്പോ അത്‌ മറന്നു,

പൈസയുമായി ഓടി വന്ന ആമിനാനോട്

അപ്പൊ കൊറച്ചൊക്കെ ച്ച് മറവി ണ്ട് ലെ ആമിനാ... 

ഹും..

ഇപ്പലേലും സമ്മയ്ച് തന്നാലോ ഇങ്ങള്..

ആമിനാത്ത പുഞ്ചിരിച്ചു പറഞ്ഞു.

ആ ശിവദാസനെ ഒന്ന് കാണണം

മരുന്നില്ലേലും കണ്ടാൽ മാറും അത്രക്ക് പഠിപ്പല്ലേ ഓന്

ഈ ഉമ്മറത്തിരുന്നു ഞങ്ങൾ എത്ര കഞ്ഞി കുടിച്ചതാ അറിയോ അണക്ക്...

ഇങ്ങളീ പഴംകഥയും പറഞ്ഞിരുന്ന അവടെ ചീട്ട് കയ്യും

നേരെ ഡാക്ട്ടറെ കണ്ടിട്ട് പോയ മതി, എവടക്കണേലും.

ഹും,

ഒന്ന് മൂളി കൊണ്ട് അബ്ദുക്ക ഇറങ്ങി.

വഴിയിൽ കണ്ടവരോടെല്ലാം ഡാക്ടറെ കാണാൻ പോണ കാര്യം പറഞ്ഞു കൊണ്ടിരുന്നു ഇനിയെങ്ങാനും മറന്നലോ കരുതി

ഇടക്കിടക്ക് നടു മടക്കി പോക്കെറ്റിലിട്ട 50ന്റെ നോട്ടിൽ തടവി അവിടെ ഉണ്ട് എന്നുറപ്പാക്കി

കണ്ടവരോടെല്ലാം മിണ്ടീം പറഞ്ഞും ഒടുവിൽ ഹോസ്പിറ്റലിൽ എത്തി

അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല

ഒരു മുറി രണ്ടായി മറച്ചിരിക്കുന്നു

രണ്ടു ബെഞ്ചും

ഒന്നിൽ ഡാക്ട്ടറും.

ഉമ്മറത്തെന്നെ ഒരു ജാതക്കാളുണ്ട്

'ശൊ,ആമിന പറഞ്ഞ പോലെന്നെ...'

ചീട്ടൊന്നും എടുക്കാതെ അബ്ദുക്ക പിറു പിറുത്ത് ഡാക്ടെറന്ന മട്ടിൽ തല താഴ്ത്തി ഉള്ളിൽ കയറി

അകത്തു വേറെ രണ്ടു യുവാക്കൾ

ഇയാളിത് എവടക്കാണ് എന്ന മട്ടിൽ അബ്ദുക്ക നെ നോക്കി

അവരെ നോക്കാതെ അബ്ദുക്ക ഡോക്ടറുടെ മുന്നിലെ ബെഞ്ചിൽ ഇരുന്നു

ദാസാ......

ഒരു നീട്ടി വിളി

സുഖല്ലേ അണക്ക് കൂട്ടി ചേർത്തു

പതിയ സ്വരത്തിൽ ആഹ്.. എന്ന് പറഞ്ഞു പുതുക്കി

എന്താ അബ്ദു പ്രശ്നം ഡോക്ടർ ചോദിച്ചു

ന്താ ന്നാ പറയാ...

ഓള് പറയണ്‌ നല്ല മറവി കുടുങ്ങീണ് ഇക്ക് ന്ന്

പ്പൊ ഇനിക്കും കൊറീഷേ തോന്നണുണ്ട്

വയസ്സ് ഇമ്മിണി ആയിലെ, അബ്ദുവിനോട് ദാസൻ പറഞ്ഞു

അത് ജോറയ്ക്കുണ്

ഇജ് ജയിച്ചു പോയിട്ടല്ലേ ഇനിക്ക് വയസ്സ് കൂടിയേ..

'ഞമ്മള് ഒപ്പാണ് പോയീന്നെ പള്ളിക്കൂടത്തക്ക്

അണക്കാ വർഗീസ് മാഷേ ഓർമ ഇണ്ടോ

'മണ്ടച്ചാരെ മൊട്ട തലയ തലയിൽ കണ്ടം വെട്ടാനായില്ലേ എന്ന് പാടി ഞമ്മള മൊട്ടത്തലയിൽ ചോക്ക കൊണ്ടെഴുതിയിരുന്ന വർഗീസ് മാഷേ '

അനക്കിപ്പളും ആ പാട്ടൊക്കെ ഓർമ ഉണ്ടലോ അബ്ദു..

ഡോക്ടർ അബ്ദുക്കയോട്

 ഇതും പറഞ്ഞു മരുന്നെടുക്കാൻ തിരിഞ്ഞു

അടുത്ത് നിൽക്കുന്ന ആളുകളോട് അങ്ങ്യ ഭാഷയിൽ അബ്ദു പറഞ്ഞു

വലിയ ഡാക്ട്ടറാ....

ഞങ്ങൾ ഒപ്പാർന്നു

ഇപ്പൊ 50 കൊല്ലം ആയി

അന്ന് 3 പൈസ ആർന്നു ഫീസ് ഇപ്പൊ 30 രൂപ

അപ്പോഴേക്കും ടാക്ടർ മരുന്നെടുത്തു. അബ്ദു ഇതു രാവിലെ കുടിക്കണം വെറും വയറ്റിൽ ഇത് ഉച്ചക്കും

പെട്ടെന്ന് ഡാക്ടർ,

നല്ല കഥ

ഇതിപ്പോ ഇജ് മറക്കൂലെ

ഞാൻ പറഞ്ഞു തന്നാലും ഒന്ന് ചിരിച്ചു

ഒരു ചീട്ട് എടുത്ത് എഴുതി കൊടുത്തു ഇത് നോക്കി മരുന്ന് കുടിക്ക് ട്ടോ

ഹും, എന്ന് മൂളി പഴയ സൗഹൃദം പുതിക്കിയ പൊലിവിൽ അബ്ദുക്ക പുറത്തിറങ്ങി

അവിടെ ഇരുന്ന യുവാക്കൽ 50 രൂപ കൊടുത്ത് 20 ബാക്കി നൽകി പ്രശ്നം പറയാൻ നിന്നതും

അബ്ദുക്ക വീണ്ടും ഒരു വിളി

ദാസാ.......

പതിയെ വിരി മാറ്റി ഉള്ളിലേക്ക്

പോക്കറ്റിൽ തടവി മടക്കി വെച്ച 50 രൂപ നോട്ടെടുത്തു

അണക്ക് പൈസ തന്നില്ല ദാസാ..

അപ്പൊ ദാസൻ ഡാക്ടർ

നീ തന്നു അബ്ദു

ഇല്ല ഓള് 50 രൂപ വരുമ്പോ തന്നതാണ്

എന്താ അബ്ദു നീ പറയുന്നെ നീ എന്റെ കയ്യിലല്ലേ തന്നെ

നീ മറന്നു കാണും

അബ്ദുക്ക ഒന്ന് പുറത്തിറങ്ങി വീണ്ടും കയറി ദാസാ...

ഞാൻ തന്നില്ല തോന്നുന്നു

അബ്ദു അനക്കറിയാലോ ആദ്യം രൂപ 

 വെച്ചിട്ടേ ദാസൻ മരുന്ന് തരൂ...

Hm മൂളി ചിന്തിച്ചു കൊണ്ട് അബ്ദുക്ക പുറത്തിറങ്ങി

ഇതെല്ലാം കണ്ട് നിന്ന യുവാക്കൾ പരസ്പരം മുഖത്തോട്ട് നോക്കി പറഞ്ഞു *ഇതിലാർക്കാണ് ശരിക്കും മറവി*

Mr. Muhammed Noufal. M, Head, Dept. of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്