യുവത്വം പ്രശ്നങ്ങളും പ്രതികരണങ്ങളും
മനുഷ്യരാശിയുടെ സാമൂഹികവും ശാസ്ത്രീയവും സാങ്കേതികവുമായ ഗതിവിധികൾക്ക് ചുക്കാൻ പിടിക്കുന്നത് ഇവിടുത്തെ യുവജനതയാണ്. തങ്ങൾ പ്രതിധാനം ചെയ്തു കൊണ്ടിരിക്കുന്ന സമൂഹത്തിൽ മാനുഷികവും ധാർമികവുമായ മൂല്യങ്ങളെ വളർത്തേണ്ടതും വികസന സ്വപ്നങ്ങൾക്കുമേൽ ചിറകുവിരിക്കേണ്ടതും എല്ലാതരത്തിലുള്ള ഉത്പാദന പ്രക്രിയകളെയും ത്വരിതപ്പെടുത്തേണ്ടതും യുവത്വമാണ്. തിളക്കുന്ന രക്തവും തീവ്രമായ സാഹസികതാമനോഭാവവും യുവത്വത്തിന്റെ വൈകാരിക തലങ്ങളാണ്. ഇവ രണ്ടും അവിവേകത്തിന്റെയും തിന്മയുടെയും ലക്ഷണങ്ങളാണ് എന്ന് പഴയ തലമുറ പഴി ചാരുന്നുണ്ടെങ്കിലും പലപ്പോഴും മനുഷ്യകുലത്തിന്റെയും ധാർമികതയുടെയും രക്ഷകനായി ഇവ ഭവിച്ചതിന് ചരിത്രം സാക്ഷിയാണ്. വൈകാരികതയോടൊപ്പം കർത്തവ്യബോധവും ചിന്താശേഷിയും ഒത്തിണങ്ങിയ മഹാരഥന്മാർ തങ്ങളുടെ യുവത്വത്തിൽ പോരാടി നേടിയ സാംസ്കാരിക പൈതൃകമാണ് ഇന്ന് നാം അയവിറക്കുന്ന ലോകചരിത്രം. തിന്മകൾക്കെതിരേ വാക്കുകൾ കൊണ്ടും സ്വന്തം ജീവിതചര്യ കൊണ്ടും പോരാടിയ യേശുക്രിസ്തു കുരിശിലേറ്റപ്പെടുന്നത് തന്റെ 34ത്തെ വയസിലാണ്. കേരളം ഇന്ന് ഭ്രാന്താലയമാണ് കേരളീയർ ഭ്രാന്തന്മാരും എന്ന് പ്രസ്ഥാവിച്ച് കൊണ്ട് കേരളീയ പൊതു സമൂഹത്തിൽ ജാതി മത വർണ വിവേചനങ്ങൾക്കെതിരായ ബോധതലം സൃഷ്ടിച്ച സ്വാമി വിവേകാനന്ദർ ഭൗതിക ലോകത്തോട് വിടപറയുമ്പോൾ വയസ്സ് 39. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ പൊരുതിയ ഇന്ത്യൻ സ്വാതന്ത്യസമരത്തിലെ ധീര വിപ്ലവകാരി ഭഗത് സിംഗ് ധീര രക്തസാക്ഷിത്വം വരിക്കുന്നത് തന്റെ 24-ാം വയസ്സിലാണ്. ഇങ്ങനെ യുവത്വത്തിന്റെ കരുത്തും പ്രസരിപ്പും മനുഷ്യകുലത്തിന്റെ നന്മക്ക് വേണ്ടി ഉപയോഗിച്ച് തങ്ങളുടെ ഹ്രസ്വകാല ജീവിതം ചരിത്ര താളുകളിൽ ആലേഖനം ചെയ്തവർ ഇനിയും ഒരുപാടുണ്ട്.
സാമൂഹികവും വൈകാരികവുമായ തലങ്ങൾ എന്തു തന്നെയായാലും തങ്ങളുടെ അർപ്പിതകർവ്യം നിറവേറ്റുന്നതിൽ യുവതീയുവാക്കൾ ഒരുപോലെ ബാധ്യസ്ഥരാണ്. ഉൽപാദനമാണ് ഒരു സമൂഹത്തിൽ യുവത്വത്തിന് നിർവഹിക്കാനുള്ള പ ധാന ധർമം. സാമൂഹിക നിലനിൽപിന് അനുകൂലമാ യതും എന്നാൽ പരിസ്ഥിത ഘടനക്ക് ആഘാതം സൃഷ്ടിക്കാത്തതുമായ ഉൽപന്നങ്ങൾ കണ്ടെത്തുകയും ഉൽപാദന പ്രക്രിയ രൂപപ്പെടുത്തുകയുമാണ് വേണ്ടത്. യുവത്വത്തിന്റെ കരബലത്തിലൂടെ ഉയർന്നുവരേണ്ട പ്രധാനപ്പെട്ട മറ്റൊരു സംസ്കാരമാണ് നാഗരിതക.മനുഷ്യ മനസിലും പ്രകൃതിയിലും മറഞ്ഞിരിക്കുന്ന സകല തന്ത്രങ്ങളെയും വറുതിയി ലാക്കി ഉപയോഗപ്പെടുന്നത്തുന്നതാണ് നാഗരികത. നന്മനിറഞ്ഞ തന്ത്രങ്ങളെ മനുഷ്യ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ മാത്രമേ യഥാർഥ നാഗരികത ഉയർന്നു വരുകയുള്ളൂ. സ്വന്തം ജ്ഞാനേന്ദ്രിയങ്ങളെ ഭൂമികയിലേക്ക് തുറന്നുവെക്കുന്നതി ലൂടെയും അറിവിനെയും വിവേകത്തെയും യഥാവിധി ഉപയോഗിക്കുന്നതിലൂടെയും മാത്രമേ മൂല്യവത്തായ നാഗരികത പടുത്തുയർത്താൻ യുവ സമൂഹത്തിന് കഴിയൂ. ഏതൊരു സാമൂഹ്യ പ്രസ്ഥാനത്തെയും മുന്നോട്ട് നയിക്കുന്നതിൽ യുവജനങ്ങൾക്ക് വഹിക്കാനുള്ള പങ്ക് പ്രധാനമാണ്. മനുഷ്യ സമൂഹത്തിന്റെ നട്ടെല്ലാവേണ്ട ധർമങ്ങൾ നിറവേറ്റിയും അതിലൂടെ സുശക്തവും ഭദ്രവുമായ ജീവിതരീതി രൂപപ്പെടുത്തിയും പുതിയ സാമൂഹ്യരീതി നെയ്തെടുക്കേണ്ട യുവതയെ ഇന്ന് ലോകരാജ്യ ങ്ങൾ സംഹാരത്തിന് വേണ്ടി ഉപയോഗിക്കുന്നത് മാനുഷികതയോട് ചെയ്യുന്ന അനീതിയാണ്. നിഷ്ക്രിയരായ സാമ്രാജ്യത്വ ശക്തികൾ ഉൽപാദനശേ ഷിയും വിപ്ലവവീര്യവും നേതൃത്വമികവും ഉള്ള യുവതയെ തങ്ങളുടെ യുദ്ധ ക്കൊതിക്കുമുന്നിൽ ബലി കഴിപ്പിക്കുകയാണ്. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങൾക്കും കാട്ടുനീതിക്കും ഇരയാകുന്ന സമൂഹം തിരിച്ചടിക്കുമ്പോൾ ഉപയോഗിക്കുന്നത് യുവത്വത്തിൻറെ ദേശീയബോധവും ധാർമികവും മാനുഷികവുമായ തിരിച്ചറിവുമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇത് മനുഷ്യരാശിയെയും മനുഷ്യരാശി പടുത്തുയർത്തിയ നാഗരികതയേയും തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നത് യാഥാർഥ്യം.
നാഗരികത സൃഷ്ടിക്കുന്ന തിന്മകളാണ് യുവത്വം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. അമിതമായ ലഹരിയും കുത്തഴിഞ്ഞ ജീവിത രീതിയും ഇന്ന് യുവതയുടെ തീരാശാപമായി മാറിയിരിക്കുന്നു. നുരയുന്ന ലഹരി ക്കൊപ്പം പതയുന്ന യുവത്വം സമൂഹത്തിനെ തകർക്കുന്നതാണ്. കണ്ണീരിന്റെയും ദുരിതങ്ങ ളുടെയും കഥ മാത്രം പറയാനുള്ള ലഹരി, നാടിന്റെ നെടുംതൂണുകളാവേണ്ട യുവാക്കളെയും യുവതിക ളേയും പോലും നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നവ സാമൂഹിക മാധ്യമങ്ങളിലൂടെ ആധികാരികമായ കട ന്നുകയറ്റം യുവ സമൂഹത്തിന് പലപ്പോഴും തിൻമയി ലേക്കുള്ള വഴികാട്ടിയായാണ് വർത്തിക്കുന്നത്. ലോക സമൂഹത്തിന് തന്നെ ഉപയോഗപ്പെടുത്തുന്ന വിധ ത്തിൽ അവയെ ഉപയോഗിക്കാമെങ്കിലും നീചവും മൂല്യചുതിയിൽ അകപ്പെട്ടതുമായ ബാഹ്യ ലോകം യുവത്വത്തിന്റെ നൻമകൾക്കുമേൽ കരിനിഴൽ വീഴ്ത്തുന്നതായി മാറിയിരിക്കുന്നു.
മനുഷ്യന്റെ മാത്രമല്ല ഏത് ജീവിവർഗത്തിന്റെയും സുവർണ കാലഘട്ടം യുവത്വമാണ്. യുവത്വത്തിന്റെ ജ്വലിക്കുന്ന മനസും ഊർജമുള്ള ശരീരവും മനുഷ്യരാശിയുടെ നന്മക്ക് വേണ്ടി സമർപ്പിക്കപ്പെടണം. തീവ്രമായ ഇച്ചാശക്തിയുള്ള മനസുണ്ടെങ്കിൽ അസാധ്യമായതൊന്നുമില്ല. ഏത് തരത്തിലുള്ള വെല്ലുവിളികളെയും തരണം ചെയ്ത് അനീതിക്കും അസമത്വത്തിനുമെതിരേ പോരടിച്ചുകൊണ്ട് സമൂഹ ത്തിലെ നാനാവിധ പുരോഗതികളുടെയും ചാലക ശക്തികളാവേണ്ടത് യുവതീ യുവാക്കളാണ്. വർത്തമാന - ഭാവി തമുറകളുടെ യുവത്വം പൂർവാധികം ശക്തിയോടെ പുരോഗതിയുടെ നെറുകയിലേക്ക് കുതിക്കു മെന്ന് നമുക്ക് പ്രത്യാശിക്കാം.
Nithin Raj K, Asst. Professor, Department of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment