മലയാള സിനിമയും പ്രേക്ഷകരുടെ മൂല്യച്യുതിയും
ഈ അടുത്തു ഇറങ്ങിയ ഒരു മലയാള സിനിമയാണ് "മുകുന്ദനുണ്ണി അസ്സോസിയേറ്റസ്". വളരെയേറെ പ്രേക്ഷക സ്വീകാര്യത നേടിയ ഈ സിനിമ യഥാർത്ഥത്തിൽ മുനോട്ട് വെക്കുന്ന ആശയം വളരെ അപകടകരമായതാണ്... സാധാരണ ഗതിയിൽ ഇത്തരം സിനിമകൾ വിമർശിക്കുമ്പോഴും പറയുന്ന കാര്യമാണ് സമൂഹത്തിൽ നടക്കുന്നതിന്റെ നേർചിത്രമാണ് ഞങ്ങൾ കാണിക്കുന്നത് എന്ന്... ആവിഷ്കാര സ്വന്തന്ത്രം എന്ന പേരിൽ എല്ലാവരും ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ് എന്ന് പൊതുധാരണ ഇന്ന് നാട്ടിലുണ്ട്... എന്നാൽ ചലച്ചിത്രങ്ങൾ മുന്നോട്ട് നൽകുന്ന സന്ദേശം ആളുകളിൽ വലിയ ആഴത്തിലാണ് പതിയുന്നത്... ഒരു മനുഷ്യൻ നാല് മണിക്കൂർ തുടർച്ചയായി ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാൽ അയാളുടെ സ്വഭാവത്തിലും അത് സ്വാധീനിക്കുന്നു എന്ന് കാണാൻ സാധിക്കും. ഇത്തരത്തിൽ വളരെ നെഗറ്റീവ് ആയ ചലച്ചിത്രം ആളുകളുടെ ചിന്താഗത്തിയെ വലിയ തോതിൽ സ്വാധീനിക്കുന്നു എന്ന് കാണാൻ കഴിയും.
പലപ്പോഴും മലയാള സിനിമ പലതരത്തിലുള്ള പരീക്ഷണങ്ങൾ സിനിമക്ക് അകത്ത് കൊണ്ടുവരാൻ ശ്രമിക്കുന്നു എങ്കിലും പലപ്പോഴും അതിലെ കഥ, തിരക്കഥ എന്നിവ വളരെ നിലവാരം കുറയുന്നതായി കാണാം.... പലപ്പോഴും മോശം സന്ദേശം നൽകുന്ന അല്ലെങ്കിൽ സന്ദേശമേ ഇല്ലാത്ത സിനിമകൾ നിരവധി കാണാൻ കഴിയും... എത്രയോ മികച്ച തിരകഥകൾ കണ്ട മലയാള സിനിമ എന്ത്കൊണ്ടാണ് ഇത്തരം നിലവർത്തകർച്ചയിലേക്ക് പോയത് എന്ന് ഒന്നും നിരീക്ഷിച്ചപ്പോൾ മനസിലായത്... പലപ്പോഴും തീയേറ്ററിൽ പ്രേക്ഷകർ സ്വീകരിക്കുന്ന സിനിമകൾ എടുത്തു നോക്കിയാൽ മനസിലാകും, ഇന്നത്തെ പ്രേക്ഷകർക്ക് ആവശ്യം ഇത്തരത്തിലുള്ള സിനിമകളാണ് എന്ന്....
കഴിഞ്ഞ കുറച്ചു നാളുകളായി മലയത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ സിനിമകൾ ഒന്ന് നോക്കാം.... തല്ലുമാല, അജഗജാന്തരം, മുകുന്ദനുണ്ണി അസ്സോസിയേറ്റസ്, ചുരുളി എന്നിവയാണ്.... ഇവയെല്ലാം എടുത്തു നോക്കിയാൽ മനസിലാകും ഏതെങ്കിലും നെഗറ്റീവ് ആയ കാര്യങ്ങളെ നിസാരവൽക്കരിക്കുകയും അല്ലെങ്കിൽ അതിനെ വാഴ്ത്തുകയും ആണ് ചെയ്യുന്നത്.... ഇത് വലിയ തോതിൽ സമൂഹിക പ്രശ്നം സൃഷ്ടിക്കുന്നതാണ് എന്ന് മലയാളികൾ ഇന്നും ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം... ഇനിയും നിലവാരമുള്ള സിനിമകൾക്ക് വേണ്ടി കാത്തിരിക്കാം.....
Mr. Abdul Jaleel. C, Head, Dept. of Psychology, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment