അക്ഷരമൊരു പ്രതീക്ഷ
പുകകൊണ്ടു നീറിയതോ കണ്ണല്ല
കിനാവാണ്,
അവളൊരിക്കൽ പണിത കിനാകൊട്ടാരം.
തകർന്നടിയുകയാണീ നിമിഷമിതത്രയും
സ്നേഹത്തിൽ പൊതിഞ്ഞ
സമാധാനപ്രതീക്ഷകൾ,
അന്നു പഠനത്തിൻ കരകയറിയപ്പോൾ
പൊന്നിലൊരുക്കി നൽകിയവ.
ഉപയോഗശൂന്യമായവൾതൻ കൈയക്ഷരങ്ങൾ
ചിതലരിച്ചു കണ്ടൊരുനാൾ
വിങ്ങിപൊട്ടിയാമനം.
മാനംനോക്കിനിൽപ്പുമവളീ നിശയിൽ
വേവലാതികളെ മരവിപ്പിൻ...
തന്നെ നോക്കി കൺചിമ്മുമാ താരാഗണം
നൽകുവതെന്ത് ഒരു പുതുപ്രതീക്ഷയോ...
അക്ഷരങ്ങളെ പ്രാപിക്കട്ടേയവൾ
ദുരാചാരങ്ങൾ പൊട്ടിച്ചെറിയാൻ!
വഴിവിളക്കാവട്ടെയവ
കാലം വിലങ്ങുവച്ച ജീവിതങ്ങളിൽ.
മുഴങ്ങട്ടെ നാരീ നിൻ കാതങ്ങളിൽ
അക്ഷരങ്ങൾ നൽകും പ്രതീക്ഷകൾ.
Ms. Thazna Mol, Assistant Professor of English, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment