നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം
ഇന്ന് ജനുവരി 26 ഇന്ത്യ 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ്. എന്താണ് റിപ്പബ്ലിക് ദിനം അല്ലെങ്കിൽ എന്തുകൊണ്ടാണ് ജനുവരി 26 ഇന്ത്യ റിപ്പബ്ലിക് ദിനം ആയിട്ട് ആഘോഷിക്കുന്ന ത്. യഥാർത്ഥത്തിൽ ജനുവരി 26 റിപ്പബ്ലിക് ദിനമായിട്ട് ആഘോഷിക്കുന്നതിനുള്ള പ്രധാന കാരണം ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസമാണ് ജനുവരി 26 അഥവാ 1956 ജനുവരി 26നാണ് ഇന്ത്യൻ ഭരണഘടന പുറത്തിറങ്ങിയത്. എന്നാൽ ജനുവരി 26 റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുക്കുന്നതിൽ വേറെയും ചില കാരണങ്ങൾ ഉണ്ടായിരുന്നു അതായത് 1930 ഇതേ ദിവസമാണ് പൂർണ സ്വരാജ് ദിവസമായി ആഘോഷിച്ചത്. അതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനം ആയിട്ട് ഇന്ത്യ ആഘോഷിക്കുന്നത്.
ഈ അവസരത്തിൽ ഇന്ത്യൻ ഭരണഘടനയെ കുറിച്ച് നമുക്ക് കൂടുതൽ അറിയാം. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്, ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാകാർട്ട, സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ എന്നീ വിശേഷണങ്ങളാൽ അറിയപ്പെടുന്ന ഭരണഘടനയുടെ ഭാഗമാണ് ഭാഗം 3. ഈ ഭാഗം മൂന്നിൽ പ്രതിപാദിച്ചിട്ടുളള വിഷയമാണ് മൗലികാവകാശങ്ങൾ . ഈ മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് വരുന്ന ഒന്നാണ് റിട്ട് .
എന്താണ് റിട്ട് ?
മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട അവസംരക്ഷിക്കുന്നതിന് വേണ്ടി സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിക്കുന്ന ഉത്തരവുകളാണ് റിട്ട് .റിട്ട എന്ന വാക്കിനർത്ഥം കൽപ്പന എന്നാണ്. ഒരു കാര്യം ചെയ്യണം എന്നോ ചെയ്യരുത് എന്നോ കോടതി കൽപ്പിക്കുന്നതിനാണ് റിട്ട പുറപ്പെടുവിക്കുക എന്ന് പറയുന്നത്. റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം ബ്രിട്ടനാണ്. ഇന്ത്യയിൽ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം ഹൈക്കോടതിക്കും സുപ്രീംകോടതിക്കും മാത്രമാണുള്ളത്. ഹേബിസ് കോർപ്പസ് , മാൻഡമസ്, പ്രൊഹിബിഷൻ, സെർഷ്യോ ററി, ക്വേ വാ റന്റോ തുടങ്ങിയവയാണ് ഇന്ത്യ ഉറപ്പ് നൽകുന്ന അല്ലെങ്കിൽ ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന റിട്ടുകൾ .
1. ഹേബിയസ് കോപ്പസ്
വ്യക്തിസ്വാതന്ത്ര്യത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ടാണ്ഹേബിയസ് കോപ്പർസ് . ഹേബിയസ് കോപ്പസ് എന്നതിൻറെ അർത്ഥം ശരീരം ഹാജരാക്കുക / നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നതാണ്. നിയമവിരുദ്ധമായോ അല്ലെങ്കിൽ നീതിരഹിതമാ യോ തടവിൽ വെച്ചിട്ടുള്ള ആരെയും സ്വതന്ത്രനാക്കി കോടതി മുമ്പാകെ ഹാജരാക്കാൻ നിർദ്ദേശിക്കുന്ന റിട്ട് . പോലീസൊ മറ്റ് വ്യക്തികളോ അന്യായമായി തടവിലാക്കപ്പെട്ട ആളുകളെ വീണ്ടെടുക്കാൻ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഹേബിയസ് കോർപസ് .
2. മാൻഡമസ്
മാൻഡമസ്എന്ന വാക്കിനർത്ഥം കൽപ്പന അല്ലെങ്കിൽ ഞങ്ങൾ ആജ്ഞാപിക്കുന്നു എന്നാണ്. ഒരു വ്യക്തിയോ സ്ഥാപനമോ ചെയ്യേണ്ട നിയമപരമായ കർത്തവ്യം നിർവഹിക്കാതിരിക്കുകയാണെങ്കിലോ അങ്ങനെ ചെയ്യുന്ന പക്ഷം അത് മറ്റൊരു വ്യക്തിയുടെ മൗലികാവകാശത്തെ പ്രതികൂലമായി ബാധിക്കുകയാണെങ്കിലോ ആണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
3. കോ- വാറന്റോ
കോ- വാറന്റോ എന്ന വാക്കിനർത്ഥം എന്ത് അധികാരം എന്നാണ്. ഒരാൾ തനിക്ക് അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഇരിക്കുകയാണെങ്കിൽ അത്തരം സന്ദർഭങ്ങളിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു റിട്ടാണ് ക്വോ - വാറന്റോ .
4. പ്രൊഹിബിഷൻ
പ്രൊഹിബിഷൻ എന്ന വാക്കിനർത്ഥം തടയുക. ഹൈക്കോടതിയും സുപ്രീംകോടതിയും കീക്കോടതിക്കുമേൽ പ്രയോഗിക്കുന്ന നിരോധന ഉത്തരവുകളാണ് പ്രഹിവിഷൻ . അതായത് ഹൈക്കോടതിയോ സുപ്രീംകോടതിയുടെയോ പരിഗണലിരിക്കുന്ന ഒരു കേസ് കീ കോടതി, മറ്റ് കോടതികളോ എടുക്കുന്ന സന്ദർഭത്തിലാണ് ഈ ഒരു റിട്ട ഉപയോഗിക്കുന്നത്. അത്തരം സന്ദർഭത്തിൽ ഹൈക്കോടതിക്കോ സുപ്രീംകോടതി കോടതിയോട് അത്തരം കേസുകൾ അല്ലെങ്കിൽ വിചാരണ നിർത്തിവെക്കണമെന്ന് ഹൈക്കോടതിക്ക് ആവശ്യപ്പെടാം.
5. സെർഷ്യോ ററി
സെർഷ്യോ ററി എന്ന വാക്കിനർത്ഥം സാക്ഷ്യപ്പെടുത്തുക അല്ലെങ്കിൽ പൂർണ്ണ വിവരം നൽകുക എന്നതാണ്. ഒരു സർക്കാർ സർവീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആയ ഒരു ഉത്തരവ് പുറപ്പെടുക്കുന്നതിനെതിരെ അവ റദ്ദു ചെയ്തുകൊണ്ട് പുറപ്പെടുവിക്കുന്ന റിട്ട. അതുപോലെതന്നെ ഈ റിട്ടിന്റെ പരിധിയിൽ പെടുന്ന ഒന്നാണ് ഒരു കീ കോടതി തന്റെ അധികാരപരിധി കടന്നുള്ള വിചാരണ നടത്തുന്ന സന്ദർഭത്തിൽ അത്തരം വിചാരണ അല്ലെങ്കിൽ അത്തരം കേസ് മേൽ കോടതിയിലേക്ക് മാറ്റാൻ കഴിയും.
Mr. Irshad Ameen, Assistant Professor of Commerce, Al Shifa College of Arts and Science, Kizhattoor, Perinthalmanna
Comments
Post a Comment