മൂന്ന് കപ്പ് ചായ

മൗണ്ട് K 2 വിന്റെ നെറുകെയിൽ കയറിയെത്താൻ കഴിയാതെ, പകുതി വെച്ച് അപകടത്തിന് പെട്ട്പോയ അമേരിക്കൻ പർവ്വതാരോഹകനായ ഗ്രിഗ് മോർട്ടൻസണിന്റെ അനുഭവ കുറിപ്പാണ് 'Three Cup of Tea'. ഇന്ത്യക്കാരാ നമുക്ക് ശത്രുതയുടെ കണ്ണിലൂടെ മാത്രം നോക്കി കാണാൻ കഴിയുന്ന പാക്കിസ്ഥാനിലെ കുഗ്രമത്തിൽ എത്തിചേർന്ന അദേഹം ഒരു നാടിനെയും, സംസ്കാരത്തേയും, സാമൂഹിക ചുറ്റുപാടിനെയും വരച്ചുകാണിക്കുകയാണ് ഈ പുസ്തകത്തിലൂടെ. 

പുറം ലോകത്തിന്റ പുരോഗതിയോട് തെല്ലും സമരസപ്പെടാതെ ജീവിച്ച ബാൾട്ടി ജനതയുടെ ജീവിതത്തിലേക്ക് ഗ്രിഗ് മോർട്ടൻസൺ എത്തിപ്പെടുമ്പോൾ. അവർ ശത്രുവായിക്കണ്ടില്ല, മനുഷ്യത്ത്വത്തിന്റെ നല്ല ഉദാഹരണമായിട്ടാണ് മോർട്ടൻസണിനെ ബാൾട്ടി ജനത പരിപാലിച്ചത്, തിവ്രവാതത്തിന്റെയും, സാംസ്കാരിക ശൂന്യതയുടെയും പേരിൽ ചാപ്പ കുത്തപ്പെടുമ്പോഴും ചികഞ്ഞു നോക്കാതെ പോകുന്ന ഒന്ന് നല്ല മനുഷ്യരുണ്ടോ എന്നത് തന്നെയാവണം എന്നത് ചിലപ്പോൾ അദേഹത്തിനും തോന്നിക്കാണണം. 

ബാൾട്ടി ജനതയുടെ തലവനായിരുന്ന ഹാജി അലി, ഗ്രിഗ് മോർട്ടൻസണുമായി പങ്കുവെച്ച ഒരു വാചകത്തിൽ നിന്നാണ് പുസ്തകത്തിന്റെ പേര് പ്രചോദനം ഉൾക്കൊണ്ടത് "നിങ്ങൾ ആദ്യമായി ഒരു ബാൾട്ടിയുമായി ചായ പങ്കിടുമ്പോൾ , നിങ്ങൾ ഒരു അപരിചിതനാണ്, രണ്ടാം തവണ നിങ്ങൾ ചായ കുടിക്കുമ്പോൾ നിങ്ങൾ ഒരു ബഹുമാന്യ അതിഥിയാണ്, മൂന്നാം തവണ നിങ്ങൾ ഒരു കപ്പ് ചായ പങ്കിമ്പോൾ നിങ്ങൾ കുടുംബമായി". 

വളരെ പെട്ടെന്ന് എത്തപെടാൻ കഴിയാത്ത ഒരു പ്രദേശത്ത് നിത്യോപയോഗ സാധനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്ന ഒരു വിഭാഗം ആളുകളുടെ ഇടയിൽ ഒരു ചായ പഴഞ്ചൊല്ലിൽ സ്ഥാനം പിടിച്ചത് അവരെ സംബന്ധിച്ചിടത്തോളം അത് (സാധനങ്ങളും) വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയായിരുന്നു എന്നത് കൊണ്ടാകണം. 

മതാടിസ്ഥാന ശൈലികളോടെ ജീവിച്ചിരുന്ന ആ പ്രദേശത്തെ ജനങ്ങളുടെ കൂടെയുള്ള നാളുകൾ നീണ്ട വിശ്രമജീവിതത്തിൽ നിന്ന് മോർട്ടൻസൺ എത്തിചേരുന്ന ചില തീരുമാനങ്ങളാണ് ഈ പുസ്തകത്തിന്റെ അകകാമ്പ്. 

വിദ്യാഭ്യാസം, സാമൂഹിക പുരോഗതി, നല്ല ജീവിത സാഹചര്യങ്ങൾ എന്നിവ ഈ പ്രദേശത്ത് അത്യാവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്ന് മോർട്ടൻസൺ, ഒരു സ്ക്കൂൾ പണിയുവാനും സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുകയാണ് അവിടെ. 'വിദ്യാഭ്യാസം സ്ത്രീകളെ മലിനസമാക്കും' എന്ന വാദമുഖം കൊണ്ട് നടന്നിരുന്ന സ്ത്രീകളുള്ള ആ നാട്ടിൽ ജനങ്ങളിലേക്ക് ഈ ആശയത്തെ എത്തിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്ന് തന്നെയായിരുന്നു. പക്ഷെ മോർട്ടൻസൺ എന്ന മനുഷ്യന്റെ ഇടപെടലകൾ ആ ജനങ്ങളിൽ അദേഹത്തിന് വലിയ സ്വാധീനം ചെലുത്തുന്ന തലത്തിലേക്ക് നീങ്ങിയിരുന്നു എന്നത് കൊണ്ടാകണം അവർ അവിടെ സ്ക്കൂൾ പണിയാൻ തയ്യാറായത്. തന്റെ സൗഹൃദങ്ങളിൽ നിന്നും, ബന്ധങ്ങളിൽ നിന്നും അതിനുവേണ്ട സാമ്പത്തിക സഹായം ഉറപ്പു വരുത്തി അദേഹം. പണിതുടങ്ങി അൽപ്പം എത്തുമ്പോൾ സുഹൃത്തുകളിലെ ഒരാൾ സാമ്പത്തിക മായി അദേഹത്തെ കബളിപ്പിച്ച് കടന്നു കളഞ്ഞപ്പോൾ ശൂന്യതയോട് മുഖാമുഖം നിന്നപ്പോഴും ബാൾട്ടി ജനത അദേഹത്തെ കൈവിട്ടില്ല ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയവർ അദേഹത്തിന്റെ ദൌത്യത്തെയും പിന്തുണക്കുന്ന മനോഹരമായ അനുഭവം ഈ പുസ്തകത്തിലുടനീളം അദേഹം വിവരിക്കുന്നുണ്ട്. 

ഒരു സംസ്കാരം അടിയുറച്ച് പിന്തടരുകയും, മതാടിസ്ഥന ശൈലികളിൽ ജീവിതം സമർപ്പിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ഇടയിൽ മാറ്റത്തിന്റെ അലയൊലികൾ സൃഷ്ടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന തടസ്സങ്ങളും അതിനെ അതിജീവിക്കുന്നതിന്റെ അനുഭവവും ഈ പുസ്തകത്തിന്റെ ചർച്ച ചെയ്യുന്നു. 

തന്റെ പരിശ്രമത്തിന്റെ വിജയം എത്രമാത്രം മധുരമുള്ളതായിരുന്നു എന്ന് ഉദാഹരണസഹിതം പറയുവാനും അദേഹം ഇടം കണ്ടെത്തി. 

കേട്ടുകേൾവികളിലെ വരികളിൽ പലപ്പോഴും യാഥാർത്യത്തോട് നീതി പുലർത്താത്ത ആശയങ്ങളുണ്ട് എന്ന് തോന്നിക്കുന്ന ഒന്ന് തന്നെയായിരുന്നു 'Three Cup of Tea' യിലൂടെ മോർട്ടൻസൺ പറയാൻ ശ്രമിക്കുന്നത്. 

ഏതൊരു നാടിനും നല്ല വശങ്ങളുണ്ട്, ഏതൊരു സംസ്കാരത്തിനും നല്ല ആശയങ്ങളുണ്ട്, ഏതൊരു ജനങ്ങളിലും മനുഷ്യത്ത്വമുള്ള കൂട്ടരുമുണ്ട്. 

ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് നല്ല ജീവിത സാഹചര്യങ്ങളിലേക്ക്, സാമൂഹിക പുരോഗതിയിലേക്ക്, വിദ്യാഭ്യാസത്തിലേക്ക് ഏതൊരു കൂട്ടരേയും എത്തിക്കാൻ കഴിയും എന്നും പറഞ്ഞു വെക്കുകയാണ് ഇതിലൂടെ മോർട്ടൻസൺ.


Irshad. K, Assistant Professor of Arabic, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്