ബജറ്റിന്റെ പ്രയുക്താക്കൾ

 നിത്യജീവിതത്തിൽ സാമ്പത്തിക സാമ്പത്തിക ഇതര പ്രവർത്തനങ്ങൾ ധാരാളം നമ്മൾ ചെയ്ത് പോരുന്നുണ്ട്. നമ്മുടെ ക്രയ വിക്രയങ്ങൾ സമൂഹത്തിന്റെ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കുമ്പോഴാണ് ആരോഗ്യപരമായ സമ്പത്ത് വ്യവസ്ഥ നിലനിൽക്കുന്നത്. തെറ്റായ നയങ്ങൾ കൊണ്ടോ, ദീർഘവീക്ഷണം ഇല്ലാത്ത പദ്ധതികൾ കൊണ്ടോ,

സമ്പദ്ഘടനയ്ക്ക് പരിക്കേൽപ്പിച്ചാൽ തിരിച്ചുപിടിക്കാനാവാത്ത വിധം സാമ്പത്തിക പ്രവർത്തനങ്ങൾ താറുമാറാകുകയും സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ഗവൺമെന്റിന്റെ പദ്ധതി രൂപീകരണത്തിൽ സാമ്പത്തിക വിദഗ്ധന്റെ ഉപദേശം അനിവാര്യമാണ്, അല്ലാത്തപക്ഷം സാമ്പത്തിക പ്രവർത്തനങ്ങളുടെ ചാക്രികമായ ഫലപ്രദമായ പ്രവർത്തനം നിലച്ചു പോവുകയും, സാധാരണക്കാരന്റെ ജീവിതം കൂടുതൽ സങ്കീർണ്ണം ആവുകയും ചെയ്യും. ഈയിടെ പ്രഖ്യാപിച്ച കേന്ദ്ര-സംസ്ഥാന ബജറ്റിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ സ്ഥാനത്ത് നിന്ന് വീക്ഷിക്കുമ്പോൾ ജീവിത ചിലവ് വർദ്ധിക്കുകയും ക്ഷേമ കടാശ്വാസ പ്രവർത്തനങ്ങളെ നിരാകരിക്കുകയും ചെയ്തതായി കാണാൻ കഴിയും. പെട്രോൾ ഡീസൽ വിലവർധനവ് ഒരു പ്രധാന പ്രഖ്യാപനമാണ്. സാധാരണക്കാരൻ മുതൽ വ്യവസായി വരെ ഈ മാറ്റത്തിന്റെ ഭാരം വഹിക്കുന്നു.

 രാവിലെ സ്കൂട്ടറിലോ ഓട്ടോയിലോ മീൻ കച്ചവടം ചെയ്യുന്ന സാധാരണക്കാരനിൽ സാധാരണക്കാരനായ വ്യക്തിയെയും പെട്രോളിയം ഇന്ധനം ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ ശാലകൾ ഉൾപ്പെടെ എല്ലാ മേഖലയെയും ബജറ്റിലെ ഈ മാറ്റം ബാധിക്കുന്നതാണ്. ബജറ്റിന്റെ ഈ ഭാരത്തിന് തത്തുല്യമായ ആനുകൂല്യം ലഭിക്കുന്നതിന് ഭാരം ചുമക്കുന്ന ഈ വിഭാഗം നേരിട്ട് പങ്കാളിയാവുന്നില്ല എന്നത് നികുതി തത്വങ്ങളിലെ വൈപരിതം ചൂണ്ടിക്കാണിക്കുന്നു.

 മദ്യത്തിന്മേൽ ചുമത്തുന്ന അധിക നികുതിയിലും സമാനമായ ചിത്രമാണ് കാണാൻ കഴിയുന്നത്. മദ്യപാനികളിൽ നിന്നും എടുക്കുന്ന അമിത നികുതിയുടെ യഥാർത്ഥ പ്രയുക്താക്കൾമധ്യവർഗമോ ഉപരിവർഗമോ ആയി വരുന്നത് മുതലാളിത്ത ദാരിദ്ര്യ അന്തരത്തിൽ പ്രധാന പങ്കു വഹിക്കുന്നു. സാധാരണക്കാരന്റെ ചിലവ് അവന്റെ വരുമാനത്തിന്റെ ഭൂരിപക്ഷം ആവുകയും നികുതി പണത്തിലേക്ക് കാതലായ പങ്ക് നൽകുകയും ചെയ്യുന്ന ഈ വിഭാഗത്തിന് ബജറ്റിന്റെ പരിരക്ഷയിൽ പലപ്പോഴും കാണാത്തതായി കണ്ടെത്താൻ കഴിയും അവരിൽ നിന്നും നേടിയെടുക്കുന്ന വിവിധ രൂപേനെയുള്ള ഈ പണം യഥാർത്ഥത്തിൽ നേടിയെടുക്കുന്നത് പെൻഷൻ വിധേന ഉദ്യോഗസ്ഥ വൃന്ദവും അധികാരികളുമാണ്. ബജറ്റിലേക്ക് നല്ലൊരു ശതമാനം പങ്ക് തരുന്ന സാധാരണക്കാരന്റെ ജീവിതത്തെ അഭിമുഖീകരിക്കുന്ന രീതിയിൽ ആയിരിക്കണം തുടർന്നെങ്കിലും ബജറ്റുകൾ പ്രഖ്യാപിക്കേണ്ടതും നൽകേണ്ടതും. സാധാരണക്കാരന്റെ ക്ഷേമത്തെ മുൻനിർത്തി കൊണ്ടുള്ള ഗാന്ധിജി വിഭാവനം ചെയ്യുന്ന ക്ഷേമ രാഷ്ട്ര നിർമ്മിതിയെ ഉൾക്കൊള്ളുന്ന ബജറ്റുകൾക്ക് ഇനിയും ദീർഘകാലം കാത്തിരിക്കേണ്ടി വരുമോ?

Mr. Muhammed Noufal. M, Head, Dept of Economics, Al Shifa College of Arts and Science, Kizhattoor, Perinthalmanna 

Comments

Popular posts from this blog

ഇനി എത്ര ദൂരം

From Doubts to Dreams: Redefining Marriage in My Own Way

എന്നോട് തന്നെ ബോധ്യപ്പെടുത്തുന്നത്